web analytics

കഥ ഇന്നുവരെ; ഇന്നുവരെ  മലയാളികൾ കാണാത്ത പ്രണയകഥ; പ്രണയിച്ചവർക്കും പ്രണയിക്കാൻ തുടങ്ങുന്നവർക്കും പ്രണയത്തിന്റെ വേദന അറിയുന്നവർക്കുമൊക്കെ പറ്റിയ ഒരു ഫീൽഗുഡ് ചിത്രം; റിവ്യൂ വായിക്കാം

പ്രണയം ഏതൊക്കെ തരത്തിലുള്ളതാകാം എന്ന് പലരും പലയിടത്തും പല സിനിമകളും പറഞ്ഞു വച്ചിട്ടുണ്ട് എങ്കിലും ഈ തരത്തിലുള്ള ഒരു പ്രണയ കഥ ആദ്യമായിട്ടാണ് മലയാള സിനിമയിൽ വരുന്നത്.”Katha innu Vare “; A love story that Malayalis have not seen till date

ലൈംഗികച്ചുവയോടെയുള്ള വാക്കുകളോ, കാമമോ, ചുംബനങ്ങളോ, എന്തിന് ഒരു അളവിൽ കവിഞ്ഞുള്ള ആലിംഗനമോ പോലും ഇല്ലാതെ എത്ര നന്നായി പ്രണയിക്കാൻ ആകുമെന്ന് കാണിച്ചു തരുന്ന ഒരു നല്ല കുടുംബചിത്രമാണ് “കഥ ഇന്നുവരെ

മലയാളത്തിലെ ഏറ്റവും മനോഹരമായ പ്രണയ രംഗങ്ങളിലൂടെയാണ് ‘കഥ ഇന്നുവരെ’ എന്ന സിനിമയുടെ ടൈറ്റിൽ ആരംഭിക്കുന്നത്. 

മഴയെത്തും മുൻപെ മുതൽ എന്നുനിന്റെ മൊയ്തീൻ വരെ വന്നുപോകുന്ന ടൈറ്റിൽ കാർഡിന് അവസാനം തുടങ്ങുന്നതും മറ്റൊരു പ്രണയസിനിമയിലേക്കുള്ള വാതിലാണ്. പ്രണയിച്ചവർക്കും പ്രണയിക്കാൻ തുടങ്ങുന്നവർക്കും പ്രണയത്തിന്റെ വേദന അറിയുന്നവർക്കുമൊക്കെ ബന്ധപ്പെടുത്താൻ പറ്റിയ ഒരു ചെറിയ ഫീൽഗുഡ് ചിത്രം.

വിവിധ കാലഘട്ടങ്ങളിലുള്ള നാല് പ്രണയങ്ങളിലേക്കാണ് സംവിധായകൻ പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോകുന്നത്. തിരുവനന്തപുരത്ത് മൈനിങ് ആൻഡ് ജിയോളജി വകുപ്പിലെ പ്യൂൺ രാമചന്ദ്രന്റെ ജീവതവും ഈ പ്രണയങ്ങളും തമ്മിൽ എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്നതാണ് കഥ. പ്രായം അമ്പതിനോടടുത്തെങ്കിലും വിവാഹിതനല്ല രാമചന്ദ്രൻ. ദൈവമല്ല, തനിക്ക് ചുറ്റുമുള്ളവരാണ് തന്റെ ദൈവമെന്ന് വിശ്വസിക്കുന്ന മനുഷ്യൻ. 

നമ്മൾ സ്നേഹിക്കുന്ന വ്യക്തിയുടെ മതമോ, രാഷ്‌ട്രീയമോ, കുടുംബമോ, വ്യക്തിയുടെ ഇന്നുവരെയുള്ള ജീവിത പശ്ചാത്തലമോ പ്രേമിക്കാൻ ഒരു തടസ്സമല്ല എന്ന് പറഞ്ഞു വയ്‌ക്കുന്ന സിനിമയുടെ ക്ലൈമാക്സ് ഒരിക്കലും നമ്മൾ expect ചെയ്യില്ല.

നോൺ ലീനിയർ രീതിയിലാണ് സിനിമയുടെ കഥ പറഞ്ഞ് പോകുന്നത്. ഒരാളുടെ പ്രണയത്തെ ഇതുവരെ മലയാള സിനിമയിൽ കണ്ടിട്ടില്ലാത്ത തരത്തിൽ അവതരിപ്പിച്ച് ഫലിപ്പിക്കുന്നതിൽ ചിത്രം വിജയിച്ചിട്ടുണ്ട്. തലസ്ഥാന ന​ഗരിയിലെ ജിയോളജിക്കൽ ഡിപ്പാർട്ട്മെന്റിൽ പ്യൂണായി ജോലി ചെയ്യുന്ന രാമചന്ദ്രനാണ് കഥാനായകൻ. 

