web analytics

AI എന്നാൽ അമേരിക്കൻ ഇന്ത്യൻ കൂട്ടുകെട്ട്! നിരവധി മേഖലകളിൽ സഹകരണം; അടുത്ത വര്‍ഷത്തെ ക്വാഡ് ഉച്ചകോടിക്ക് ഭാരതം ആതിഥേയത്വം വഹിക്കും

വാഷിങ്ടണ്‍: അടുത്ത വര്‍ഷത്തെ ക്വാഡ് ഉച്ചകോടിക്ക് ഭാരതം ആതിഥേയത്വം വഹിക്കും. അമേരിക്കയിലെ വില്‍മിങ്ടണിലെ ഡെലവെയറില്‍ ചേര്‍ന്ന ക്വാഡ് ഉച്ചകോടിയെ അഭിസംബോധന ചെയ്യുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2025ല്‍ ഭാരതത്തില്‍ ക്വാഡ് നേതാക്കളുടെ ഉച്ചകോടി സംഘടിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.India will host next year’s Quad Summit

ലോകം സംഘര്‍ഷങ്ങളാലും പിരിമുറക്കങ്ങളാലും ചുറ്റപ്പെട്ടിരിക്കുന്ന ഈ സാഹചര്യത്തില്‍, പങ്കിട്ട ജനാധിപത്യ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ ക്വാഡ് ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് മുഴുവന്‍ മനുഷ്യരാശിക്കും വളരെ പ്രധാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്‌ട്രക്രമം, പരമാധികാരത്തിലും പ്രാദേശിക സമഗ്രതയിലും ഉള്ള ബഹുമാനം, എല്ലാ പ്രശ്നങ്ങള്‍ക്കും സമാധാനപരമായ പരിഹാരം എന്നിവയെ എല്ലാവരും പിന്തുണയ്‌ക്കുന്നുവെന്നും മോദി പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ആതിഥേയത്വം വഹിച്ച ക്വാഡ് നേതാക്കളുടെ ആറാം ഉച്ചകോടിയില്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ്, ജപ്പാന്‍ പ്രധാനമന്ത്രി കിഷിദ ഫ്യൂമിയോ എന്നിവരും പങ്കെടുത്തു. 2025ലെ ക്വാഡ് നേതാക്കളുടെ ഉച്ചകോടിക്ക് ഭാരതം ആതിഥേയത്വം വഹിക്കുന്നതിനെ നേതാക്കള്‍ സ്വാഗതം ചെയ്തു.

ക്വാഡ് കാര്യപരിപാടി മുന്നോട്ടു കൊണ്ടുപോകാനുള്ള വില്‍മിങ്ടണ്‍ പ്രഖ്യാപനം നേതാക്കള്‍ അംഗീകരിച്ചു. പ്രാദേശികവും ആഗോളവുമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കും. ആഗോള, പ്രാദേശിക പങ്കാളികള്‍ക്കൊപ്പം സമാധാനത്തിനും സമൃദ്ധിക്കും സുസ്ഥിര വികസനത്തിനും അടിവരയിടുന്ന അന്താരാഷ്‌ട്ര സ്ഥാപനങ്ങളെയും സംരംഭങ്ങളെയും പിന്തുണയ്‌ക്കുന്നത് തുടരുമെന്നും ഐക്യരാഷ്‌ട്ര സഭയെ പിന്തുണയ്‌ക്കുമെന്നും യോഗം വ്യക്തമാക്കി.

അതിര്‍ത്തി കടന്നുള്ള ഭീകരത ഉള്‍പ്പെടെ ഭീകരവാദത്തിന്റെ എല്ലാ രൂപങ്ങളെയും അസന്നിഗ്ധമായി അപലപിക്കുന്നതായും ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പോരാടുമെന്നും ഉച്ചകോടി പ്രഖ്യാപിച്ചു. ഉച്ചകോടിക്കിടെ ജോ ബൈഡന്‍, ഫ്യുമിയോ കിഷിദ, ആന്റണി അല്‍ബനീസ് എന്നിവരുമായി നരേന്ദ്രമോദി കൂടിക്കാഴ്ചകള്‍ നടത്തി. പിന്നീട് ഭാരതസമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.

