പാകിസ്താൻ മുൻ പ്രസിഡൻ്റ് പർവേസ് മുഷറഫിന്റെ കുടുംബ സ്വത്ത് ലേലത്തിന്; സ്വന്തമാക്കാൻ മൽസരിച്ച് ഉത്തരേന്ത്യക്കാർ

പാകിസ്താൻ മുൻ പ്രസിഡൻ്റ് പർവേസ് മുഷറഫിന്റെ യുപിയിലെ കുടുംബ സ്വത്ത് ലേലത്തിന് വെച്ചു. ബാഗ്പത്ത് ജില്ലയിലെ കൊട്ടാന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന രണ്ട് ഹെക്ടർ ഭൂമിയും ജീർണ്ണിച്ച മാളികയുമാണ് ഓൺലൈനായി ലേലത്തിന് വെച്ചിരിക്കുന്നത്.Ex-Pakistani President Pervez Musharraf’s family property in UP put up for auction

കൊട്ടാന ഗ്രാമത്തിലാണ് പർവേസ് മുഷറഫിന്റെ അച്ഛൻ മുഷറഫുദ്ദീനും അമ്മ ബീഗം സറീനും വിവാഹത്തിന് ശേഷം താമസിച്ചിരുന്നത്. 1943 ൽ ഇവർ ഡൽഹിയിലേക്ക് പോയി.

പിന്നീട് വിഭജന സമയത്ത് പാകിസ്താനിലേക്ക് കുടിയേറുകയും ചെയ്തു. പർവേസ് മുഷറഫിന്റെ സഹോദരൻ ഡോ. ജാവേദ് മുഷറഫിന്റെ പേരിലാണ് കൊട്ടാനയിലെ വസ്തുവകകൾ. 15 വർഷം മുമ്പ് ഇവ ശത്രു സ്വത്തിലേക്ക് സർക്കാർ ഉൾപ്പെടുത്തി.

കേന്ദ്രസർക്കാരിന്റെ എനിമി പ്രോപ്പർട്ടി കസ്റ്റോഡിയൻ ഓഫീസാണ് കൊട്ടാനയിലെ സ്വത്ത് ലേലം ചെയ്യുന്നത്. വിഭജനത്തിന് ശേഷം പാകിസ്താനിലേക്ക് പോയവർ ഇന്ത്യയിൽ ഉപേക്ഷിച്ച സ്വത്താണ് എനിമി പ്രോപ്പർട്ടി എന്നറിയപ്പെടുന്നത്.

ഓൺലൈൻ ലേലമാണെങ്കിലും ഭൂമി കാണാൻ നാടിന്റെ നാനാഭാഗത്തുനിന്നും ആളുകൾ കൊട്ടാനയിലെത്തുന്നുണ്ട്. യുപിക്ക് പുറമെ ഡൽഹി, ഹരിയാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ളവരും ഭൂമിക്കായി അപേക്ഷിച്ചിട്ടുണ്ടെന്നാണ് വിവരം.

2023 ഫെബ്രുവരി 5 നാണ് പർവേസ് മുഷറഫ് മരണപ്പെട്ടത്. ഈ ഭൂമി ലേലം ചെയ്യുന്നതോടെ പർവേസ് മുഷറഫിന്റെ കുടുംബത്തിന്റെയും അവസാന വേരും യുപിയിൽ നിന്ന് ഇല്ലാതാകും.

spot_imgspot_img
spot_imgspot_img

Latest news

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

Other news

കുളിമുറിയിൽ കുളിക്കുന്നവർക്കും അമീബിക് മസ്തിഷ്കജ്വരം; കേരളത്തിൽ കേസ്സുകൾ വർദ്ധിക്കുന്നത് ആശങ്ക

കുളിമുറിയിൽ കുളിക്കുന്നവർക്കും അമീബിക് മസ്തിഷ്കജ്വരം; കേരളത്തിൽ കേസ്സുകൾ വർദ്ധിക്കുന്നത് ആശങ്ക അമീബിക് മസ്തിഷ്കജ്വരം...

സി പി രാധാകൃഷ്ണന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

സി പി രാധാകൃഷ്ണന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി...

ബ്രസീല്‍ മുന്‍ പ്രസിഡൻ്റിന് 27 വര്‍ഷം തടവ്

ബ്രസീല്‍ മുന്‍ പ്രസിഡൻ്റിന് 27 വര്‍ഷം തടവ് ബ്രസീലിയ: ലുല ഡ സില്‍വ...

കുറ്റവാളിയാക്കാൻ ശ്രമം നടക്കുന്നു’; റാപ്പർ വേടൻ

കുറ്റവാളിയാക്കാൻ ശ്രമം നടക്കുന്നു’; റാപ്പർ വേടൻ കൊച്ചി: യുവ ഡോക്ടർ നൽകിയ പരാതി...

ബ്രിട്ടീഷ് മലയാളികളെ ദു:ഖത്തിലാഴ്ത്തി വിചിത്രയുടെ മരണം

ബ്രിട്ടീഷ് മലയാളികളെ ദു:ഖത്തിലാഴ്ത്തി വിചിത്രയുടെ മരണം സൗത്താംപ്ടൺ: മലയാളി യുവതി ബ്രിട്ടനിൽ അന്തരിച്ചു....

ഡിവൈഎസ്പിയെ സ്ഥലംമാറ്റി

ഡിവൈഎസ്പിയെ സ്ഥലംമാറ്റി പത്തനംതിട്ട: എഡിജിപി എം ആർ അജിത് കുമാറിന്റെ ശബരിമലയിലെ വിവാദ...

Related Articles

Popular Categories

spot_imgspot_img