താൻ ബി.ജെ.പി.യിലേക്ക് പോകുന്നു എന്ന വാർത്തയ്ക്ക് എതിരെ രൂക്ഷമായി പ്രതികരിച്ച് ഇടുക്കി എം.പി. ഡീൻ കുര്യാക്കോസ്. വാർത്തയുടെ അടിസ്ഥാനം എന്തെന്ന് അറിയില്ല. എല്ലാ തെങ്ങിലും ഒരുപോലെ കയറാൻ നോക്കരുത്. സങ്കുചിത താത്പര്യവും അജണ്ടയും ഉണ്ടെങ്കിൽ വേറെ ആരുടെയെങ്കിലും അടുത്ത് ആ പരീക്ഷണവുമായി പോകാം. തന്റടുത്ത് വരേണ്ടതില്ല. News that Dean Kuriakos joins BJP; Responding to M.P
ജനിച്ച നാൾ മുതൽ ഞാൻ കോൺഗ്രസുകാരനാണ്. ഇവർക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കും. മര്യാദയും അന്തസുമില്ലാത്ത പ്രവർത്തനമാണ് നടത്തിയത് എന്നും ഡീൻ കുര്യാക്കോസ് എം.പി. മാധ്യമങ്ങളോട് പറഞ്ഞു.