രാമചന്ദ്രനിൽ തുടങ്ങുന്ന കഥ പിന്നീട് പ്രേക്ഷകരെ കൊണ്ടു പോകുന്നത് ആലപ്പുഴയിലെ രാഷ്ട്രീയക്കാരനായ ജോസഫിന്റെയും ഇടുക്കിയിലെ ലിക്കർ ഷോപ്പ് ജീവിനക്കാരന്റെയും പാലക്കാടുള്ള ഒരു സ്കൂൾ വിദ്യാർത്ഥിയുടെയും പ്രണയത്തിലേക്കാണ്. ഈ കഥാപാത്രങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നത് പ്രണയം എന്ന അതുല്യ നാമവും.  

ആലപ്പുഴയിലെ യുവ രാഷ്ട്രീയക്കാരനായ ജോസഫ്, ഇടുക്കി ഹൈറേഞ്ചിലെ ഒരു ചെറുപ്പക്കാരൻ, പാലക്കാട് ഗവൺമെന്റ് സ്കൂൾ വിദ്യാർഥി രാമൻ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ. നോൺ ലീനിയർ രീതിയിലാണ് കഥ പറഞ്ഞുപോകുന്നത്. രാമചന്ദ്രനെയും മറ്റു മൂന്നു കഥാപാത്രങ്ങളേയും കൂട്ടിയിണക്കുന്ന പൊതുഘടകം ഇവർ ഉള്ളിൽ സൂക്ഷിക്കുന്ന പ്രണയമാണ്.

ജോലിയും തന്റെ സുഹൃത്തുക്കളുമായുള്ള ഒത്തുചേരലുമായി ജീവിതം മുന്നോട്ടുപോകുന്നതിനിടിയിലാണ് ലക്ഷ്മി, രാമചന്ദ്രനിടയിലേക്കെത്തുന്നത്. ഭർത്താവ് നേരത്തെ മരിച്ച ലക്ഷ്മി ഇരുപതുകാരിയായ പെൺകുട്ടിയുടെ അമ്മ കൂടിയാണ്. താൻ ജോലി ചെയ്യുന്ന വിഭാഗത്തിലെ മേധാവി കൂടിയായ ലക്ഷ്മി തന്റെ പ്രണയം രാമചന്ദ്രനോടു തുറന്നു പറയുന്നിടത്താണ് കഥ കൂടുതൽ രസകരമാകുന്നത്.

ജാനകി, ഉമ, നസീമ, ലക്ഷ്മി എന്നിങ്ങനെ നാല് പെൺകഥാപാത്രങ്ങൾ സിനിമയുടെ പ്രത്യേകതയാണ്. ഓരോ കഥാപാത്രങ്ങൾക്കും അവരുടേതായ സ്പേസ് കഥയിൽ കൊണ്ടുവരാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. ഈ നാല് പ്രണയങ്ങളും നാല് തലത്തിലുള്ളതാണെന്നതും എടുത്തു പറയേണ്ടതാണ്.

ലക്ഷ്മിയായി കയ്യൊതുക്കത്തോടെയുള്ള പ്രകടനമാണ് മേതിൽ ദേവിക കാഴ്ച വച്ചത്. അഭിനയത്തിലെ തന്റെ അരങ്ങേറ്റം മനോഹരമാക്കിയിട്ടുണ്ട്. ഉമയായി എത്തിയത് നിഖില വിമൽ ആണ്. നസീമയായെത്തിയ അനുശ്രീ ഇതുവരെ ചെയ്യാത്തൊരു കഥാപാത്രമാണ് അവതരിപ്പിച്ചിരിക്കുന്നത്. 

ജാനകിയായെത്തിയ കുട്ടിയും ഭംഗിയായി. രാമചന്ദ്രൻ എന്ന സാധാരണക്കാരനെ തന്റെ അനായാസമായ അഭിനയശൈലി കൊണ്ട് ബിജു മേനോൻ ഗംഭീരമാക്കി. ഹക്കിം ഷാജഹൻ, അനു മോഹൻ എന്നിവരും തന്റെ കഥാപാത്രങ്ങളോട് നീതിപുലർത്തി.  അപ്പുണ്ണി ശശി, കോട്ടയം രമേശ്, രൺജി പണിക്കർ, സിദ്ദീഖ്,കൃഷ്ണപ്രസാദ്, കിഷോർ സത്യ, ലത എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

ഫീൽഗുഡ് പ്രണയകഥയാണ് പറയുന്നതെങ്കിലും ഇന്നത്തെ യുവതലമുറയ്ക്ക് പ്രണയത്തോടുള്ള കാഴ്ചപ്പാടും പറഞ്ഞുപോകുന്നുണ്ട്. കൂടാതെ അഭിനേതാക്കളുടെ പ്രകടനവും സംഗീതവും ഛായാഗ്രഹണവും സിനിമയുടെ മാറ്റുകൂട്ടുന്നു. ജോമോൻ ടി. ജോൺ ആണ് ക്യാമറ. ഷമീർ മുഹമ്മദിന്റേതാണ് എഡിറ്റിങ്. അശ്വിൻ ആര്യന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും സിനിമയോട് ഇഴ ചേർന്നു നിൽക്കുന്നു.

