വയനാട്ടിൽ പിഞ്ചു കുഞ്ഞിനെ 10000 രൂപയ്ക്ക് വിറ്റു: സീരിയൽ നടി ഉൾപ്പെടെ അഞ്ചുപേർക്കെതിരെ കേസ്

വയനാട്ടിൽ രണ്ട് മാസം പ്രായമായ കുഞ്ഞിനെ 10,000 രൂപയ്ക്ക് വിറ്റ സംഭവത്തിൽ ഇടനിലക്കാരിയായ ആശാവർക്കർ ഉൾപ്പെടെയുള്ള ആളുകളെ പ്രതിയാക്കി പൊലീസ് കേസെടുത്തു. case has been filed against five people in the case of selling an infant for Rs 10,000.

ആശാവർക്കർ ഉഷ (സീമ), കുട്ടിയുടെ മാതാവ്, അവരുടെ മാതാവ്, കുഞ്ഞിനെ സ്വീകരിച്ച തിരുവനന്തപുരം സ്വദേശികളായ ദമ്പതികൾ എന്നിവർക്കെതിരെയാണ് വൈത്തിരി പൊലീസ് കേസെടുത്തത്. 

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:

ഓഗസ്റ്റ് 11നാണ് വയനാട്ടിൽ നിന്ന് കുട്ടിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. പൊഴുതന പഞ്ചായത്തിലെ രണ്ടാം വാർഡ് പിണങ്ങോട് ഊരംകുന്നിൽ താമസിക്കുന്ന യുവതിയുടെ രണ്ടുമാസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് 10000 രൂപയ്ക്ക് വിറ്റത്.  

ഒരാഴ്ചയായി കുഞ്ഞിനെ കാണാനില്ലെന്ന് സൂചന ലഭിച്ചതോടെ സിഡബ്ല്യുസി ചെയർമാൻ ജോസ് കണ്ടത്തിലിന്റെ പരാതിയിലാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. അന്വേഷണം ആരംഭിച്ച പോലീസ്, ചൈൽഡ് വെൽഫയർ കമ്മിറ്റിയെ(സിഡബ്ല്യുസി) വിവരം അറിയിച്ചു.

തുടർന്ന് കുട്ടിയേയും മാതാവിനെയും ഞായറാഴ്ച തിരുവനന്തപുരത്തു നിന്നും കണ്ടെത്തുകയായിരുന്നു.കുട്ടിയെ വാങ്ങിയത് സീരിയൽ നടിയായ മായ സുകു, ഭർത്താവ് സുകു എന്നിവരാണ് എന്നും പോലീസ് കണ്ടെത്തി.

ഇവരോട് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് അറിയിച്ചിട്ടുണ്ട്. ഭർത്താവിൽനിന്ന് പിരിഞ്ഞുകഴിയുകയാണ് യുവതി. കുഞ്ഞിനെ സിഡബ്ല്യുസി പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി.

ഉഷയെ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.

spot_imgspot_img
spot_imgspot_img

Latest news

രാഷ്ട്രീയ നേതാക്കൾ മുതൽ ജഡ്ജിമാർ വരെ; പോപ്പുലർ ഫ്രണ്ടിൻ്റെ ഹിറ്റ് ലിസ്റ്റിൽ 950 പേർ

കൊച്ചി∙ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) സംസ്ഥാനത്ത്...

12 ​ദിവസം നീണ്ട യുദ്ധത്തിന് വിരാമം; വിജയിച്ചത് ഇറാനോ ഇസ്രയേലോ? അവകാശവാദങ്ങൾ ഇങ്ങനെ

ടെഹ്റാൻ: ഇസ്രയേൽ – ഇറാൻ യുദ്ധത്തിന് അന്ത്യമായി. ഇരു രാജ്യങ്ങളും ആക്രമണം...

നടന്റെ ഓഡിയോ സംഭാഷണം ചങ്ക് തകർത്തു; മകനെ പോലും വെറുതെ വിട്ടില്ല; മോഹൻലാൽ ബ്രേക്ക് എടുത്തതിന് പിന്നിൽ

കൊച്ചി: താര സംഘടനയുമായി അകലം പാലിക്കാന്‍ മോഹന്‍ ലാല്‍ തീരുമാനിച്ചതിന് പിന്നില്‍...

രണ്ടാം പിണറായി സർക്കാർ അത്ര പോരാ; അഞ്ചിൽ നാല് തോൽവി; പിണറായി 3.0 യ്ക്ക് ഇത് വമ്പൻ തിരിച്ചടി

കൊച്ചി: സർക്കാരിന്റെ വിലയിരുത്തലാകും നിലമ്പൂരിലെ ജനവിധിയെന്ന് പറയാൻ മടിയില്ലെന്ന് തിരഞ്ഞെടുപ്പിന്റെ തലേദിവസവും...

Other news

ഭൂമിയെക്കാൾ അഞ്ചിരട്ടി വലിപ്പമുള്ള, വജ്രങ്ങൾ നിറഞ്ഞ ഒരു ഗ്രഹം; സൂപ്പർ എർത്തിൻ്റെ പ്രത്യേകതകൾ അറിയാം

സൗരയൂഥത്തിനപ്പുറം അന്തരീക്ഷമുള്ള ഗ്രഹങ്ങൾ തേടിയുള്ള ജ്യോതിശാസ്ത്രജ്ഞരുടെ അന്വേഷണത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഒടുവിൽ...

കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്. ഒരു പവൻ സ്വർണത്തിന് 200...

കനത്ത മഴ; ഈ ജില്ലകളിൽ നാളെ അവധി

ഇടുക്കി: സംസ്ഥാനത്ത് കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിലെ...

ശുഭയാത്ര തുടങ്ങി ശുഭാംശുവും സംഘവും

ന്യൂഡൽഹി: ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല അടക്കം നാലംഗ സംഘം...

ഈ ചതി ആക്രിക്കാരോട് വേണ്ടായിരുന്നു; അനുമതി എട്ട് സ്ഥാപനങ്ങൾക്ക് മാത്രം

കൊച്ചി: ഇ-വേസ്റ്റ് നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന ചട്ടങ്ങൾ ചെറുകിട ആക്രിവ്യാപാരികൾക്കും ആക്രിശേഖരണ...

കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ അപകടം; ബർലിനിൽ മലയാളി വിദ്യാർഥി മുങ്ങിമരിച്ചു

ബര്‍ലിന്‍: മലയാളി വിദ്യാർഥി ബർലിനിൽ മുങ്ങിമരിച്ചു. അങ്കമാലി മഞ്ഞപ്ര കാടമംഗലം സ്വദേശിയായ...

Related Articles

Popular Categories

spot_imgspot_img