ഉത്തര്‍ പ്രദേശില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണതിനെ തുടർന്ന് നാലുപേര്‍ക്ക് ദാരുണാന്ത്യം. കൂടുതൽ ആളുകൾ കെട്ടിടത്തിനുള്ളിൽ കുടുങ്ങിയതായി സംശയിക്കുന്നു. 28 പേരെ രക്ഷപ്പെടുത്തി. (A three-storey building collapsed in Uttar Pradesh: four people died)
ലഖ്‌നൗവിലെ ട്രാന്‍സ്‌പോര്‍ട്ട് നഗറില്‍ ശനിയാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്.
കെട്ടിടം തകര്‍ന്നുവീണതിനെ തുടര്‍ന്ന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ട്രക്ക് തകര്‍ന്നു. എന്‍.ഡി.ആര്‍.എഫ്., എസ്.ഡി.ആര്‍.എഫ്., അഗ്നിരക്ഷാസേന തുടങ്ങിയവര്‍ സ്ഥലത്തെത്തി.
പരിക്കേറ്റവവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് സംശയമുണ്ട്.









