web analytics

ആ കസേരയിൽ ഇരുന്നത് രണ്ടാഴ്ച്ച;യുവ ഐപിഎസുകാരൻ്റെ കരിയറിൽ സമാനതകളില്ലാത്ത കളങ്കമായി മരം മുറിയും ഫോൺ വിളിയും; നാണംകെട്ട് മടക്കം; സസ്പെൻഷൻ ഒഴിവായത് ഭാഗ്യം കൊണ്ട് മാത്രം

തിരുവനന്തപുരം: മലപ്പുറത്ത് പൊലീസ് ക്വാർട്ടേഴ്സിലെ മരം മുറി കേസൊതുക്കാൻ പി.വി അൻവർ എംഎൽഎയെ ഫോണിൽ വിളിച്ച് സ്വാധീനിക്കാൻ ശ്രമിച്ച പത്തനംതിട്ട എസ്‌പി സുജിത് ദാസിനെ സസ്പെൻഡ് ചെയ്തില്ല.Pathanamthitta SP Sujith Das was not suspended

നടപടി സ്ഥലംമാറ്റത്തിലൊതുക്കി. പത്തനംതിട്ട എസ്‌പിയായിരുന്ന ഇദ്ദേഹത്തോട് പൊലീസ് ആസ്ഥാനത്ത് സംസ്ഥാന പൊലീസ് മേധാവി ഡിജിപി ഷെയ്‌ഖ് ദ‍ർവേസ് സാഹിബിന് മുന്നിൽ ഹാജരാകാനാണ് നിർദ്ദേശം നൽകിയത്. പത്തനംതിട്ട എസ്‌പി സ്ഥാനത്ത് വിജി വിനോദ് കുമാറിനെ നിയമിച്ച് സർക്കാർ ഉത്തരവിറക്കി.

ഇക്കഴിഞ്ഞ 16നാണ് സുജിത് ദാസ് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയായി സ്ഥാനമേറ്റത്. മലപ്പുറം എസ്പിയായിരിക്കെ ഉണ്ടായ കസ്റ്റഡി മരണക്കേസിൻ്റെ പശ്ചാത്തലത്തിൽ ജില്ലാ ഭരണം ഉടൻ നൽകില്ലെന്ന് പ്രതീക്ഷിച്ചവരെ ഞെട്ടിച്ച് കൊണ്ടാണ് പുതിയ നിയമനം വന്നത്.

അപ്പോഴേക്ക് പൊടുന്നനെ വന്നുവീണ മരംമുറിക്കേസ് ആണ് യുവ ഐപിഎസുകാരൻ്റെ കരിയറിൽ സമാനതകളില്ലാത്ത കളങ്കമായി വന്നുചേർന്നിരിക്കുന്നത്.

മലപ്പുറം എസ്പിയുടെ ക്യാമ്പ് ഓഫീസ് പരിസരത്തെ മരങ്ങൾ മുറിച്ചത് അന്യായമാണെന്ന് മുൻപേ റിപ്പോർട്ട് ഉണ്ടായിരുന്നു.

ഇതിൽ വിവരം അറിയാൻ എന്ന മട്ടിൽ പിവി അൻവർ എംഎൽഎ എസ്പിയുടെ ഔദ്യോഗിക വസതിയിൽ എത്തിയതിനു പിന്നാലെയാണ് സുജിത് ദാസ് എംഎൽഎയെ ഫോണിൽ വിളിച്ച് പരാതി പിൻവലിക്കണം എന്ന് ആവശ്യപ്പെടുന്നത്.

അതീവ ദയനീയമായി എസ്പി നടത്തിയ ഈ ഫോൺ സംഭാഷണത്തിൻ്റെ ശബ്ദരേഖ എംഎൽഎ പുറത്തുവിട്ടതോടെ ആണ് സുജിത്തിൻ്റെ കസേര ഇളകിയത്.

പോരാത്തതിന്, ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത് കുമാർ അടക്കം ഉദ്യോഗസ്ഥർക്കെതിരെ ഫോണിൽ നടത്തിയ പരാമർശങ്ങളും വിനയായി.

