വിവാഹ പാർട്ടിയിൽ വിളമ്പിയ മട്ടൻ കറിയെ ചൊല്ലി വധുവിന്റെയും വരന്റെയും വീട്ടുകാർ തമ്മിൽ കൂട്ടയടി. തെലങ്കാനയിലെ നിസാമാബാദിലെ നവിപേട്ടിലാണ് സംഭവം.A fight broke out between the bride’s and groom’s families over the mutton curry served at the wedding part
വധുവിന്റെ വീട്ടിൽ നടന്ന വിവാഹ വിരുന്നിൽ വരന്റെ ബന്ധുക്കളിൽ ചിലർക്ക് ആവശ്യത്തിന് മട്ടൻ കറി വിളമ്പിയില്ലെന്ന് പരാതി പറഞ്ഞതിനെ തുടർന്നുണ്ടായ വഴക്കാണ് കൂട്ട അടിയിൽ കലാശിച്ചത്.
ഭക്ഷണം വിളമ്പുന്നതിനിടെ വരന്റെ ഭാഗത്തുനിന്നുമെത്തിയ ചിലർ മട്ടൻ കറിയിൽ കഷ്ണങ്ങൾ കുറവാണെന്ന് പരാതിപ്പെട്ടു. കൂടുതൽ കഷ്ണങ്ങൾ വിളമ്പാൻ കാന്ററിങ് ജീവനക്കാരോട് ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല.
ഇതേചൊല്ലി ഭക്ഷണം വിളമ്പുന്നരുമായി വാക്കുതർക്കത്തിലായി. തർക്കം പരിഹരിക്കാൻ വധുവിന്റെ വീട്ടുകാർ ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. പിന്നാലെ ഇരുകൂട്ടരും തമ്മിൽ അടിയായി.
പാത്രങ്ങളും ഗ്ലാസുകളും കസേരകളും അടക്കം കയ്യിൽ കിട്ടിയതെല്ലാം ഇരുകൂട്ടരും പരസ്പരം എടുത്തെറിഞ്ഞു. നാട്ടുകാർ വിവരം അറിയിച്ചതോടെ പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.
കൂട്ടത്തല്ലിൽ പത്തോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ 17 പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.