ചില കാര്യങ്ങൾ കേൾക്കുമ്പോൾ മൃഗങ്ങൾ എത്രയോ ഭേദമെന്ന് ചിന്തിക്കാറില്ലേ..? അത്തരമൊരു വാർത്തയാണിത്.A group of monkeys attacked the young man who tried to rape a six-year-old girl.
ആറുവയസ്സുകാരി കുട്ടിയെ ബലാത്സംഗം ചെയ്യാനുള്ള ശ്രമമാണ് ഒരു കൂട്ടം കുരങ്ങന്മാർ പരാജയപ്പെടുത്തിയത്. ഉത്തർപ്രദേശിലെ ബാഗ്പത്തിലാണ് ഞെട്ടിക്കുന്ന സംഭവം.
സംഭവം ഇങ്ങനെ:
സെപ്റ്റംബർ 20 ന് ബാഗ്പത്തിലെ ദൗല ഗ്രാമത്തിലാണ് സംഭവം. യുകെജി വിദ്യാർത്ഥിനിയാണ് രക്ഷപ്പെട്ടത്.
വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പ്രതി പ്രലോഭിപ്പിച്ച് വിളിച്ചുകൊണ്ടുപോവുകയായിരുന്നു.
ആദ്യം കുട്ടിയെ ഒരു മതപരമായ കെട്ടിടത്തിനടുത്തുള്ള തെരുവിലേക്കും പിന്നീട് ഉപേക്ഷിക്കപ്പെട്ട വീട്ടിലേക്കും കൊണ്ടുപോവുകയും ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു.
ഇതിനിടെയാണ് അപ്രതീക്ഷിതമായി കുരങ്ങന്മാർ എത്തി പ്രതിയെ ആക്രമിച്ചത്. ഇതോടെ ഭയന്നുപോയ പ്രതി കുട്ടിയെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു
അക്രമയില്‍ നിന്ന് രക്ഷപ്പെട്ട പിന്നീട് തൻ്റെ ദുരനുഭവം മാതാപിതാക്കളോട് പറയുകയായിരുന്നു. കുരങ്ങന്മാർ തന്നെ രക്ഷിക്കുകയായിരുന്നുവെന്ന് കുട്ടി രക്ഷിതാക്കളോട് പറഞ്ഞു.
പോക്‌സോ നിയമ പ്രകാരം പ്രതിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ പ്രതി ഇപ്പോൾ ഒളിവിലാണ്. ഇയാളെ പിടികൂടാനുള്ള തിരച്ചിൽ ഊർജിതമാണെന്ന് പൊലീസ് പറഞ്ഞു.
സിസിടിവി ദൃശ്യങ്ങളിൽ പ്രതി പെൺകുട്ടിയെ കൂടെ കൊണ്ടുപോകുന്നതിൻ്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. ഇയാൾ മറ്റൊരു ഗ്രാമവാസിയാണെന്ന സംശയത്തിലാണ് പൊലീസ്.