web analytics

മൂന്നു വയസ്സുകാരനെ കൊലപ്പെടുത്തി മെഷീനിൽ ഒളിപ്പിച്ച് അയൽവാസിയായ യുവതി, പിന്നിൽ കുട്ടിയുടെ അച്ഛനോടുള്ള വൈരാഗ്യം, അറസ്റ്റ്

കുട്ടിയുടെ അച്ഛനുമായുള്ള വൈരാഗ്യത്തെ തുടർന്ന് മൂന്നു വയസ്സുകാരനെ കൊലപ്പെടുത്തി മൃതദേഹം ചാക്കിൽ പൊതിഞ്ഞ് വാഷിങ് മെഷീനിൽ ഒളിപ്പിച്ച് അയൽവാസിയായ യുവതി. നിർമാണത്തൊഴിലാളിയായ വിഘ്നേഷിന്റെയും രമ്യയുടെയും മകനായ സഞ്ജയ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസിയായ തങ്കമ്മാളിനെ (40) പൊലീസ് അറസ്റ്റ് ചെയ്തു. Neighbor woman killed three-year-old boy and hid him in machine

അടുത്തിടെയുണ്ടായ ഒരു അപകടത്തിൽ തങ്കമ്മാളിന്റെ മകൻ മരിച്ചെന്നും, തങ്കമ്മാളിന് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നുമാണ് അയൽവാസികൾ പറയുന്നത്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കന്യാകുമാരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

തമിഴ്നാട് തിരുനെൽവേലിക്ക് സമീപം രാധാപുരത്താണ് സംഭവം. കുട്ടിയുടെ പിതാവുമായുള്ള വൈരാഗ്യത്തിന്റെ പേരില്‍ ദാരുണമായ കൊലപാതകം നടത്തുകയായിരുന്നു. രാവിലെ വീടിനടുത്ത് കളിക്കുകയായിരുന്ന കുട്ടിയെ പിന്നീട് കാണാതാകുകയായിരുന്നു. അങ്കണവാടിയിലേക്ക് കുട്ടിയെ കൊണ്ടുപോകാനായി അമ്മ വന്നപ്പോഴാണ് കുട്ടിയെ കാണാതായ വിവരം മനസിലാക്കിയത്.

തുടർന്ന് വിഘ്നേഷ് രാധാപുരം പൊലീസിൽ പരാതി നൽകി. പൊലീസെത്തി സമീപത്തെ വീടുകളിൽ നടത്തിയ തിരച്ചിലിലാണ് അയൽവാസിയായ തങ്കമ്മാളിന്റെ വീട്ടിലെ വാഷിങ് മെഷീനിൽ ചാക്കിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

വിഘ്‌നേഷും തങ്കമ്മാളും തമ്മിൽ മുൻവൈരാഗ്യമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. തങ്കമ്മാളിനെ കൂടുതൽ ചോദ്യം ചെയ്തു വരികയാണെന്നും കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നതായും പൊലീസ് അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

തമിഴ്‌നാട്ടിൽ വിജയ് മുഖ്യമന്ത്രി പദത്തിലേക്ക്; വിസികെ പിന്തുണയോടെ ടിവികെയ്ക്ക് കേവല ഭൂരിപക്ഷം; 118 എംഎൽഎമാരുടെ പിന്തുണക്കത്തുമായി ഗവർണറെ കാണും

തമിഴ്‌നാട്ടിൽ വിജയ് മുഖ്യമന്ത്രി പദത്തിലേക്ക് വിജയിന്റെ തമിഴക വെട്രി കഴകം (ടിവികെ) തമിഴ്‌നാട്ടിൽ...

കേരളത്തിൽ കാലവർഷത്തിന് മുന്നോടിയായി വേനൽമഴ കനക്കുന്നു, ഇന്നും കനത്ത മഴ തുടരും; ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്; ഇടിമിന്നലിനും സാധ്യത

കേരളത്തിൽ കാലവർഷത്തിന് മുന്നോടിയായി വേനൽമഴ കനക്കുന്നു സംസ്ഥാനത്ത് കാലവർഷത്തിന് മുന്നോടിയായുള്ള വേനൽമഴ...

പട്ടാപ്പകൽ റോഡിൽ ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ യുവാവിന്റെ ശ്രമം; യുവതിക്ക് രക്ഷകരായി യുവാക്കൾ

പട്ടാപ്പകൽ റോഡിൽ ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ യുവാവിന്റെ ശ്രമം ബെംഗളൂരുവിലെ നെലമംഗലയിൽ...

Related Articles

Popular Categories

spot_imgspot_img