തിരുവനന്തപുരം: തലസ്ഥാനത്ത് വിദ്യാര്‍ത്ഥിനികളെ കാണാനില്ലെന്ന് പരാതി. ഭാഗ്യശ്രീ, ആര്യ, അഭിരാമി എന്നീ 3 പെൺകുട്ടികളെയാണ് കാണാതായത്.3 girls from Pattam Kendriya Vidyalaya are missing
പതിനാലുവയസാണ് മൂന്നുപേർക്കും. പട്ടം കേന്ദ്രീയ വിദ്യാലയത്തിൽ 9-ാം ക്ലാസ്സിൽ ആണ് ഇവർ പഠിക്കുന്നത്.
ഇന്ന് 12.30 മുതലാണ് കുട്ടികളെ കാണാതായതെന്നാണ് വിവരം. ഉച്ചയ്ക്കുള്ള ഷിഫ്റ്റിലെ ക്ലാസിനായി വീട്ടില്‍ നിന്നു പോയ ഈ മൂന്ന് വിദ്യാര്‍ഥികളും സ്‌കൂളില്‍ എത്തിയില്ല.
തുടർന്ന് സ്കൂൾ അധികൃതർ വിവരം രക്ഷിതാക്കളെയും പൊലീസിനെയും അറിയിച്ചു. മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം തുടങ്ങി.
കുട്ടികൾക്കായി നഗരത്തിൽ തിരച്ചിൽ തുടരുകയാണ്. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പൊലീസ് അന്വേഷണം ആരംഭിച്ചു.
കുട്ടികളുടെ അടുത്ത സുഹൃത്തുകളോട് പൊലീസ് വിവരങ്ങള്‍ തേടി. വിദ്യാര്‍ത്ഥിനികള്‍ പോകാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ പൊലീസ് തെരച്ചില്‍ ആരംഭിച്ചു.