ക്വാഡ് ഉച്ചകോടിക്കിടെ ബൈഡന്റെ വിൽമിംഗ്ടണിലെ വസതിയിലായിരുന്നു കൂടിക്കാഴ്‌ച. ഇന്ത്യ- യു. എസ് പങ്കാളിത്തത്തിൽ ബൈഡന്റെ സംഭാവനകളെ മോദി അഭിനന്ദിച്ചു. ഇന്തോ-പസിഫിക് അടക്കം ആഗോള, പ്രാദേശിക വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ പങ്കുവച്ചു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്വാണ്ടം ടെക്‌നോളജി, ബയോടെക്‌നോളജി, ശുദ്ധ എനർജി സൈബർ സുരക്ഷ മേഖലകളിൽ സഹകരണം ശക്തമാക്കും.
ദേശീയ സുരക്ഷയ്‌ക്കും ഹരിത ഊർജ്ജത്തിനുമായി സെമികണ്ടക്ടർ ഫാബ്രിക്കേഷൻ പ്ലാന്റ്സ്ഥാപിക്കും.

2025ൽ നാസയും ഐ. എസ്. ആർ.ഒയും സഹകരിച്ച് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ ശാസ‌്ത്ര ഗവേഷണം നടത്തും.രാസലഹരി വസ്തുക്കളും അനധികൃത മരുന്നുകളും തടയാൻ യുഎസ്-ഇന്ത്യ ഡ്രഗ് നയം ആവിഷ്‌കരിക്കും.
പ്രതിരോധ വ്യവസായ പങ്കാളിത്തം

1.ജെറ്റ് എൻജിനുകൾ, യുദ്ധോപകരണങ്ങൾ, വെടിക്കോപ്പുകൾ ഗ്രൗണ്ട് മൊബിലിറ്റി സംയുക്ത നിർമ്മാണ പദ്ധതി

2.ലോക്ക്ഹീഡ് മാർട്ടിൻ,​ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് കമ്പനികൾ കരാറൊപ്പിട്ട സി-130ജെ സൂപ്പർ ഹെർക്കുലീസ് വിമാനങ്ങൾക്കായി ഇന്ത്യയിൽ അറ്റകുറ്റപ്പണി കേന്ദ്രം.

3.ഇന്ത്യൻ സേന‌യ്‌ക്ക് കരുത്തേകാൻ ജനറൽ അറ്റോമിക്സ് കമ്പനിയുടെ 31എം.ക്യു-9ബി ഡ്രോണുകൾ വാങ്ങാനുള്ള കരാർ വിലയിരുത്തി.

4.വിമാന എൻജിൻ, സ്‌പെയർപാർട്സ്, അറ്റകുറ്റപ്പണി, ഓവർഹോൾ മേഖലയിൽ 5% ജി.എസ്.ടി ബൈഡൻ സ്വാഗതം ചെയ്തതു

ഊർജ്ജ സഹകരണം

1.യു.എസ് സാങ്കേതിക വിദ്യയിൽ ഇന്ത്യയിൽ സൗരോർജ്ജ ഉത്പാദനം.

2.ടാറ്റ പവർ സോളാറിന് 25കോടി ഡോളറും ഫസ്റ്റ് സോളാറിന് 50 കോടി ഡോളറും

  1. ഐ.ബി.ആർ.ഡി വഴി 100 കോടി ഡോളർ.
  2. സൗരോർജം, കാറ്റ്, ബാറ്ററി, ധാതു മേഖലകളിൽ യു. എസ് നിക്ഷേപം.

5.എവർസോഴ്സ് ക്യാപിറ്റലിന്റെ 90 കോടി ഡോളർ

6.ഇലക്‌ട്രിക് ബസ്, ഇലക്‌ട്രിക് വാഹന ബാറ്ററി

  1. സോളാർ വേഫർ,സോളാർ സെല്ലുകൾ

8.വിൻഡ് ടർബൈൻ ഘടകങ്ങൾ

9.കണ്ടക്ടർ, കേബിളിംഗ്, ട്രാൻസ്ഫോർമർ

മോദിക്ക് പ്രശംസ

മോദിയുടെ ചരിത്രം കുറിച്ച പോളണ്ട്, യുക്രെയിൻ സന്ദർശനത്തിന് ബൈഡന്റെ പ്രശംസ. റഷ്യയുമായി യുദ്ധം തുടരുമ്പോഴാണ് സമാധാന സന്ദേശവുമായി മോദി യുക്രെയിനിൽ എത്തിയതെന്ന് വൈറ്റ്ഹൗസ് പ്രസ്താവനയിൽ പറഞ്ഞു. മോദിയുടെ റഷ്യൻ സന്ദർശനം പരാമർശിച്ചില്ല.