മുതിര്‍ന്നവർക്കും കൗമാരക്കാർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന തരത്തിലുള്ള അവതരണ ശൈലി മറ്റൊരു പ്രത്യേകതയാണ്. കഥയിലെ ക്ലൈമാക്സ് ആണ് പ്രേക്ഷകനെ സിനിമയിലേക്ക് അടുപ്പിക്കുന്ന മറ്റൊരു ഘടകം. പ്രണയത്തിന്റെ ഓർമകളുമായി തിയറ്ററുകളിലെത്തുന്നവർക്ക് മനോഹരമായ അനുഭവം തന്നെയാകും ചിത്രം സമ്മാനിക്കുക.വൈകാരികമായി തോന്നുന്നത് മദ്യഷോപ്പിലെ താടിക്കാരന്റെയും നസീമയുടെയും പ്രണയമാണ്. ഹക്കിം ഷാജഹാനും അനുശ്രീയുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പ്രണയം മനസിലാണ് എന്ന് അടിവരയിട്ടു പറയുന്നുണ്ട് ഇവരുടെ പ്രണയത്തിലൂടെ സംവിധായകൻ.

കഥ ഇന്നുവരെയിലെ ഏറ്റവും വേറിട്ട പ്രണയവും ഇവരുടേത് തന്നെയായിരുന്നു. പ്രണയ നായകനായി താടിക്കാരനായി ഹക്കിം പ്രേക്ഷകരുടെ മനം കവർന്നു, ഒപ്പം അനുശ്രീയുടെ കരിയറിലേയും മികച്ച കഥാപാത്രങ്ങളിലൊന്നാകും നസീമ. ഏറ്റവും എടുത്തു പറയേണ്ട കഥാപാത്രം അപ്പുണ്ണി ശശിയുടേതാണ്. വൈകാരിക രം​ഗങ്ങളിലുൾപ്പെടെ അപ്പുണ്ണി ശശി കൈയ്യടി നേടി

spot_imgspot_img
spot_imgspot_img

Latest news

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ തിരുവനന്തപുരം:...

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ നടത്തും

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ...

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത്

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത് തിരുവനന്തപുരം: ശബരിമലയിലെ...

Other news

അമേരിക്കയിൽ മോട്ടൽ കേന്ദ്രീകരിച്ച് ലഹരിയും അനാശാസ്യവും; സ്ത്രീകളെ തടവിലാക്കി ചൂഷണം; ഇന്ത്യൻ ദമ്പതികൾ അറസ്റ്റിൽ

അമേരിക്കയിൽ മോട്ടൽ കേന്ദ്രീകരിച്ച് ലഹരിയും അനാശാസ്യവും; ഇന്ത്യൻ ദമ്പതികൾ അറസ്റ്റിൽ വെർജീനിയ: അമേരിക്കയിലെ...

ഹോട്ടൽ ബിസിനസിന്റെ മറവിൽ മയക്കുമരുന്നും പെൺവാണിഭവും; ഇന്ത്യൻ ദമ്പതികൾ യുഎസിൽ പിടിയിൽ

ഹോട്ടൽ ബിസിനസിന്റെ മറവിൽ മയക്കുമരുന്നും പെൺവാണിഭവും; ഇന്ത്യൻ ദമ്പതികൾ യുഎസിൽ പിടിയിൽ വർജീനിയ:...

ഈ ‘ബംഗാളി’ ചരിത്രമായി… യൂട്യൂബിൽ 50 ലക്ഷം കാഴ്ചക്കാർ

ഈ ‘ബംഗാളി’ ചരിത്രമായി… യൂട്യൂബിൽ 50 ലക്ഷം കാഴ്ചക്കാർ യൂട്യൂബിൽ 50 ലക്ഷം...

ഒറ്റപ്പാലത്തെ നടുക്കി അർധരാത്രിയിൽ അരുംകൊല! ദമ്പതികളെ വെട്ടിക്കൊന്നു; മരുമകൻ പിടിയിൽ

പാലക്കാട്: ശാന്തമായി ഉറങ്ങിക്കിടന്ന ഒറ്റപ്പാലം തോട്ടക്കര ഗ്രാമത്തെ നടുക്കി അർധരാത്രിയിൽ അരുംകൊല....

ബിജെപി ദേശീയ അധ്യക്ഷനെ നാളെ പ്രഖ്യാപിക്കും; നിതിന്‍ നബിന്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടാന്‍ സാധ്യത

ന്യൂഡൽഹി: ഭാരതീയ ജനത പാർട്ടിയിൽ തലമുറമാറ്റത്തിന് വഴിയൊരുക്കി പുതിയ ദേശീയ അധ്യക്ഷനെ...

കാസർകോട് അഭിഭാഷകയുടെ വീട്ടിൽ നടന്നത് സിനിമയെ വെല്ലുന്ന കവർച്ച

കാസർകോട്: ജില്ലയിലെ കുമ്പളയിൽ അതീവ സുരക്ഷയുള്ള ജനവാസ മേഖലയിൽ വൻ മോഷണം. ...

Related Articles

Popular Categories

spot_imgspot_img