തൃശൂർ: തൃശൂരിൽ എച്ച്1 എൻ1 പനി ബാധിച്ച് യുവതി മരിച്ചു. എറവ് ആറാംകല്ല് സ്വദേശി മീനയാണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്.(A woman died of H1N1 flu in the state)
പനി കൂടുതലായതിനെ തുടർന്ന് രണ്ടാം തീയതിയാണ് മീനയെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നത്. തുടർന്ന് തീവ്രപരിചരണത്തിലായിരുന്നു. അവിടെ നടത്തിയ പരിശോധനയിൽ എച്ച്1 എൻ1 പനി ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ മീനയുടെ വീട്ടിലെത്തി പരിശോധന നടത്തിവരുകയാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.