ജി – 20കൂട്ടായ്‌മ പോലുള്ള ലോക വേദികളിൽ ഇന്ത്യയുടെയും മോദിയുടെയും നേതൃത്വം പ്രശംസനീയമാണ്. യു. എൻ. രക്ഷാസമിതിയിൽ ഇന്ത്യക്ക് സ്ഥിരാംഗത്വത്തിന് യു. എസ് പിന്തുണ ബൈഡൻ ആവർത്തിച്ചു.

സാമ്പത്തിക കൂട്ടായ്മ

യു.എസ് നേതൃത്വത്തിൽ 2022 മേയ് 23ന് ടോയോയിൽ രൂപം കൊണ്ട 14 ഇന്തോ – പസിഫിക് രാജ്യങ്ങളുടെ കൂട്ടായ്‌മയുടെ നാല് അടിസ്ഥാന കരാറുകളിൽ മൂന്നിലും ഇന്ത്യ ഒപ്പിട്ടു. ശുദ്ധ ഊർജ്ജം, വ്യാപാര സുതാര്യത, അഴിമതി നിർമ്മാർജ്ജനം എന്നീ കരാറുകളിലാണ് ധാരണയായത്

spot_imgspot_img
spot_imgspot_img

Latest news

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി തിരുവനന്തപുരം: ഉയരം...

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

Other news

പോസ്റ്റ്‍മോർട്ടം ചെയ്യാൻ മറന്നു: വീട്ടിലെത്തിച്ച മൃതദേഹംതിരികെ ആശുപത്രിയിൽ

പോസ്റ്റ്‍മോർട്ടം ചെയ്യാൻ മറന്നു: വീട്ടിലെത്തിച്ച മൃതദേഹംതിരികെ ആശുപത്രിയിൽ പാലക്കാട്: ആശുപത്രി അധികൃതർ പോസ്റ്റ്‌മോർട്ടം...

സ്വത്ത് തർക്കത്തിൽ നാടിനെ നടുക്കിയ ചീനിക്കുഴി കൂട്ടക്കൊല;സ്വന്തം മകനെയും കുടുംബത്തേയും തീ കൊളുത്തിയ പിതാവ് കുറ്റക്കാരനെന്ന് കോടതി

സ്വത്ത് തർക്കത്തിൽ നാടിനെ നടുക്കിയ ചീനിക്കുഴി കൂട്ടക്കൊല;സ്വന്തം മകനെയും കുടുംബത്തേയും തീ...

യാത്രയ്ക്കിടെ വിമാനത്തിൽ ആക്രമണം അഴിച്ചുവിട്ട് ഇന്ത്യൻ യുവതി; ആക്രമണം ഫോർക്ക് ഉപയോഗിച്ച്‌

യാത്രയ്ക്കിടെ വിമാനത്തിൽ ആക്രമണം അഴിച്ചുവിട്ട് ഇന്ത്യൻ യുവതി ബോസ്റ്റൺ ∙ ഷിക്കാഗോയിൽ നിന്ന്...

വയനാട് കാലുകൾ കെട്ടിയിട്ടനിലയിൽ കത്തിക്കരിഞ്ഞ മൃതദേഹം; കണ്ടെത്തിയത് നിർമ്മാണം നടക്കുന്ന കെട്ടിടത്തിന്‍റെ ടെറസിൽ

വയനാട് കാലുകൾ കെട്ടിയിട്ടനിലയിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി കൽപ്പറ്റ ∙ വയനാട്...

മലപ്പുറത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു; നാടിനെ നടുക്കിയ ദുരന്തം

മലപ്പുറത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു; നാടിനെ നടുക്കിയ ദുരന്തം കണ്ണമംഗലം-കൊളപ്പുറം...

ഒടുവില്‍ പഠനം തുടങ്ങി; അമീബിക് മസ്തിഷ്‌ക ജ്വരത്തില്‍ കാരണം തേടി സംസ്ഥാന ആരോഗ്യവകുപ്പ്

ഒടുവില്‍ പഠനം തുടങ്ങി; അമീബിക് മസ്തിഷ്‌ക ജ്വരത്തില്‍ കാരണം തേടി സംസ്ഥാന...

Related Articles

Popular Categories

spot_imgspot_img