ഒമാനിൽ വീണ്ടും സ്വദേശിവൽക്കരണം. 40 തൊഴിൽ മേഖലകൾ കൂടി ഒമാൻ പൗരന്മാർക്ക് മാത്രമാക്കി മാറ്റി. കഴിഞ്ഞ ഏതാനും മാസങ്ങളായി വിവിധ തസ്തികകൾ ഒമാൻ സ്വദേശിവൽക്കരിക്കുകയാണ്. പല ജോലിക്കും വീസ വിലക്കും ഏർപ്പെടുത്തുന്നുണ്ട്. Repatriation in Oman: Action in these 40 job sectors:
സ്വദേശിവൽകരിച്ച തസ്തികകൾ ഇനിപ്പറയുന്നു:
ടൂറിസ്റ്റ് ഏജന്റ്, ട്രാവൽ ഏജന്റ്, റൂം സർവീസ് സൂപ്പർവൈസർ, ഡ്രില്ലിങ് എൻജിനീയർ, ക്വാളിറ്റി കൺേട്രാൾ മാനേജർ, ക്വാളിറ്റി ഓഫിസർ, മെക്കാനിക്/ജനറൽ മെയിന്റനൻസ് ടെക്‌നീഷൻ.
ട്രക്ക് ഡ്രൈവർ, വെള്ള ടാങ്കർ ഡ്രൈവർ, ഹോട്ടൽ റിസപ്ഷൻ മാനേജർ, ഭക്ഷ്യ, മെഡിക്കൽ ഉൽപന്നങ്ങൾ കൊണ്ടു പോകുന്ന ശീതീകരിച്ച ട്രെയിലറുകളിലെ ഡ്രൈവർമാർ.
ഫ്ലാറ്റ് ബെഡ് ക്രെയിൻ ഡ്രൈവർ, ഫോർക്‌ലിഫ്റ്റ് ഡ്രൈവർ, നീന്തൽ രക്ഷകൻ, ഡ്രില്ലിങ് മെഷർമെന്റ് എൻജിനീയർ, ക്വാളിറ്റി സൂപ്പർവൈസർ, ഇലക്ട്രിഷ്യൻ/ജനറൽ മെയിന്റനൻസ് ടെക്‌നീഷൻ.
എയർക്രാഫ്റ്റ് ലോഡിങ് സൂപ്പർവൈസർ, മാർക്കറ്റിങ് സ്‌പെഷലിസ്റ്റ്, ഷിപ്പ് മൂറിങ് ടൈയിങ് വർക്കർ, ലേബർ സൂപ്പർവൈസർ, കൊമേഴ്‌സ്യൽ ബ്രോക്കർ, കാർഗോ കയറ്റിറക്ക് സൂപ്പർവൈസർ, കൊമേഴ്‌സ്യൽ പ്രമോട്ടർ.
ഗുഡ്‌സ് അറേഞ്ചർ, പുതിയ വാഹനങ്ങളുടെ സെയിൽസ്മാൻ, ഉപയോഗിച്ച വാഹനങ്ങളുടെ സെയിൽസ്മാൻ, പുതിയ സ്‌പെയർപാർട്ട് സെയിൽസ്മാൻ, ഉപയോഗിച്ച സ്‌പെയർപാർട്‌സ് സെയിൽസ്മാൻ, ജനറൽ സിസ്റ്റം അനലിസ്റ്റ്, ഇൻഫർമേഷൻ സിസ്റ്റം നെറ്റ്‌വർക് സ്‌പെഷലിസ്റ്റ്, മറൈൻ സൂപ്പർവൈസർ.