ഇതോടെയാണ് അന്വേഷണം പ്രഖ്യാപിച്ചു മാറ്റിനിർത്താൻ തീരുമാനം ആയത്. സസ്പെൻഡ് ചെയ്തിട്ടില്ല, പകരം നിയമനം നൽകിയിട്ടുമില്ല. പോലീസ് ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യാനാണ് നിർദേശം.

പകരം നിയമിക്കപ്പെടുന്ന വി.ജി.വിനോദ് കുമാർ മികച്ച പ്രതിച്ഛായ ഉള്ള ഉദ്യോഗസ്ഥനാണ്. ഏറെക്കാലം വിജിലൻസിൽ പ്രവർത്തിച്ചത് കൊണ്ട് തന്നെ സുജിത് ദാസിൻ്റെ പോലെ ആക്ഷേപങ്ങൾക്ക് ഇടയില്ലെന്ന് ഉറപ്പിച്ച് തന്നെയാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ സർക്കാർ നിയമനം നടത്തുന്നത്.

വിജിലൻസ് കോട്ടയം റേഞ്ച് എസ്പിയായിരിക്കെ മുൻമന്ത്രി ഇബ്രാഹിംകുഞ്ഞ് പ്രതിയായ പാലാരിവട്ടം പാലം അഴിമതി അടക്കം സുപ്രധാന കേസുകൾക്ക് മേൽനോട്ടം വഹിച്ചത് വിനോദ് കുമാർ ആണ്.

അഴിമതിക്കേസിൽ നെടുങ്കണ്ടം സർക്കിൾ ഇൻസ്പെക്ടർ അടക്കം പോലീസ് ഉദ്യോഗസ്ഥരെ പോലും അറസ്റ്റ് ചെയ്ത് വിജിലൻസിൻ്റെ വിശ്വാസ്യത ഉറപ്പിച്ചു നിർത്താൻ പ്രധാന പങ്കുവഹിച്ചു എന്ന വിലയിരുത്തലും ഉണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

‘അനധികൃത കുടിയേറ്റ കുറ്റവാളികളോട് ഇനി മൃദു സമീപനം ഇല്ല’; മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

അനധികൃത കുടിയേറ്റ കുറ്റവാളികളോട് ഇനി മൃദു സമീപനം ഇല്ലെന്ന് ഡോണൾഡ് ട്രംപ് യുഎസ്...

അസമിലും ഭൂട്ടാനിലും ഭൂകമ്പം; 5.8 തീവ്രത

അസമിലും ഭൂട്ടാനിലും ഭൂകമ്പം; 5.8 തീവ്രത ഗുവാഹത്തി: അസമിലും അയൽരാജ്യമായ ഭൂട്ടാനിലും വീണ്ടും...

നവജാത ശിശുവിനെ ജീവനോടെ കുഴിച്ചിട്ട നിലയിൽ

നവജാത ശിശുവിനെ ജീവനോടെ കുഴിച്ചിട്ട നിലയിൽ യുപിയിലാണ് നവജാത ശിശുവിനെ ജീവനോടെ...

റിസർവ് ടീമിൽ മലയാളി ജംഷീലയും

റിസർവ് ടീമിൽ മലയാളി ജംഷീലയും കൊച്ചി: കാഴ്‌ചപരിമിതരുടെ വനിത ടി20 ലോകകപ്പിനായുള്ള ഇന്ത്യൻ...

രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ

രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ ലൈംഗിക ആരോപണത്തെ തുടർന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽ നിന്ന്...

വടക്കാഞ്ചേരി എസ്എച്ച്ഒയെ സ്ഥലം മാറ്റി

വടക്കാഞ്ചേരി എസ്എച്ച്ഒയെ സ്ഥലം മാറ്റി തൃശൂർ: കെഎസ്‌യു പ്രവർത്തകരെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ...

Related Articles

Popular Categories

spot_imgspot_img