ഉടുമ്പൻചോല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ രഞ്ജിത്ത് കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വാറ്റുചാരായവും വാറ്റ് ഉപകരണങ്ങളും പിടികൂടി രണ്ടുപേരെ അറസ്റ്റ് ചെയ്തു. Excise raid at various places in Idukki; Alcohol was also found
ടിപ്പർ മധു (52)എന്നറിയപ്പെടുന്ന മധു, കുട്ടാപ്പി എന്നറിയപ്പെടുന്ന ജയകുമാർ (43) എന്നിവരെയാണ് 3.5 ലിറ്റർ വാറ്റുചാരായം, വാറ്റുപകരണങ്ങൾ എന്നിവയുമായി അറസ്റ്റു ചെയ്തത്. ജയകുമാർ വാറ്റുചാരായം നിർമിക്കുകയും മധു വിൽപ്പന നടത്തുകയുമായിരുന്നു.
കൂടുതൽ പ്രതികൾ ഉണ്ടോയെന്ന് എക്‌സൈസ് അന്വേഷിക്കുന്നുണ്ട്. പരിശോധനയിൽ അസി. എക്സൈസ് ഇൻസ്പെക്ടർ ഷാനിൽകുമാർ സി.പി, പ്രിവെൻറ്റീവ് ഓഫീസർ ഗ്രേഡ്- അരുൺ എം. എസ്, സി.ഇ.ഒ.മാരായ രാധാകൃഷ്ണൻ കെ, പ്രഫുൽജോസ്, അരുൺ ശശി, വനിതാ സിഇഒ മായ എസ് എന്നിവർ പങ്കെടുത്തു.
ഉടുമ്പൻചോല എക്‌സ്സൈസ് സംഘം കുരുവിള സിറ്റി കരയിൽ നടത്തിയ പരിശോധനയിൽ ഉടുമ്പൻചോല താലുക്കിൽ പൂപ്പാറ വില്ലേജിൽ കുരുവിള സിറ്റി കരയിൽ പട്ടരു മഠത്തിൽ വീട്ടിൽ ജോൺ മകൻ അജി എന്ന എൽദോസ് (45 ) വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച 25 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം കണ്ടെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു.