പണ്ടുപണ്ട്, ഒരിടത്തൊരിടത്ത്.. മുത്തശ്ശിക്കഥകൾ തുടങ്ങുന്നത് പലപ്പോഴും ഇങ്ങനെയായിരിക്കും. Ajayan’s second theft is worth seeing
അമര്‍ ചിത്രകഥ പോലൊരു തുടക്കം, നാടോടിക്കഥ പോലൊരു ഒടുക്കവും. നവാഗതനായ ജിതിൻലാൽ ടൊവിനോ തോമസിനെ നായകനാക്കിയൊരുക്കിയ എ.ആർ.എം എന്ന ചിത്രവും അതുപോലൊരു മുത്തശ്ശിക്കഥയുടെ സൗന്ദര്യവുമായാണ് എത്തിയിരിക്കുന്നത്.
പോരാളിയായ കുഞ്ഞിക്കേളു, ചീയോതിക്കാവിന്റെ ഉറക്കം കെടുത്തുന്ന പെരുങ്കള്ളൻ മണിയൻ, കള്ളന്റെ വംശത്തിൽ പിറന്നു എന്നതിൽ നാട്ടുകാർ എപ്പോഴും സംശയത്തിന്റെ മുനയിൽ നിർത്തുന്ന അജയൻ എന്നീ കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിച്ചിരിക്കുന്നത്. കൂട്ടത്തിൽ കുഞ്ഞിക്കേളുവിനെക്കാളും അജയനെക്കാളും മുന്നിട്ടുനിൽക്കുന്നത് മണിയൻ എന്ന കഥാപാത്രമാണ്.
ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി, കൃതി ഷെട്ടി എന്നിവരാണ് ടൊവിനോയുടെ നായികമാരായി എത്തുന്നത്. മൂന്ന് കാലത്തെ മൂന്നു നായികമാരെ അവതരിപ്പിച്ചപ്പോഴും സുരഭിയുടെ മാണിക്യത്തിന് യൗവ്വനവും വാര്‍ധക്യവും അവതരിപ്പിക്കാനുണ്ട്.
മാണിക്യത്തെ സുരഭി തന്റെ കയ്യില്‍ ഭദ്രമാക്കിയിട്ടുമുണ്ട്. നിരവധി വര്‍ഷങ്ങള്‍ക്ക് ശേഷം രോഹിണി മുഴുനീള കഥാപാത്രമായി വരുന്നു എന്ന പ്രത്യേകതയും എ ആര്‍ എമ്മിനുണ്ട്.
അപമാനത്തിൽനിന്നുയർന്നുവന്ന കൊടുങ്കാറ്റ് ഉള്ളിൽ സൂക്ഷിക്കുന്ന മാണിക്കത്തിന് നായികമാരിൽ അല്പം പ്രാധാന്യം കൂടുതലുണ്ട്. പ്രണയവും പ്രതികാരവും നിസ്സഹായതയുമെല്ലാം ഈ കഥാപാത്രത്തിൽ കാണാം.
കുടുംബാംഗങ്ങൾ പോലും പിൽക്കാലത്ത് മണിയനെ തള്ളിപ്പറയുമ്പോൾ, അയാളുടെ പിൻതലമുറയിൽ ജനിച്ചുവെന്ന അപമാനം പേറുമ്പോൾ മാണിക്കം മാത്രമാണ് അയാളെക്കുറിച്ചോർത്ത് അഭിമാനംകൊള്ളുന്നത്. അത് എന്തുകാരണത്താലാണ് എന്നതാണ് ചിത്രത്തിലെ മറ്റൊരു സസ്പെൻസ്.
ഏതഭ്യാസവും എങ്ങനെയും വഴങ്ങുന്ന കുഞ്ഞിക്കേളുവിന്റെ രക്തത്തിലെ സാഹസികത പുത്രന്‍ മണിയനും പ്രപൗത്രന്‍ അജയനും കിട്ടിയിട്ടുണ്ട്. ആണുങ്ങള്‍ വാഴാത്ത കുടുംബത്തിലെ ഏക ആണ്‍തരി കൂടിയാണ് അജയന്‍.
