ഗുജറാത്തില്‍ നവജാത ശിശുവിനെ അമ്മുമ്മ കടിച്ചുകൊന്നു. സെപ്റ്റംബർ മൂന്നിന് ഗുജറാത്തിലെ രാജസ്ഥലി ഗ്രാമത്തിലാണ് സംഭവം.Grandmother bites newborn baby to death in Gujarat
14 മാസം പ്രായമുള്ള പേരക്കുട്ടിയെയാണ് കുൽഷൻ സയ്യിദ് എന്ന കുഞ്ഞിന്റെ മുത്തശ്ശി കടിച്ചുകൊന്നത്. കുഞ്ഞിന്റെ കരച്ചില്‍ സഹിക്കവയ്യാതെയാണ് കടിച്ചതെന്നും മര്‍ദ്ദിച്ചതായും അവര്‍ പൊലീസിനോട് വെളിപ്പെടുത്തി.
ആശുപത്രിയിൽ ചികിത്സയിലിരിക്കെ കുഞ്ഞ് മരിച്ചു. സംഭവത്തില്‍ മുത്തശ്ശിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. മുത്തശ്ശിക്കെതിരെ കൊലക്കുറ്റത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.
കുട്ടിയുടെ വലതു കവിൾ, കണ്ണ്, നെറ്റി, കൈകൾ, കാലുകൾ എന്നിവയിൽ കടിയേറ്റ പാടുകൾ ഉണ്ടായിരുന്നു. വായിലും തുടയിലും കൈകളിലും സാരമായ ചതവുകളും ഉണ്ടായിരുന്നു.
ഭാവ്‌നഗർ സിവിൽ ഹോസ്പിറ്റലിൽ നടത്തിയ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ മരണം കഠിനമായ കടിയും മർദനവും മൂലമാണെന്ന് സ്ഥിരീകരിച്ചു.