web analytics

നാലാമതും ജനിച്ചത് പെൺകുഞ്ഞ്; നവജാത ശിശുവിനെ കൊലപ്പെടുത്തി ബാഗിലാക്കി ഉപേക്ഷിച്ചു, അമ്മ അറസ്റ്റിൽ

ഡൽഹി: നവജാത ശിശുവിനെ കൊലപ്പെടുത്തി ബാഗിലാക്കി ഉപേക്ഷിച്ച അമ്മ അറസ്റ്റിൽ. ഡൽഹി ഷഹ്ദാരയിലാണ് സംഭവം. കൊലപാതകത്തിന് ശേഷം കുഞ്ഞിന്റെ മൃതദേഹം സൂക്ഷിച്ച ബാഗ് സമീപമുള്ള വീടിൻറെ മേൽക്കൂരയിൽ ഉപേക്ഷിക്കുകയായിരുന്നു.

ആറു ദിവസം പ്രായമുള്ള നവജാത ശിശുവിനെയാണ് കൊലപ്പെടുത്തിയത്. കുഞ്ഞിനെ കാണാനില്ലെന്ന് ശിവാനി വീട്ടിൽ അറിയിച്ചതിനെത്തുടർന്ന് പൊലീസിന് നൽകിയ പരാതിയിലാണ് കൊലപാതക വിവരം പുറത്ത് വന്നത്.(woman kills newborn daughter; arrest)

നാലാമതും പെൺകുഞ്ഞ് ജനിച്ചതിൽ സമൂഹം പരിഹസിക്കുമോ എന്ന് ഭയന്ന് കുഞ്ഞിനെ കൊലപ്പെടുത്തി ഉപേക്ഷിച്ചതാണെന്നാണ് ശിവാനി പൊലീസിനു മൊഴി നൽകിയത്. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് വീട്ടിലെത്തിയപ്പോൾ തനിക്ക് ആശുപത്രിയിലേക്ക് പോകണമെന്ന് ശിവാനി ആവശ്യപ്പെട്ടത് സംശയത്തിനിടയാക്കുകയായിരുന്നു.

ശിവാനിയ്ക്ക് നേരത്തെ ജനിച്ച രണ്ടു കുഞ്ഞുങ്ങളും വ്യത്യസ്ത സാഹചര്യത്തിൽ മരിച്ചിരുന്നു. ഈ മരണങ്ങളിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. സംഭവത്തിൽ കുഞ്ഞിൻറെ അമ്മ ശിവാനിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി കടുപ്പിക്കുന്നു

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി...

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

Other news

Related Articles

Popular Categories

spot_imgspot_img