വടക്കന്‍ കേരളത്തില്‍ 1900ത്തിലും 1950കളിലും 1990കളിലും നടക്കുന്ന മൂന്ന് കഥകളായാണ് എ ആര്‍ എം അവതരിപ്പിക്കുന്നത്. കാസര്‍ക്കോടന്‍ ഭാഷ പൂര്‍ണമായും ഉപയോഗിച്ചിട്ടില്ലെങ്കിലും ചിലയിടങ്ങളിലൊക്കെ വടക്കിന്റെ രസകരമായ സംഭാഷണശൈലി കൊണ്ടുവരാന്‍ രചയിതാവ് മിടുക്ക് കാണിച്ചിട്ടുണ്ട്. അതിനേക്കാള്‍ മിടുക്കില്‍ കഥാപാത്രങ്ങള്‍ ആ സംഭാഷണങ്ങള്‍ ഉരുവിടുകയും ചെയ്തു.
ത്രിഡിയും വിഷ്വല്‍ ഇഫ്ക്്റ്റ്സും, മ്യൂസിക്കുമെല്ലാം ചേരുന്നതോടെ ചിത്രം വേറെ ഒരു ലെവലിലേക്ക് മാറുകയാണ്. ചിയോതിക്കാവിലെ വിളക്കാണ് കേന്ദ്ര കഥാപാത്രം. ആകാശത്തു നിന്നും പൊട്ടിവീണ നക്ഷത്രക്കല്ലും ചില അമൂല്യ കൂട്ടുകളും ഉപയോഗിച്ചാണ് രാജാവ് വിളക്ക് നിർമിക്കുന്നത്. ഈ വിളക്കുമായി ബന്ധപ്പെട്ടാണ് മൂന്നു ടോവിനോ കഥാപാത്രങ്ങളും കയ്യടി നേടുന്നത്.
കൊച്ചിയില്‍ ഇരുന്നും, ലോകോത്തര നിലവാരത്തിലുള്ള സീജിയൊക്കെ ഒരുക്കാമെന്ന്, മിന്നല്‍ മുരളിയടക്കമുള്ള പടങ്ങള്‍ നമുക്ക്് കാണിച്ചുതന്നിട്ടുണ്ട്. ഇവിടെയും അതുതന്നെയാണ് സംഭവിക്കുന്നത്. സാങ്കേതികമായി മലയാള സിനിമയുടെ മുന്നേറ്റത്തിന്റെ അടയാളമാണ് ഈ ചിത്രവും. നവാഗതനായ ജിതിന്‍ലാല്‍ എന്ന സംവിധായകന്‍ ഇനിയും ഉയരങ്ങളിലേക്ക് എത്താനുള്ള പ്രതിഭയാണെന്ന് ഉറപ്പാണ്.
ചീയോതിക്കാവും അവിടത്തെ ഒരു ക്ഷേത്രവും അവിടത്തെ വിശ്വാസങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന പശ്ചാത്തലം. കുഞ്ഞിക്കേളു എന്ന യോദ്ധാവ്, കള്ളൻ മണിയൻ, അജയൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. മൂന്നുപേരും മൂന്ന് തലമുറയിൽപ്പെട്ടവർ.
ഇവരെങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് കാണേണ്ട കാഴ്ച. കഥയുടെ നല്ലൊരു ഭാഗവും 90കളിലാണ് നടക്കുന്നത്. സംഭവബഹുലമായ മൂന്ന് ജീവിതാധ്യായങ്ങൾ നോൺ ലീനിയർ സ്വഭാവത്തിൽ അവതരിപ്പിക്കുകയാണ് ജിതിൻലാലും കൂട്ടരും.
കുഞ്ഞിക്കേളുവിൽത്തുടങ്ങി മണിയനിലേക്കും അജയനിലേക്കും തിരിച്ചും പലവട്ടം പ്രേക്ഷകനെ ത്രില്ലടിപ്പിച്ച് കൂട്ടിക്കൊണ്ടുപോവുന്നുണ്ട് ചിത്രം.
നോൺലീനിയർ സ്വഭാവം അല്പം ഉണ്ടെങ്കിലും ഒരുസ്ഥലത്തുപോലും ബോറടിപ്പിക്കാതിരിക്കാൻ ശ്രദ്ധിച്ചതിൽ സംവിധായകനും തിരക്കഥാകൃത്തിനും പ്രത്യേകം കയ്യടി നൽകണം.
അജയന്റ ഒന്നാമതും രണ്ടാമതും മോഷ്ടിച്ച് തന്റെ കുടുംബത്തിന്റെ മോഷണ പാരമ്പര്യം അവസാനിപ്പിക്കുമ്പോള്‍ രണ്ടര മണിക്കൂര്‍ നേരം ഒരു എന്റര്‍ടെയ്‌നര്‍ കണ്ട സംതൃപ്തി കാഴ്ചക്കാര്‍ക്ക് ലഭിക്കും.
