web analytics

പാ​ലി​യേ​ക്ക​ര ടോ​ൾ​പ്ലാ​സ​യി​ൽ ടോ​ൾ​നി​ര​ക്ക് കൂട്ടി; പുതിയ ടോൾ നിരക്കുകൾ അറിയാം

മ​ണ്ണു​ത്തി-​ഇ​ട​പ്പ​ള്ളി ദേ​ശീ​യ​പാ​ത​യി​ലെ പാ​ലി​യേ​ക്ക​ര ടോ​ൾ​പ്ലാ​സ​യി​ൽ ടോ​ൾ​നി​ര​ക്ക് വ​ർ​ധി​പ്പി​ച്ചു. പു​തു​ക്കി​യ നി​ര​ക്ക് ശ​നി​യാ​ഴ്ച രാ​ത്രി 12 മു​ത​ൽ പി​രി​ച്ചു​തു​ട​ങ്ങി.Toll rate hiked at Paliyekara toll plaza

രാ​ജ്യ​ത്തെ ജീ​വി​ത​നി​ല​വാ​ര​സൂ​ചി​ക അ​നു​സ​രി​ച്ചാ​ണ് ടോ​ള്‍ നി​ര​ക്ക് വ​ർ​ധി​പ്പി​ക്കു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച് ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​യു​ടെ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി.

ഭാ​ര​വാ​ഹ​ന​ങ്ങ​ൾ​ക്ക് ഒ​രു ദി​വ​സ​ത്തെ ഒ​ന്നി​ൽ കൂ​ടു​ത​ൽ യാ​ത്ര​ക്കു​ള്ള നി​ര​ക്കി​ൽ അ​ഞ്ചു​രൂ​പ വ​ർ​ധ​ന​യു​ണ്ട്. ബ​സി​നും ലോ​റി​ക്കും ഒ​ന്നി​ല്‍ കൂ​ടു​ത​ലു​ള്ള യാ​ത്ര​ക്ക് 485 രൂ​പ​യാ​ണ് പു​തു​ക്കി​യ നി​ര​ക്ക്.

ഒ​രു ഭാ​ഗ​ത്തേ​ക്കു​ള്ള എ​ല്ലാ വാ​ഹ​ന​യാ​ത്ര​ക്കും നി​ല​വി​ലെ നി​ര​ക്ക് തു​ട​രും. അ​തേ​സ​മ​യം, മാ​സ​നി​ര​ക്കു​ക​ള്‍ക്ക് എ​ല്ലാ ഇ​നം വാ​ഹ​ന​ങ്ങ​ള്‍ക്കും 10 മു​ത​ല്‍ 40 രൂ​പ വ​രെ വ​ര്‍ധ​ന​യു​ണ്ട്.

പു​തു​ക്കി​യ നി​ര​ക്ക്: കാ​ര്‍, ജീ​പ്പ് ഒ​രു ഭാ​ഗ​ത്തേ​ക്ക് 90 രൂ​പ, 24 മ​ണി​ക്കൂ​റി​നു​ള്ളി​ലെ ഒ​ന്നി​ല്‍ കൂ​ടു​ത​ല്‍ ട്രി​പ്പു​ക​ള്‍ക്ക് 140 രൂ​പ, ഒ​രു മാ​സ​ത്തേ​ക്ക് 2760 രൂ​പ.

ചെ​റു​കി​ട വാ​ണി​ജ്യ​വാ​ഹ​ന​ങ്ങ​ള്‍ക്ക് ഒ​രു ഭാ​ഗ​ത്തേ​ക്ക് 160, ഒ​ന്നി​ല്‍ കൂ​ടു​ത​ല്‍ യാ​ത്ര​ക്ക് 240, ഒ​രു മാ​സ​ത്തേ​ക്ക് 4830. ബ​സ്, ട്ര​ക്ക് ഒ​രു ഭാ​ഗ​ത്തേ​ക്ക് 320, ഒ​ന്നി​ല്‍ കൂ​ടു​ത​ൽ യാ​ത്ര​ക്ക് 485, ഒ​രു മാ​സ​ത്തേ​ക്ക് 9660.

ബ​ഹു​ച​ക്ര ഭാ​ര​വാ​ഹ​ന​ങ്ങ​ള്‍ക്ക് ഒ​രു ഭാ​ഗ​ത്തേ​ക്ക് 515, ഒ​ന്നി​ല്‍ കൂ​ടു​ത​ല്‍ യാ​ത്ര​ക്ക് 775, ഒ​രു മാ​സ​ത്തേ​ക്ക് 15,525.

2006, 2011 വ​ർ​ഷ​ങ്ങ​ളി​ലെ ക​രാ​റു​ക​ൾ​പ്ര​കാ​ര​മു​ള്ള ടോ​ൾ നി​ര​ക്ക് ഇ​ള​വു​ക​ൾ പ​ഴ​യ​പ​ടി തു​ട​രു​മെ​ന്ന് അ​തോ​റി​റ്റി​യു​ടെ അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.

spot_imgspot_img
spot_imgspot_img

Latest news

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ നേരിട്ട് വിളിച്ച് വി.ഡി സതീശൻ! വൻ തരംഗം വൗ!

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ...

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ...

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

Other news

​ഇന്ന് നാല് ജില്ലകളിൽ, നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്! 24 മണിക്കൂറിൽ കനത്ത മഴ പെയ്യാൻ സാധ്യതയെന്ന് ഐഎംഡി

​ഇന്ന് നാല് ജില്ലകളിൽ, നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്! 24 മണിക്കൂറിൽ...

അഭിപ്രായവ്യത്യാസങ്ങൾക്കൊടുവിൽ വകുപ്പ് വിഭജനം പൂർത്തിയായി; മന്ത്രിമാരും പ്രധാന വകുപ്പുകളും ഒറ്റനോട്ടത്തിൽ

അഭിപ്രായവ്യത്യാസങ്ങൾക്കൊടുവിൽ വകുപ്പ് വിഭജനം പൂർത്തിയായി; മന്ത്രിമാരും പ്രധാന വകുപ്പുകളും ഒറ്റനോട്ടത്തിൽ തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയിലെ...

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ...

Related Articles

Popular Categories

spot_imgspot_img