കൊളസ്‌ട്രോൾ കൂടുതലാണോ, ശ്രദ്ധിച്ചില്ലേൽ പിന്നാലെയെത്തും ലൈംഗിക പ്രശ്‌നങ്ങൾ ഉൾപ്പെടെയുള്ള ഈ രോഗങ്ങൾ…!

കൊളസ്‌ട്രോൾ കൂടുന്നത് ഹൃദയാരോഗ്യത്തിന് നല്ലതല്ലെന്ന് പൊതുവായി അറിവുള്ള കാര്യമാണ്. എന്നാൽ കൊളസ്‌ട്രോൾ വർധിക്കുന്നതുമൂലം ഹാർട്ട് അറ്റാക്ക് കൂടാതെ പലവിധ രോഗങ്ങൾ പിടിപെടാം.If cholesterol is high, these diseases including sexual problems will follow.

അതിലൊന്നാണ് പെരിഫെറൽ വാസ്‌കുലാർ ഡിസീസ്. ഹൃദയ ധമനികളിൽ കൊഴുപ്പ് അടിയുന്നത് പോലെ കൈകാലുകളിലെ രക്തക്കുഴലുകളിൽ കൊഴുപ്പടിഞ്ഞ് ഉണ്ടാകുന്ന രോഗമാണിത്. ഇടവിട്ട് കാലുകളിലെ പേശികളിൽ അനുഭവപ്പെടുന്ന വേദനയാണ് രോഗ ലക്ഷണം .നടക്കുമ്പോഴാണ് ഇങ്ങനെ വേദനയുണ്ടാകുക.

ലൈംഗിക ജീവിതത്തെയും കൊളസ്‌ട്രോൾ ബാധിക്കാം. രക്തത്തിൽ കൊളസ്‌ട്രോളിന്റെ അളവ് വർധിക്കുന്നത് ലിംഗത്തിലെ രക്തമൊഴുക്കിന് തടസം സൃഷ്ടിക്കും.

ഇത് പുരുഷൻമാരിൽ ലൈംഗിക പ്രശ്‌നങ്ങൾക്കും ഉദ്ധാരണക്കുറവിനും വഴിവെക്കും. ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടായിക്കഴിഞ്ഞാൽ യൂറോളജിസ്റ്റിന്റെ സേവനവും തേടേണ്ടി വരും.

അമിത അളവിൽ കരളിൽ കൊളസ്‌ട്രോൾ അടിഞ്ഞുകൂടുന്നത് ഫാറ്റി ലിവറിന് കാരണമാകും. ഇത് കരളിന് നീർക്കെട്ട് ഉണ്ടാക്കുന്നതിലേക്കും ലിവർ സിറോസിസിലേയ്ക്കും നയിക്കാം.

കൊളസ്‌ട്രോൾ അളവ് വർധിക്കുന്നത് തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തെയും പ്രതികൂലമായി ബാധിക്കും. ഇത് സ്‌ട്രോക്കിന് കാരണമാകും.

കെളസ്‌ട്രോൾ ഉണ്ടെന്ന് തെളിഞ്ഞാൽ ഉടൻ തന്നെ വിദഗദ്ധരുടെ സേവനം തേടണം. കൊളസ്‌ട്രോൾ ഉണ്ടെന്നറിഞ്ഞാൽ രോഗികൾ മുട്ട ഒഴിവാക്കാറുണ്ട് എന്നാൽ ആഴ്ച്ചയിൽ മൂന്ന് മുട്ട വരെ കൊളസ്‌ട്രോൾ രോഗിക്ക് കഴിക്കാം.

കൊളസ്‌ട്രോൾ ഉയർന്നാൽ മഞ്ഞക്കരു ഒഴിവാക്കണം. റെഡ്മീറ്റ് കൊഴുപ്പ് നീക്കി എണ്ണയിൽ വറുക്കാതെ വേണം ഉപയോഗിക്കാൻ വ്യായാമത്തിലൂടെ കൊളസ്‌ട്രോളും കൊഴുപ്പ് ഘടകമായ ട്രൈഗ്ലിസറൈഡും കുറയ്ക്കാം.

