ഹൈദരാബാദ് വിമാനത്താവളത്തിൽ നടൻ വിനായകന് നേരെ കയ്യേറ്റം; തടഞ്ഞുവച്ചു; ഉദ്യോഗസ്ഥർ മർദിച്ചതായി വിനായകൻ
നടൻ വിനായകനെ ഹൈദരാബാദ് വിമാനത്താവളത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥർ കയ്യേറ്റം ചെയ്തതായി ആരോപണം. ഇന്ന് ഉച്ചയ്ക്കാണ് വിനായകൻ കൊച്ചി വിമാനത്താവളത്തിൽനിന്ന് ഗോവയിലേക്ക് പോയത്.(Actor Vinayakan assaulted at Hyderabad airport) ഹൈദരാബാദ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമായുള്ള വാക്കു തർക്കമാണ് കയ്യേറ്റത്തിൽ കലാശിച്ചതെന്നാണ് സൂചന.വിമാനത്താവളത്തിലെ മുറിയിലേക്ക് മാറ്റി സിഐഎസ്എഫ് ഉദ്യോഗസ്ഥർ മർദിച്ചതായി വിനായകൻ പറഞ്ഞു. കയ്യേറ്റത്തിന്റെ കാരണം വ്യക്തമല്ല. വിനായകൻ ഹൈദരാബാദ് വിമാനത്താവളത്തിൽ തുടരുകയാണ്. ഗോവയിലേക്കുള്ള കണക്ടിങ് വിമാനം ഹൈദരാബാദിൽനിന്നായിരുന്നതിനാലാണ് വിനായകൻ അവിടെയെത്തിയത്.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed