web analytics

മുല്ലപ്പെരിയാർ വിഷയത്തിൽ “ഉണ്ണാവൃതം” ഇരിക്കുമെന്ന് അൻവർ ബാലശിങ്കം

മുല്ലപ്പെരിയാർ വിഷയത്തിൽ സിറോ മലബാർ സഭക്കും ഡീൻ കുര്യാക്കോസ് എം പിക്കും എതിരെ പ്രതിഷേധവുമായി തമിഴ്നാട്ടിലെ കർഷക സംഘടനകൾ.Tamil Nadu farmers’ organizations protest against Syro Malabar Sabha and Dean Kuriakos MP on Mullaperiyar issue

പ്രതിഷേധത്തിന്റെ ഭാഗമായി ശനിയാഴ്ച ഉത്തമ പാളയത്ത് ഏകദിന ഉപവാസ സമരം നടത്തുമെന്നും കർഷക സംഘം നേതാവ് അൻവർ ബാലശിങ്കം പറഞ്ഞു.

മുല്ലപ്പെരിയാറിന്റെ സുരക്ഷയെപ്പറ്റി കേരളത്തിലെ ചില രാഷ്ട്രീയനേതാക്കളും സാമൂഹിക പ്രവർത്തകരും തെറ്റിദ്ധാരണ പരത്തുകയാണെന്ന് ആരോപിച്ച് തമിഴ്‌നാട്ടിലെ കർഷകർ  പ്രതിഷേധദിനം ആചരിച്ചിരുന്നു. 

ഇതിൻ്റെ തുടർച്ചയായാണ് ഉപവാസ സമരം ആചരിക്കുന്നതെന്നാണ് അൻവർ ബാലശിങ്കം പറയുന്നത്.

രണ്ടാഴ്ച മുമ്പ്  കേരള അതിർത്തിയിൽ കുമളിയിലേക്കുള്ള പാത ഉപരോധിച്ച് സമരം നടത്തിയിരുന്നു. 

ഉപവാസ സമരം കേരളത്തിനെതിരെ അല്ല, ചില നേതാക്കൾക്കെതിരെയാണെന്നും പെരിയാർ വൈഗെ ഇറിഗേഷൻ ഫാർമേഴ്‌സ് അസോസിയേഷൻ കോഡിനേറ്റർ അൻവർ ബാലസിങ്കം പറഞ്ഞു.

കേരളത്തിൽ പ്രകൃതിക്ഷോഭം ഉണ്ടാവുമ്പോഴെല്ലാം മുല്ലപ്പെരിയാർ പൊട്ടാൻ പോകുന്നെന്ന് പ്രചരിപ്പിക്കുന്നത് പതിവാണെന്ന് അൻവർ ബാലസിങ്കം പറഞ്ഞു. 

വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അത് വീണ്ടും തുടങ്ങിയിട്ടുണ്ട്. മുല്ലപ്പെരിയാർ ഉടൻ പൊട്ടുമെന്നുപറഞ്ഞ് സാമൂഹികമാധ്യമങ്ങൾവഴി ഭീതി പരത്തുകയാണ്. അണക്കെട്ട് സുരക്ഷിതമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതാണ്. 

ഭീതിപരത്തി സുപ്രീംകോടതി ഉത്തരവ് മറികടക്കാനാണ് കേരളത്തിന്റെ ശ്രമമെന്നാണ് ബാലശിങ്കത്തിൻ്റെ ആരോപണം.

https://m.facebook.com/story.php?story_fbid=pfbid0MeFHTcHXUciuq42BAQx3UuE2izQ6yt8gufTx1sQtAFjbAosTP9zDNyqMD5pdj1apl&id=100070277348886&sfnsn=wiwspwa&mibextid=RUbZ1f

spot_imgspot_img
spot_imgspot_img

Latest news

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക് പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍...

“പറയാനല്ല, ചെയ്യാനായിരുന്നു ഉണ്ടായിരുന്നത്. അത് പാർട്ടി നേരത്തെ തന്നെ ചെയ്തിട്ടുണ്ട്, നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ

നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ...

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

Other news

മരണം ഇല്ലാതാക്കാം, നിത്യ യൗവനം നേടാൻ ബയോടെക്ക്നോളജി; ഇലോൺ മസ്ക്കിൻറെ പുതിയ പദ്ധതി ലോകത്തിന്റെ ഭാവി മാറ്റിമറിക്കുമോ?

ഇലോൺ മസ്ക്കിൻറെ പുതിയ പദ്ധതി ലോകത്തിന്റെ ഭാവി മാറ്റിമറിക്കുമോ ചൊവ്വയിൽ മനുഷ്യ കോളനി...

ടിക്കറ്റില്ലാത്തതിന് പിഴയിട്ട് ടി.ടി.ഇ; യാത്രക്കാരുടെ ബഹളത്തെ തുടർന്ന് ട്രെയിൻ വൈകി

ടിക്കറ്റില്ലാത്തതിന് പിഴയിട്ട് ടി.ടി.ഇ; യാത്രക്കാരുടെ ബഹളത്തെ തുടർന്ന് ട്രെയിൻ വൈകി തൃശൂർ: ടിക്കറ്റില്ലാതെ...

മകരജ്യോതി തെളിയാൻ ഇനി മണിക്കൂറുകൾ! പന്തളത്ത് നിന്ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെട്ടു; ശബരിമലയിൽ കർശന നിയന്ത്രണം

പന്തളം/ശബരിമല: അയ്യപ്പസ്വാമിക്ക് മകരവിളക്ക് ദിനത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ...

രാഹുലിനായി ക്ഷേത്രത്തിൽ ശത്രുസംഹാര പൂജയും പള്ളിയിൽ കുർബാനയും; പ്രാർത്ഥനയോടെ അനുയായികൾ

രാഹുലിനായി ക്ഷേത്രത്തിൽ പൂജയും പള്ളിയിൽ കുർബാനയും ബലാത്സംഗ കേസിൽ അറസ്റ്റിലായി റിമാൻഡിൽ...

ഷേർളിയെ കൊലപ്പെടുത്തിയ ശേഷം ജോബ് ജീവനൊടുക്കി…. കാഞ്ഞിരപ്പള്ളിയിൽ യുവതിയെയും യുവാവിനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ഷേർളിയെ കൊലപ്പെടുത്തിയ ശേഷം ജോബ് ജീവനൊടുക്കി കോട്ടയം കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ വീട്ടമ്മയെയും യുവാവിനെയും...

Related Articles

Popular Categories

spot_imgspot_img