സുജിത് നമ്പ്യാരുടേതാണ് കഥയും തിരക്കഥയും സംഭാഷണവും. ചീയോതിക്കാവ് എന്ന സാങ്കൽപികദേശത്തിന്റെ ചരിത്രത്തിലേക്കും വർത്തമാനത്തിലേക്കും കടന്നുചെല്ലുന്ന ചിത്രം മലയാളസിനിമ ഇന്നുവരെ കാണാത്ത വിസ്മയക്കാഴ്ചകളാണ് സമ്മാനിക്കുന്നതെന്ന് ആദ്യമേ പറയട്ടെ.
ഒരു കഥയും മൂന്നു കാലവും മൂന്ന് കഥാപാത്രങ്ങളുമാണ് എ ആര്‍ എം. വ്യത്യസ്ത കാലത്തെ അതിന്റെ ചാരുതയോടെ പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുണ്ട് സംവിധായകന്‍ ജിതിന്‍ ലാല്‍. നവാഗതനെങ്കിലും സാങ്കേതികത്തികവോടെ സിനിമ ഒരുക്കിയിരിക്കുന്നു സംവിധായകന്‍.
വർത്തമാനകാലത്തിൽ നടക്കുന്ന കഥയാണെങ്കിലും ചീയോതിക്കാവിന്റെ ഐതിഹ്യത്തിന് ഒരു കോട്ടവും തട്ടാതെ, ഒരേ താളത്തിൽ കൊണ്ടുപോവുന്നുണ്ട് എ.ആർ.എം. അതിന് സഹായിക്കുന്നതാകട്ടെ യോദ്ധാവായ കുഞ്ഞിക്കേളുവും കള്ളനായ മണിയനുമാണ്. കഥാപരിസരത്തിൽ ഒളിഞ്ഞുകിടക്കുന്ന രഹസ്യങ്ങളാണ് ചിത്രത്തിലെ സസ്പെൻസ് ഘടകം.
സിനിമയുടെ ജീവനാഡിയെന്നും ചീയോതിക്കാവിലെ മിത്ത് എന്നൊക്കെ വിളിക്കാം ഈ കഥാപാത്രത്തെ. ചിത്രത്തിലെ ഒരു കഥാപാത്രം പറയുന്നുണ്ട് നാടിനെ ജയിച്ച കള്ളൻ എന്ന്. പാവപ്പെട്ടവരിൽനിന്ന് മോഷ്ടിച്ച് പാവപ്പെട്ടവരെ സഹായിക്കുന്നതും തന്നെ ചതിച്ചവരോട് മോഷണത്തിലൂടെ പ്രതികാരം ചെയ്യുന്നവരുമടക്കം പലതരം കള്ളന്മാരെ കണ്ടിട്ടുണ്ട് മലയാളസിനിമ.
അതിൽനിന്നെല്ലാം മണിയൻ വ്യത്യസ്തനാവുന്നത് അദ്ദേഹം ചെയ്ത മോഷണത്തിന്റെ പേരിലാണ്. അല്ലെങ്കിൽ മോഷണരീതിയുടെ പേരിലാണ്. ഈ മൂന്നുകഥാപാത്രങ്ങളും സുഭദ്രമായിരുന്നു ടൊവിനോയുടെ കയ്യിൽ.
ബേസിൽ ജോസഫ്, ഹരീഷ് ഉത്തമൻ, നിസ്താർ സേട്ട്, രോഹിണി, ജഗദീഷ്, സുധീഷ്, സന്തോഷ് കീഴാറ്റൂർ, പ്രമോദ് ഷെട്ടി, അജു വർഗീസ് എന്നിവരും അവരവരുടെ വേഷങ്ങൾ ഭംഗിയാക്കി.
ടെക്ക്നിക്കൽ വശത്തേക്ക് വന്നാൽ സംഗീതസംവിധായകനായ ദിബു നൈനാൻ തോമസിൽനിന്ന് തുടങ്ങാം. ഒരു പാൻ ഇന്ത്യൻ മലയാളത്തിൽ ലഭിച്ച അവസരം പരമാവധി മുതലാക്കിയിട്ടുണ്ട് അദ്ദേഹം.
യാഥാർത്ഥ്യവും കെട്ടുകഥകളും പിണഞ്ഞുകിടക്കുന്ന ലോകം തീർക്കാൻ ദിബുവിന്റെ സംഗീതം വഹിച്ച പങ്ക് ചെറുതല്ല. മണിയന്റെ മോഷണരംഗങ്ങളും കുഞ്ഞിക്കേളുവിന്റെ പോരാട്ടവീര്യവും ത്രില്ലടിപ്പിക്കുംവിധം ഒരുക്കിയതിൽ സംഘട്ടനസംവിധായകരായ വിക്രം മോർ, ഫീനിക്സ് പ്രഭു, പി.സി. സ്റ്റണ്ട്സ് എന്നിവരും നിറഞ്ഞ കയ്യടിയർഹിക്കുന്നു.
