web analytics

1334 പേരുടെ പട്ടികയിൽ പിന്നീട് തൊട്ടില്ല; ടിപി കേസ് പ്രതികൾക്കില്ലെങ്കിൽ ആർക്കും വേണ്ട!അർഹരായ തടവുകാർക്കും ഇളവില്ല

തിരുവനന്തപുരം: ആയിരത്തിലധികം അർഹരായ തടവുകാർക്കു ഇളവു നിഷേധിച്ച് സർക്കാർ.The government has denied relaxation to more than a thousand deserving prisoners

സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികാഘോഷത്തിന്റെ ഭാഗമായി പ്രത്യേക ഇളവ് നൽകാനുള്ള തീരുമാനമാണ് മരവിപ്പിക്കപ്പെട്ടത്.

ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്കു നിയമവിരുദ്ധമായി ശിക്ഷാ ഇളവ് നൽകാനുള്ള നീക്കം പരാജയപ്പെട്ടതോടെയാണ് അർഹരായ തടവുകാർക്കു ഇളവു നിഷേധിച്ചതെന്നാണ് വിമർശനം.

ഇളവിന് അർഹതയുള്ളവരുടെ പട്ടിക സൂക്ഷ്മപരിശോധന നടത്താൻ ആറു മാസത്തേക്കു നിയോഗിച്ച ഉദ്യോഗസ്ഥ സമിതികൾ നാലരമാസമായിട്ടും യോഗം ചേർന്നിട്ടു പോലുമില്ല.

ആഭ്യന്തരം, നിയമം, ജയിൽ വകുപ്പുകളിലെ മൂന്ന് ഉന്നതോദ്യോഗസ്ഥർ വീതമുള്ള രണ്ടു സമിതികളെ മേയ് 4നാണു നിശ്ചയിച്ചത്. ആദ്യഘട്ടമായി ജയിലുകളോടു മാനദണ്ഡപ്രകാരം പട്ടിക പുതുക്കി നൽകാൻ ആവശ്യപ്പെട്ടു.

ടിപി കേസ് കുറ്റവാളികളായ ടി.കെ.രജീഷ്, കെ.കെ.മുഹമ്മദ് ഷാഫി, എസ്.സജിത്ത് എന്നിവരെയും ഉൾപ്പെടുത്തിയാണു കണ്ണൂർ സെൻട്രൽ ജയിലിൽനിന്നു ജൂണിൽ പട്ടിക നൽകിയത്. ഇവരുടെ പൊലീസ് റിപ്പോർട്ട് തേടി ജയിലിൽനിന്ന് അയച്ച കത്തു പക്ഷേ ചോർന്നു.

അതോടെയാണ് ഇവർ കരട് പട്ടികയിൽ ഉൾപ്പെട്ട വിവരം പുറത്തായതും വൻ വിവാദമായതും. രജീഷും ഷാഫിയും സജിത്തും ഉൾപ്പെടെ 9 പ്രതികൾക്ക് 20 വർഷം ജയിൽ ശിക്ഷ അനുഭവിക്കാതെ ഇളവ് അനുവദിക്കരുതെന്നു ഫെബ്രുവരിയിൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

രജീഷും ഷാഫിയും ഉൾപ്പെടെ 6 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം വിധിക്കുകയും ചെയ്തിരുന്നു. ക്വട്ടേഷൻ കൊലപാതകം നടത്തിയവർക്കു പ്രത്യേക ഇളവു നൽകരുതെന്ന മാനദണ്ഡം മറികടന്ന് ഇവർ മുൻപും കരട് പട്ടികയിൽ ഇടം പിടിച്ചെന്ന വിവരവും പുറത്തുവന്നു.

ടിപി കേസ് കുറ്റവാളികളെ മാനദണ്ഡപ്രകാരമല്ല ഉൾപ്പെടുത്തിയതെന്നു സമ്മതിച്ച സർക്കാർ ജയിൽ ഉദ്യോഗസ്ഥരെ ബലിയാടാക്കി.

ജോയിന്റ് സൂപ്രണ്ട് ഉൾപ്പെടെ മൂന്നു പേരെ സസ്പെൻഡ് ചെയ്ത് ഇവർക്കെതിരെ അന്വേഷണവും പ്രഖ്യാപിച്ചു. ടിപി കേസ് കുറ്റവാളികളെ ഒഴിവാക്കി പട്ടിക തയാറാക്കുമെന്ന് അന്നു വിശദീകരിച്ച ആഭ്യന്തര വകുപ്പ് പക്ഷേ 1334 പേരുടെ ഈ പട്ടികയിൽ പിന്നീട് തൊട്ടില്ല.

3 മാസത്തേക്കു ശിക്ഷിക്കപ്പെട്ടവർക്കു 15 ദിവസവും 10 വർഷത്തേക്കു ശിക്ഷിക്കപ്പെട്ടവർക്ക് 5 മാസവും ജീവപര്യന്തക്കാർക്ക് ഒരു വർഷവുമായിരുന്നു ലഭിക്കേണ്ടിയിരുന്ന ഇളവ്.

spot_imgspot_img
spot_imgspot_img

Latest news

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

Other news

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചവരുടെ കണക്കുകളിൽ വ്യക്തത വരുത്തി ആരോഗ്യവകുപ്പ്

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചവരുടെ കണക്കുകളിൽ വ്യക്തത വരുത്തി ആരോഗ്യവകുപ്പ് തിരുവനന്തപുരം: അമീബിക്...

അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം

അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം തിരുവനന്തപുരം: അക്രമകാരികളായ മൃഗങ്ങളെ കൊല്ലാന്‍ അനുമതി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍...

സദാചാര ആക്രമണം; ദമ്പതികൾക്കെതിരെ യുവതി

സദാചാര ആക്രമണം; ദമ്പതികൾക്കെതിരെ യുവതി കൊല്ലം: കൊട്ടാരക്കരയിൽ സദാചാര ആക്രമണം നേരിട്ട ദമ്പതികൾക്കെതിരെ...

ഗണേശോത്സവത്തിനിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി

ഗണേശോത്സവത്തിനിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി ബെംഗളൂരു: ഗണേശോത്സവ ഘോഷയാത്രയ്ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി എട്ട് പേർ...

ഇന്ത്യ-പാക് മത്സരത്തിലെ ഇടവേളക്ക് പൊന്നും വില

ഇന്ത്യ-പാക് മത്സരത്തിലെ ഇടവേളക്ക് പൊന്നും വില ഏഷ്യാ കപ്പിൽ ഇന്ത്യാ-പാക്കിസ്ഥാൻ മത്സരത്തിന്റെ ഇടവേളക്ക്...

കോർണിയ അൾസറിന് കാരണം അമീബ

കോർണിയ അൾസറിന് കാരണം അമീബ തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വര (Amebic...

Related Articles

Popular Categories

spot_imgspot_img