അഫ്ഗാനിസ്ഥാനില്‍ അജ്ഞാത രോഗം പടരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട്. അജ്ഞാത രോഗം സ്ഥിരീകരിച്ച രണ്ടു പേര്‍ മരിച്ചതായി റിപ്പോർട്ട് ചെയ്തു.An unknown disease is spreading in Afghanistan
അഫ്ഗാനിസ്താനിലെ പര്‍വാന്‍ പ്രവിശ്യയിലാണ് രോഗം പടർന്നു പിടിക്കുന്നത് എന്നാണ് റിപ്പോർട്ട്.
500 പേര്‍ നിലവില്‍ രോഗബാധിതരാണ്. ഇവരിൽ 50 രോഗികൾ ഗുരുതരാവസ്ഥയിലാണെന്നും കുറിപ്പില്‍ പറയുന്നു.
ക്ഷീണം, കൈയ്-കാലുകളിലെ വേദന, വയറിളക്കം, പനി തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങള്‍. രോഗത്തിനു പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
പര്‍വാന്‍ പ്രവിശ്യയിലെ 500 പേര്‍ നാലു ദിവസത്തിനുള്ളില്‍ അജ്ഞാത രോഗബാധിതരായെന്നും കേസുകള്‍ കൂടുകയാണെന്നും പ്രവിശ്യയിലെ ഗവര്‍ണറുടെ വക്താവായ ഹിക്മത്തുള്ള ഷമീമീം എക്‌സില്‍ കുറിച്ചു.
അതേസമയം, അഫ്ഗാനിസ്ഥാനിലെ പോളിയോ വാക്സിനേഷൻ ക്യാമ്പയിൻ താലിബാൻ ഭരണകൂടം നിർത്തിവെച്ചിരുന്നു.
താലിബാന്റെ നടപടി പോളിയോ നിർമ്മാർജനത്തിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് യുഎൻ വ്യക്തമാക്കി.
താലിബാന്റെ തീരുമാനം മേഖലയിലും മറ്റ് രാജ്യങ്ങളിലും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് യുഎൻ മുന്നറിയിപ്പ് നൽകി.