എന്തായാലും മലയാളത്തിൽ മികച്ച ഫാന്റസി ചിത്രങ്ങളില്ലെന്ന കുറവ് അജയനും കൂട്ടരും ചേർന്ന് നികത്തിയിട്ടുണ്ട്. ധൈര്യമായി ടിക്കറ്റെടുക്കാം ടൊവിനോയുടെ ഈ ട്രിപ്പിൾ റോൾ വിളയാട്ടത്തിന്.
അഞ്ച് പരമ്പര നീണ്ട മോഷ്ടാക്കളുടെ കുടുംബത്തിലെ അവസാന കണ്ണിയാണവന്‍ അജയന്‍. അവനു മുമ്പ് മുതുമുത്തച്ഛന്‍ കുഞ്ഞിക്കേളുവും മുത്തച്ഛന്‍ മണിയനും മോഷ്ടാക്കളായിരുന്നു. ജീവിതത്തില്‍ ഒരേയൊരു തവണ മാത്രം മോഷ്ടിക്കുകയും അത് ആരുമറിയാതെ തിരിച്ചെത്തിക്കുകയും ചെയ്തുവെങ്കിലും കുടുംബത്തിന്റെ കള്ളനെന്ന് പേര് അജയനും പതിച്ചു കിട്ടുകയായിരുന്നു.
മണിയന്‍ വളപ്പില്‍ അജയനെന്ന എം വി അജയന്‍ റിപ്പയറിംഗ് സ്ഥാപനവും ഹോം ട്യൂഷനും ഇലക്ട്രീഷ്യന്‍ പണിയുമൊക്കെയായാണ് മുമ്പോട്ടു പോകുന്നതെങ്കിലും, കള്ളനെന്ന് വിളിക്കുന്നത് അയാള്‍ക്കിഷ്ടമല്ലെങ്കിലും, അയാളുടെ രക്തത്തിലൊരു കള്ളന്‍ പതുങ്ങിക്കിടപ്പുണ്ടായിരുന്നു.
മുതുമുത്തച്ഛന്‍ കുഞ്ഞിക്കേളുവിനെ പോലെ അമൂല്യമായൊരു വസ്തു പോലെ അജയനും അയാള്‍ക്ക് മൂല്യമളക്കാനാവാത്തതൊന്ന് മോഷ്ടിച്ചെടുക്കുന്നു. കുഞ്ഞിക്കേളുവിനും അജയനും ഇടയില്‍ ജന്മാന്തര ബന്ധത്തിന് വേണ്ടിയായിരിക്കണം മണിയന്‍ ഇവര്‍ക്കിടയില്‍ വന്നിട്ടുണ്ടാവുക.
ടൊവിനോ തോമസ് എന്ന നടനേക്കാള്‍ ടൊവിനോ തോമസിലെ അഭ്യാസിയാണ് ഈ സിനിമയില്‍ മുന്നിട്ടു നില്‍ക്കുന്നത്. പൂര്‍ണമായും ടൊവിനോയുടെ സിനിമയെന്ന് പറയാവുന്ന അജയന്റെ രണ്ടാം മോഷണം അഥവാ എ ആര്‍ എമ്മില്‍ കുഞ്ഞിക്കേളവും മണിയനുമായി അയാള്‍ അഴിഞ്ഞാടുന്നുണ്ട്. അജയനാവട്ടെ സകല അഭ്യാസങ്ങളുമറിയാമെങ്കിലും ആളൊരു പാവം പിടിച്ച പയ്യനാണ്- പിതാക്കന്മാരുടെ ചീത്തപ്പേര് തലയിലേറ്റാന്‍ വിധിക്കപ്പെട്ടവന്‍!
തന്റെ ആദ്യ സിനിമയില്‍ ടൊവിനോ നായകനായി വന്നപ്പോഴും മോഹന്‍ലാലിനേയും മമ്മൂട്ടിയേയും കൂടെ നിര്‍ത്താന്‍ ജിതിന്‍ ലാല്‍ ശ്രമിച്ചിട്ടുണ്ട്. അനശ്വരതയില്‍ നിന്ന് സിനിമ ആരംഭിക്കുമ്പോഴും അനശ്വരതയിലേക്ക് സിനിമ അവസാനിക്കുമ്പോഴും മോഹന്‍ലാലിന്റെ ശബ്ദത്തിലാണ് പ്രേക്ഷകര്‍ വിവരണങ്ങള്‍ കേള്‍ക്കുന്നത്.