മറ്റുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലെങ്കിൽ കൊളസ്‌ട്രോൾ വർധിച്ചാൽ ഉടനെ മരുന്ന് കഴിച്ചു തുടങ്ങേണ്ട. വ്യായാമത്തിലൂടെ മാറ്റാൻ ശ്രമിച്ചിട്ടും മൂന്നു മാസത്തിനുള്ളിൽ കഴിഞ്ഞില്ലേൽ വിദഗ്ദ്ധ ചികിത്സ തേടണം.

spot_imgspot_img
spot_imgspot_img

Latest news

ആറളം ഫാമിലെ കാട്ടാനയാക്രമണം; ദമ്പതികളുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം

കണ്ണൂര്‍: ആറളം ഫാമിലെ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട ആറളം സ്വദേശി വെള്ളി (80),...

റോഡിലെ തർക്കത്തിനിടെ പിടിച്ചു തള്ളി; തലയിടിച്ചു വീണ 59കാരനു ദാരുണാന്ത്യം

തൃശൂർ: റോഡിലെ തർക്കത്തിനിടെ തലയടിച്ച് നിലത്ത് വീണ 59കാരൻ മരിച്ചു. തൃശൂർ...

പ്രാർത്ഥനകൾക്ക് നന്ദി പറഞ്ഞ് പോപ്പ്; ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

വത്തിക്കാൻ സിറ്റി: കടുത്ത ന്യുമോണിയ ബാധയെത്തുടർന്ന് ആശുപത്രിയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ...

പാക് പടയെ പിടിച്ചുക്കെട്ടി കോഹ്‌ലി ഷോ; തകർപ്പൻ ജയത്തോടെ സെമി ഉറപ്പിച്ച് ഇന്ത്യ

ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ ആവേശപ്പോരാട്ടത്തിൽ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് അനായാസ ജയം....

വീണ്ടും ജീവനെടുത്ത് കാട്ടാന; കണ്ണൂരിൽ ദമ്പതികളെ ചവിട്ടിക്കൊന്നു

കണ്ണൂര്‍: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കണ്ണൂർ ആറളം...

Other news

പ്രതിഭ എംഎൽഎയുടെ പരാതി; മകനെതിരെ കേസെടുത്ത ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി മേലധികാരികൾ

തിരുവനന്തപുരം: യു പ്രതിഭ എംഎൽഎയുടെ മകനെതിരെ കഞ്ചാവ് കേസെടുത്ത രണ്ട് ഉദ്യോഗസ്ഥർക്ക്...

കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു വയസ്സുകാരനു ദാരുണാന്ത്യം

പാലക്കാട് ∙ പാലക്കാട് കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു വയസ്സുകാരനു...

വലതു കണ്ണിനു താഴെ മുറിവ്, കാസർഗോഡിനെ വിറപ്പിച്ച പുലി ഒടുവിൽ കുടുങ്ങി; വീഡിയോ കാണാം

പൊയിനാച്ചി കൊളത്തൂരിൽ നാട്ടുകാരെ ഭീതിയിലാക്കിയ പുലി ഒടുവിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ...

സുരക്ഷ ഭീഷണി; ഡല്‍ഹിയിലേക്കുള്ള അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം റോമിലേക്ക് വഴി തിരിച്ചു വിട്ടു

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍നിന്ന് ഡല്‍ഹിയിലേക്കു വന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിനു നേരെ ബോംബ്...

വിദേശ വായ്പ വൈകുന്നു; കൊച്ചി മെട്രോ രണ്ടാംഘട്ടം നിര്‍മാണത്തില്‍ പ്രതിസന്ധി

കൊച്ചി: കൊച്ചി മെട്രോ രണ്ടാംഘട്ട നിർമാണം പ്രതിസന്ധിയിൽ. കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു...

Related Articles

Popular Categories

spot_imgspot_img