തൃശൂർ റെയിൽവേ സ്റ്റേഷൻ മേൽപ്പാലത്തിൽ 9ദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം ബാഗിനുള്ളിൽ കണ്ടെത്തിയ സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. കുഞ്ഞിനെ പുതപ്പിച്ച തുണി ആശുപത്രിയിലെ തുണിയെന്ന നിഗമനത്തിലാണ് പോലീസുകാരും ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരും. (The case of the newborn baby’s body being found in a bag: crucial information about the cloth that covered the baby)
കുട്ടിയെ പ്രസവിച്ചത് ആശുപത്രിയിലാണെന്നാണ് ഈ തെളിവ് വിരൽചൂണ്ടുന്നത് എന്ന് പൊലീസ് സംശയിക്കുന്നു. അങ്ങനെയെങ്കിൽ ആശുപത്രിയിൽ രേഖകളുണ്ടാകും. മൃതദേഹം ഉപേക്ഷിച്ചവരിലേക്ക് വേഗത്തിലെത്താനാകും എന്നും കരുതുന്നു.
ഇന്ന് രാവിലെ റയിൽവേ സ്റ്റേഷന്റെ മേൽപ്പാലത്തിലാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗ് കണ്ടെത്തിയത്. തുറന്ന് പരിശോധിച്ചപ്പോഴാണ് പിഞ്ചു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
കുട്ടിയെ മാസം തികയാതെ പ്രസവിച്ച താണെന്നാണ് സംശയിക്കുന്നത്. കൂടുതൽ പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യത്തിലടക്കം വ്യക്തത ലഭിക്കുകയുള്ളു എന്നാണ് പോലീസ് പറയുന്നത്.