സിനിമയിലെ അജയനാകട്ടെ ഹാം റേഡിയോ ലൈസന്‍സുള്ള ഏതാനും പേരില്‍ ഒരാല്‍ താനാണെന്നും മറ്റുള്ളവര്‍ മമ്മൂട്ടിയും കമല്‍ഹാസനും രാജീവ് ഗാന്ധിയുമൊക്കെയാണെന്നും പറയുന്നു. ഒപ്പം പത്മരാജന്റെ നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലെ സോളമന്റെ ഗീതകങ്ങളും ഉരുവിടുന്നു.
മൂന്ന് കാലങ്ങള്‍ അനുഭവിപ്പിച്ച കലാവിഭാഗം, മികച്ച ക്യാമറ ചെയ്ത ജോമോന്‍ ടി ജോണ്‍, എഡിറ്റിംഗ് കൊണ്ട് മായാജാലം കാണിച്ച ഷമീര്‍ മുഹമ്മദ് എന്നിവരെല്ലാം അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. വലിയ ക്യാന്‍വാസായിട്ടും തന്റെ ആദ്യ ചിത്രം മനോഹരമായി പ്രേക്ഷകരിലേക്കെത്തിച്ച ജിതിന്‍ ലാന്‍, സംവിധായകന്‍ എന്താണോ ആഗ്രഹിച്ചത് അതില്‍ കൂടുതല്‍ വെള്ളിത്തിരയിലേക്ക് ആവാഹിച്ച ടൊവിനോ തോമസ് എന്നിവര്‍ തങ്ങളുടെ സ്വപ്‌ന സിനിമയെ കാഴ്ചക്കാരന്റെ കൂടി സ്വപ്‌നങ്ങളാക്കിയിട്ടുണ്ട്.
സുജിത്ത് നമ്പ്യാരുടെ തിരക്കഥ നാടോടിക്കഥ പോലെ മനോഹരമായതിനാല്‍ തന്നെ കേട്ടുമറന്ന കഥകളിലേതുപോലെ തോല്‍ക്കാത്ത നായകന്മാരെയാണ് കാണിച്ചു തരുന്നത്. ദിബു നിനന്‍ തോമസിന്റെ സംഗീതം സിനിമയുടെ നാടോടി ആത്മാവിനേക്കാള്‍ സാഹസികതയ്ക്കും നാടകീയതയ്ക്കുമാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത്.
മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും യു ജി എം എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സക്കറിയാ തോമസുമാണ് അജയന്റെ രണ്ടാം മോഷണം നിര്‍മിച്ചിരിക്കുന്നത്.
പറഞ്ഞു തീര്‍ക്കേണ്ടതല്ല, കണ്ടറിയേണ്ടതാണ് അജയന്റെ രണ്ടാം മോഷണം. സിനിമ തീരുമ്പോള്‍ ടൊവിനോ തോമസ് കാഴ്ചക്കാരന്റെ ഹൃദയം കൂടി മോഷ്ടിച്ചിരിക്കും.
ഈ ചിത്രത്തിലെ മാന്‍ ഓഫ് ദി മാച്ചും ടൊവീനോ തന്നെതാണ്. 2012-ല്‍ പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ടൊവീനോ, വളരെ പെട്ടെന്നാണ് നായക പദവിയലേക്ക് ഉയര്‍ന്നത്.
ഒരു മെക്സിക്കന്‍ അപാരതയും, മായാനദിയും, മിന്നല്‍ മുരളിയും, 2018 മൊക്കെയായി ഹിറ്റുകള്‍ ആവര്‍ത്തിച്ച നടന്‍. പക്ഷേ ലക്ഷണമൊത്ത ഒരു ഹീറോക്കിണങ്ങുന്ന വേഷം അദ്ദേഹത്തിന് ഇപ്പോഴാണ് കിട്ടുന്നത്. അതില്‍ ഈ 36കാരന്‍ കസറിയെന്ന് പറയാം. ശരിക്കും ഒരു സൂപ്പര്‍താര പരിവേഷമാണ് ഈ ഒറ്റ ചിത്രത്തിലുടെ, ഈ ഇരിങ്ങാലക്കുടക്കാരന് കിട്ടുന്നത്.









