തൃശ്ശൂര്‍: തൃശൂരിൽ കെഎസ്ആർടിസി ബസ്ടിച്ച് തകർന്നു വീണ ശക്തൻ തമ്പുരാന്റെ പ്രതിമ 2 മാസം കൊണ്ട് പുനർനിർമ്മിക്കുമെന്ന സർക്കാർ ഉറപ്പ് പാലിക്കാത്തതിൽ രൂക്ഷ വിമർശനവുമായി കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി. പ്രതിമ 14 ദിവസത്തിനകം പുനസ്ഥാപിച്ചില്ലെങ്കിൽ ശക്തന്‍റെ വെങ്കല പ്രതിമ താൻ പണിതു നൽകുമെന്ന് സ്ഥലം സന്ദർശിച്ച സുരേഷ് ഗോപി പറഞ്ഞു. ജൂൺ 9നാണ് ശക്തൻ തമ്പുരാന്റെ പ്രതിമ കെഎസ്ആർടിസി ബസ് ഇടിച്ച് തകർന്നു വീണത്.(Suresh Gopi assures reconstruction of Shakthan statue)
അപകടം സംഭവിച്ച് രണ്ടു മാസം കഴിഞ്ഞിട്ടും പ്രതിമയുടെ പുനനിർമ്മാണം പൂർത്തിയാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രതിമ 14 ദിവസത്തിനകം പുനനിർമ്മിച്ച് എത്തിച്ചില്ലെങ്കിൽ ശക്തന്‍റെ വെങ്കല പ്രതിമ തന്‍റെ സ്വന്തം ചിലവിൽ പണിത് ജനങ്ങൾക്ക് സമർപ്പിക്കുമെന്ന് സുരേഷ് ഗോപി എം പി വാക്കു നൽകിയത്. രണ്ടുമാസത്തിനകം പ്രതിമ പുനർ നിർമ്മിക്കും എന്നായിരുന്നു സർക്കാരിന്‍റെ വാക്ക്. പ്രതിമയുടെ പുനർനിർമ്മാണത്തിന് വേണ്ടിയുള്ള ചിലവ് കെഎസ്ആർടിസി വഹിക്കുമെന്ന് ഗതാഗത മന്ത്രി അറിയിച്ചിരുന്നു.