സിപിഎം ബന്ധം അവസാനിപ്പിച്ച് പി.വി. അൻവർ കോൺഗ്രസ് ക്യാംപിലേക്കു മടങ്ങിവരുമോയെന്ന അഭ്യൂഹങ്ങൾക്കിടെ വിഷയത്തിൽ ചാടിക്കയറി നിലപാടു പറയേണ്ടെന്ന് കോൺഗ്രസ് നേതൃത്വം. തൽക്കാലം ഒന്നും പറയാറായിട്ടില്ലെന്നും സംഭവവികാസങ്ങൾ നിരീക്ഷിക്കട്ടെയെന്ന നിലപാടിലാണ് നേതാക്കൾ. P.V. Will Anwar return to the Congress camp?
അൻവർ മുഖ്യമന്ത്രിയുടെ ഓഫിസിനും എഡിജിപിക്കുമെതിരെ നിരന്തരം ഉന്നയിക്കുന്ന ആരോപണങ്ങൾ രാഷ്ട്രീയമായി ഉപയോഗിക്കാമെന്നതിൽ മുന്നണിക്കുള്ളിൽ രണ്ട് അഭിപ്രായമില്ല. മുന്നണിയിലെ രണ്ടാമത്തെ ഘടകക്ഷിയായ ലീഗിനും വിഷയത്തിൽ സമാന ചിന്തയാണുള്ളത്.
അതേസമയം, അൻവറിനെതിരെ കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തുവന്നിട്ടുണ്ട്. പഴയ കോൺഗ്രസുകാരനായ അൻവർ നിലവിൽ മലപ്പുറത്തെ കോൺഗ്രസ്, ലീഗ് നേതാക്കളുമായി ബന്ധം സൂക്ഷിക്കുന്നില്ല. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെവരെ അഴിമതി ആരോപണങ്ങളും ഉന്നയിച്ചിട്ടുണ്ട്.