ലബനനിലെ വോക്കി ടോക്കി സ്ഫോടനം: നിർണ്ണായക വെളിപ്പെടുത്തലുമായി ജാപ്പനീസ് റേഡിയോ നിർമാതാക്കളായ ഐകോം !

ഇന്നലെ തെക്കൻ ലബനനിൽ ഇരുപതു പേരുടെ മരണത്തിനും 450-ലേറെ പേരുടെ പരിക്കിനും ഇടയാക്കിയ വോക്കി ടോക്കി സ്‌ഫോടനത്തിൽ നിർണായക വെളിപ്പെടുത്തലുമായി ജാപ്പനീസ് റേഡിയോ നിർമാതാക്കളായ ഐകോം.Walkie-talkie explosion in Lebanon: Japanese company with critical disclosure.

അഞ്ചു മാസം മുമ്പ് ഹിസ്ബുല്ല വാങ്ങി എന്ന് കരുതപ്പെടുന്ന ഈ റേഡിയോകൾ തങ്ങൾ നിർമിച്ചതല്ലെന്നും, ഐ.സി – വി82 എന്ന ഈ മോഡലിന്റെ ഉൽപ്പാദനം പത്തു വർഷം മുമ്പേതന്നെ തങ്ങൾ അവസാനിപ്പിച്ചതാണെന്നും ഐകോം പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ഇതോടെ, ഇസ്രായേൽ ചാരസംഘടനകളുടെ മേൽനോട്ടത്തിൽ വ്യാജമായി നിർമിച്ച വോക്കി ടോക്കികളാണ് ഹിസ്ബുല്ലയുടെ കൈവശം എത്തിയതെന്ന ആരോപണം ബലപ്പെടുകയാണ്.

വക്കയാമ നഗരത്തിലുള്ള ഫാക്ടറിയിൽ മാത്രമാണ് തങ്ങളുടെ റേഡിയോകൾ ഉൽപ്പാദിപ്പിക്കുന്നതെന്നും അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് ഇവ വിതരണത്തിന് എത്തിക്കുന്നതെന്നും കമ്പനി വ്യക്തമാക്കുന്നു.

ഹിസ്ബുല്ല പോരാളികളുടെ കൈകളിൽ പൊട്ടിത്തെറിച്ച വോക്കി ടോക്കി റേഡിയോകളിൽ ഐകോം കമ്പനിയുടെ പേരും ‘മെയ്ഡ് ഇൻ ജപ്പാൻ’ ലേബലും ഉണ്ടായിരുന്നു.

‘ഐ.സി-വി82 കൈറേഡിയോകൾ ഉൽപ്പാദിപ്പിക്കുകയും മിഡിൽ ഈസ്റ്റിലേക്കടക്കം കയറ്റി അയക്കുകയും ചെയ്തിരുന്നത് 2004-2014 കാലഘട്ടത്തിലാണ്. പത്തുവർഷം മുമ്പേ ഇതിന്റെ ഉൽപ്പാദനം ഞങ്ങൾ നിർത്തിയിട്ടുണ്ട്.

അതിനു ശേഷം ഞങ്ങളുടെ കമ്പനിയിൽ നിന്ന് ഇത് ഒരിടത്തേക്കും ഇത് അയച്ചിട്ടില്ല. ഇതിന്റെ മെയിൻ യൂണിറ്റ് പ്രവർത്തിപ്പിക്കാൻ ആവശ്യമായ ബാറ്ററിയുടെ നിർമാണവും നിർത്തിയതാണ്.

സ്‌ഫോടനം നടന്ന വോക്കി ടോക്കികളിൽ വ്യാജ ഉൾപ്പന്നങ്ങൾ തിരിച്ചറിയുന്നതിന് ഞങ്ങൾ പതിക്കുന്ന ഹോളോഗ്രാം സീൽ ഉണ്ടായിരുന്നില്ല.’ ഐകോം പത്രക്കുറിപ്പിൽ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

യൂത്ത് കോൺ​ഗ്രസിന്റെ പ്രവർത്തനം ഇങ്ങനെയാണ്

യൂത്ത് കോൺ​ഗ്രസിന്റെ പ്രവർത്തനം ഇങ്ങനെയാണ് തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാക്കളെ ടിവിയിൽ മാത്രമേ...

ഫിറോസിനെതിരെ രേണുവി​ന്റെ പിതാവ്

ഫിറോസിനെതിരെ രേണുവി​ന്റെ പിതാവ് കോട്ടയം: കൊല്ലം സുധിയുടെ അകാലവിയോ​ഗത്തെ തുടർന്ന് സന്നദ്ധസംഘടന നിർമ്മിച്ചു...

അമ്മയ്ക്കുനേരെ ആക്രമണം; ഗുരുതര പരിക്ക്

അമ്മയ്ക്കുനേരെ ആക്രമണം; ഗുരുതര പരിക്ക് നോയിഡ: മകളുടെ ദുരൂഹമൃത്യുവിനെതിരെ നിയമപരമായി നീങ്ങിക്കൊണ്ടിരുന്ന അമ്മക്ക്...

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

ഓഫ് റോഡ് ജീപ്പ് സഫാരിക്ക് പുതിയ മാനദണ്ഡങ്ങൾ

ഓഫ് റോഡ് ജീപ്പ് സഫാരിക്ക് പുതിയ മാനദണ്ഡങ്ങൾ ഇടുക്കി: ഓഫ് റോഡ് ജീപ്പ്...

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

Related Articles

Popular Categories

spot_imgspot_img