web analytics

വയോധികയുടെ മൃതദേഹം ഉപയോഗ ശൂന്യമായ കിണറ്റിൽ കണ്ടെത്തിയ സംഭവം ക്രൂരമായ കൊലപാതകം, പിന്നിൽ അയൽവാസി: പോലീസ് പ്രതിയിലേക്കെത്തിയ രണ്ടു കാരണങ്ങൾ:

വയോധികയുടെ മൃതദേഹം ഉപയോഗ ശൂന്യമായ കിണറ്റിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. തേറ്റമല വിലങ്ങിൽ മുഹമ്മദിന്റെ ഭാര്യ കുഞ്ഞാമിയുടെ (72) മൃതദേഹം കഴിഞ്ഞ ദിവസം കിണറ്റിൽ കണ്ടെത്തിയ സംഭവത്തിൽ അയൽവാസിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.(The incident where the body of an elderly woman was found in an empty well was a brutal murder)

ബുധനാഴ്ച വൈകിട്ടാണ് കുഞ്ഞാമിയെ കാണാതായത്. വീട്ടിൽ നിന്നും അരക്കിലോമീറ്റർ ദൂരെ പഞ്ചായത്ത് കിണറ്റിൽ വ്യാഴാഴ്ച രാവിലെ മൃതദേഹം കണ്ടെത്തി. ആഴവും വെള്ളവുമില്ലാത്ത കിണറ്റിൽ മൃതദേഹം കണ്ടെത്തിയപ്പോൾ തന്നെ സംശയം തോന്നിയിരുന്നു.

ആഭരണങ്ങൾ നഷ്ടപ്പെട്ടിരുന്നു എന്നതും . കുഞ്ഞാമി ഒറ്റയ്ക്ക് പുറത്തു പോകാറുമില്ലഎന്നതും അസ്വഭാവികതയിലേക്കാണ് പോലീസിന്റെ ശ്രദ്ധ തിരിച്ചത്. ഇതെല്ലാമാണ് കൊലപാതക സാധ്യതയിലേക്ക് അന്വേഷണം എത്താൻ കാരണം.

പൊലീസ് സർജനും വിരലടയാള വിദഗ്ധ സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയതും സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചതും അയൽവാസിയിലേക്കാണ് വിരൽ ചൂണ്ടിയത്. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുമെന്നാണ് പൊലീസ് പറയുന്നത്.

സ്വർണാഭരണങ്ങൾ കവരാൻ കുഞ്ഞാമിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് നൽകുന്ന വിവരം. കുഞ്ഞാമിയിൽ നിന്നും കവർന്ന സ്വർണം വെള്ളമുണ്ടയിലെ സ്വകാര്യ ബാങ്കിൽ പണയം വച്ചതായും പൊലീസ് കണ്ടെത്തി.

spot_imgspot_img
spot_imgspot_img

Latest news

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ കോഴിക്കോട്: ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി...

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം ആലപ്പുഴ:...

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത്

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത് കൊച്ചി: ശബരിമല ക്ഷേത്രത്തിൽ...

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

Other news

ഓൺലൈന‍ായി വാങ്ങിയ ഭക്ഷണത്തിൽ ഈച്ചയും മറ്റ് പ്രാണികളും;  80,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി

ഓൺലൈന‍ായി വാങ്ങിയ ഭക്ഷണത്തിൽ ഈച്ചയും മറ്റ് പ്രാണികളും;  80,000 രൂപ നഷ്ടപരിഹാരം...

സരസ്വതീദേവിയുടെ പിറന്നാൾ, വസന്തപഞ്ചമി വെള്ളിയാഴ്ച

സരസ്വതീദേവിയുടെ പിറന്നാൾ, വസന്തപഞ്ചമി വെള്ളിയാഴ്ച ഭാരതീയ സാംസ്കാരിക പാരമ്പര്യത്തിൽ അറിവിനും കലയ്ക്കും ആത്മീയതയ്ക്കും...

തന്നെ വധിച്ചാൽ ഇറാനെ പൂർണമായി നശിപ്പിക്കാൻ മുൻകൂട്ടി നിർദേശം നൽകിയിട്ടുണ്ടെന്ന് ട്രംപ്; സംഘർഷം പുകയുന്നു

തനിക്കെതിരെ ഉയർന്ന വധഭീഷണിക്ക് ശക്തമായ മറുപടിയുമായി ഡൊണാൾഡ് ട്രംപ് വാഷിങ്ടൺ ∙ ഇറാനെതിരായ...

ദീപക്കിന്റെ ആത്മഹത്യ; ഷിംജിത മുസ്തഫ മുൻകൂർ ജാമ്യാപേക്ഷ നൽകി

ദീപക്കിന്റെ ആത്മഹത്യ; ഷിംജിത മുസ്തഫ മുൻകൂർ ജാമ്യാപേക്ഷ നൽകി ബസിൽ വെച്ച് ലൈംഗികാതിക്രമം...

ബ്രിട്ടനിലെ പോലീസുകാർക്കിടയിൽ ആത്മഹത്യകൾ വർധിക്കുന്നു; 2022ന് ശേഷം ജീവനൊടുക്കിയത് നൂറിലധികം പൊലീസ് ഉദ്യോഗസ്ഥരും മറ്റ് സേനാ ജീവനക്കാരും; പിന്നിൽ…..

ബ്രിട്ടനിലെ പോലീസുകാർക്കിടയിൽ ആത്മഹത്യകൾ വർധിക്കുന്നു ലണ്ടൻ ∙ ഇംഗ്ലണ്ടും വെയിൽസും ഉൾപ്പെടുന്ന മേഖലകളിൽ...

Related Articles

Popular Categories

spot_imgspot_img