web analytics

ബാലസംഘത്തിന്റെ ഐസ് ക്രീം വിതരണം തടഞ്ഞു; ബാലഗോകുലത്തിന്റെ ശോഭായത്രയ്ക്കിടെ സംഘർഷം

ബാലഗോകുലത്തിന്റെ ശോഭായത്രയ്ക്കിടെ ചെറിയ രീതിയിൽ സംഘർഷം. ശോഭായാത്ര കടന്നുവരുമ്പോള്‍ കുട്ടികള്‍ക്ക് മലയിന്‍കീഴ് ജങ്ഷനില്‍ ബാലസംഘം പ്രവര്‍ത്തകര്‍ ഐസ്‌ക്രീം നല്‍കാന്‍ ശ്രമിച്ചത് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ തടഞ്ഞതാണ് സംഘർഷത്തിനിടയാക്കിയത്. Conflict between Sobhayatra of Balagokulam

ശോഭായത്ര എത്തുന്നതിനു തൊട്ടുമുന്‍പാണ് ജങ്ഷനില്‍ ബാലസംഘം പ്രവര്‍ത്തകര്‍ പ്രത്യേക കൗണ്ടര്‍ ഒരുക്കി ഐസ്‌ക്രീം വിതരണത്തിന് തയ്യാറെടുത്തത്. സി.പി.എം. ഏരിയാ കമ്മിറ്റി അംഗം എം.അനില്‍കുമാര്‍, മലയിന്‍കീഴ് എല്‍.സി സെംക്രട്ടറി സന്തോഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഐസ്‌ക്രീം വിതരണം. ഇതറിഞ്ഞ ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ ഈ ഭാഗത്തേയ്ക്കു ശോഭായാത്ര എത്തിയപ്പോള്‍ കൈകള്‍കോര്‍ത്ത് വേലി സൃഷ്ടിച്ചു.

ഇതിനിടയില്‍ ഐസ്‌ക്രീം നല്‍കാന്‍ ബാലസംഘത്തിലെ കുട്ടികളും തയ്യാറെടുത്തു. ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ അത് തടഞ്ഞു. ഇതോടെ ഇരുവിഭാഗത്തിലുള്ളവര്‍ തമ്മില്‍ വാക്പ്പോരായി. സംഭവം സംഘര്‍ഷത്തിലേയ്ക്കു കടന്നപ്പോള്‍ ഇരു വിഭാഗത്തിലേയും നേതാക്കളെത്തി രംഗം ശാന്തമാക്കി പിരിഞ്ഞു. ഐസ്‌ക്രീം ബാലസംഘം പ്രവര്‍ത്തകര്‍ ശോഭായാത്ര കാണാനെത്തിയവര്‍ക്ക് വിതരണംചെയ്തു പ്രശ്നം പരിഹരിച്ചു.

spot_imgspot_img
spot_imgspot_img

Latest news

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

Other news

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

കറ്റാനത്ത് നടുറോഡിൽ ഗുണ്ടാവിളയാട്ടം: സ്കൂട്ടർ യാത്രക്കാരിയെ അടിച്ചുവീഴ്ത്തി മൂന്ന് പവന്റെ താലിമാല കവർന്നു

സ്കൂട്ടർ യാത്രക്കാരിയെ അടിച്ചുവീഴ്ത്തി മൂന്ന് പവന്റെ താലിമാല കവർന്നു. ആലപ്പുഴ ജില്ലയിലെ കറ്റാനത്ത്...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

പറന്നുയരുന്നതിനിടെ വിമാനത്തിന് മുന്നിൽ അജ്ഞാതൻ; യുവാവിനെ വിമാനം ഇടിച്ചുതെറിപ്പിച്ചു; എഞ്ചിന് തീപിടിച്ചു

പറന്നുയരുന്നതിനിടെ വിമാനത്തിന് മുന്നിൽ അജ്ഞാതൻ; യുവാവിനെ വിമാനം ഇടിച്ചുതെറിപ്പിച്ചു; അമേരിക്കയിലെ ഡെൻവർ...

കോടതി കയറി വിവാഹം കഴിച്ചു, ഒടുവിൽ ദുരൂഹമരണവും; ഗ്രേറ്റർ നോയിഡയിൽ നവവധുവിന്റെ മരണം സ്വത്ത് തട്ടിയെടുക്കാൻ ഭർത്താവ് കൊലപ്പെടുത്തിയെന്ന് പരാതി

നവവധുവിന്റെ മരണം സ്വത്ത് തട്ടിയെടുക്കാൻ ഭർത്താവ് കൊലപ്പെടുത്തിയെന്ന് പരാതി ഉത്തർപ്രദേശിലെ...

Related Articles

Popular Categories

spot_imgspot_img