web analytics

ഇനി ഭക്ഷണം മാത്രമല്ല, സൊമാറ്റോയിൽ സിനിമാ ടിക്കറ്റും എടുക്കാം; പേടിഎമ്മിന്റെ സിനിമാ ടിക്കറ്റ് ബുക്കിങ് സേവനം ഏറ്റെടുത്ത് കമ്പനി

ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ വഴി ഇനി സിനിമാ ടിക്കറ്റും ബുക്ക് ചെയ്യാം. ഡിജിറ്റല്‍ പേമെന്റ്‌സ് സേവനമായ പേടിഎമ്മിന്റെ സിനിമാ, ഇവന്റ് ടിക്കറ്റിങ് സർവീസ് എന്നിവ നൽകുന്ന ‘ടിക്കറ്റ് ന്യൂ’ ഏറ്റെടുക്കാനൊരുങ്ങുകയാണ് സൊമാറ്റോ. 2048 കോടി രൂപയ്ക്കാണ് ഏറ്റെടുക്കല്‍.(India’s Zomato expands movie and event ticketing business)

നിലവില്‍ റിലയന്‍സ് ജിയോയുടെ ബുക്ക് മൈ ഷോ എന്ന പ്ലാറ്റ്‌ഫോമാണ് സിനിമാ, ഇവന്റ് ടിക്കറ്റിങ് രംഗത്ത് രാജ്യത്ത് മുന്നിലുള്ളത്. എന്നാൽ 2017 മുതല്‍ ബുക്ക് മൈ ഷോയുടെ ശക്തരായ എതിരാളിയാണ് പേടിഎം. ഈ വിപണി വിഹിതമാണ് പേടിഎം സൊമാറ്റോയ്ക്ക് കൈമാറുന്നത്. സിനിമാ ടിക്കറ്റിങ് സേവനം സ്വന്തമായി ആരംഭിച്ച പേടിഎം 2017, 2018 വര്‍ഷങ്ങളിലാണ് തത്സമയ പരിപാടികളുടെ ടിക്കറ്റ് ബുക്കിങ് സേവനമായ ഇന്‍സൈഡറിനേയും സിനിമാ ടിക്കറ്റിങ് സേവനമായ ടിക്കറ്റ് ന്യൂവിനേയും ഏറ്റെടുത്തത്.

തങ്ങളുടെ പ്രധാന വ്യവസായ മേഖലയായ സാമ്പത്തിക സേവന രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പേടിഎമ്മിന്റെ തീരുമാനം. അതേസമയം ഫുഡ് ഡെലിവറി രംഗത്ത് നിന്ന് കൂടുതല്‍ മേഖലയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ സൊമാറ്റോയ്ക്കും കഴിയും.

spot_imgspot_img
spot_imgspot_img

Latest news

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി...

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ വിശദമായ വാദം

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ...

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ തിരിച്ചെത്തിക്കുന്നത് ചരിത്രത്തിൽ ആദ്യം

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ...

9 വയസ്സുകാരിയുടെ കൈ നഷ്ടമായത് ക്രൂരമായ അനാസ്ഥയിൽ; ഒടുവിൽ ചികിത്സാ പിഴവ് സമ്മതിച്ച് പാലക്കാട് ജില്ലാ ആശുപത്രി

9 വയസ്സുകാരിയുടെ കൈ നഷ്ടമായത് ക്രൂരമായ അനാസ്ഥയിൽ; ഒടുവിൽ ചികിത്സാ പിഴവ്...

Other news

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പാട്രിയറ്റ്’ ഐഎംഡിബി മോസ്റ്റ് ആൻറിസിപ്പേറ്റഡ് ലിസ്റ്റിൽ

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പാട്രിയറ്റ്’ ഐഎംഡിബി മോസ്റ്റ് ആൻറിസിപ്പേറ്റഡ് ലിസ്റ്റിൽ ഇന്ത്യൻ സിനിമയുടെ വിപണി...

കൊച്ചിയിൽ അച്ഛനും മകളും മരിച്ച നിലയിൽ; ആറു വയസ്സുകാരിക്ക് വിഷം നൽകിയ ശേഷം ജീവനൊടുക്കി

കൊച്ചിയിൽ അച്ഛനും മകളും മരിച്ച നിലയിൽ; ആറു വയസ്സുകാരിക്ക് വിഷം നൽകിയ...

കേരളത്തിന് പുതിയ പാസഞ്ചർ ട്രെയിൻ അനുവദിച്ച് ഇന്ത്യൻ റെയിൽവേ

കേരളത്തിന് പുതിയ പാസഞ്ചർ ട്രെയിൻ അനുവദിച്ച് ഇന്ത്യൻ റെയിൽവേ തൃശ്ശൂർ: കേരളത്തിന് പുതിയ...

‘തലയും വാലുമില്ലാത്ത ചാറ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് അപമാനിക്കാൻ, ഇതുകൊണ്ടൊന്നും പേടിക്കില്ല’; ഫെന്നി നൈനാനെതിരെ അതിജീവിത

ഇതുകൊണ്ടൊന്നും പേടിക്കില്ല; ഫെന്നി നൈനാനെതിരെ അതിജീവിത പത്തനംതിട്ട: തലയും വാലുമില്ലാത്ത ചാറ്റുകൾ...

ഭാരതപ്പുഴയിൽ ഇനി ഭക്തിയുടെ ആറാട്ട്; കേരളത്തിന്റെ കുംഭമേളയ്ക്ക് ഇന്ന് തുടക്കമാകും

ഭാരതപ്പുഴയിൽ ഇനി ഭക്തിയുടെ ആറാട്ട്; കേരളത്തിന്റെ കുംഭമേളയ്ക്ക് ഇന്ന് തുടക്കമാകും തിരുനാവായ: കേരളത്തിന്റെ...

Related Articles

Popular Categories

spot_imgspot_img