web analytics

സെക്യുരിറ്റി ഇല്ല, സിസിടിവി ഇല്ല, കാർഡിയോളജിയടക്കം പല സപെഷ്യാലിറ്റി വിഭാഗങ്ങളിലും ഡോക്ടര്‍മാരില്ല; അസൗകര്യങ്ങൾ മാത്രം വേണ്ടുവോളം ഉണ്ട്; താലൂക്ക് ആശുപത്രിയുടെ സൗകര്യം പോലുമില്ലാത്ത ഇടുക്കി മെഡിക്കല്‍ കോളേജ് 

ഇടുക്കി: ഒരു താലൂക്ക് ആശുപത്രിയുടെ സൗകര്യം പോലുമില്ലാതെയാണ് ഇടുക്കി മെഡിക്കല്‍ കോളേജ് പ്രവർത്തിക്കുന്നത്. Idukki Medical College which does not even have the facility of Taluk Hospital 

പ്രതിദിനം ആയിരത്തിലധികം രോഗികള്‍ ചികിത്സക്കായെത്തുന്ന ആശുപത്രിയില്‍ കാർഡിയോളജിയടക്കം പല സപെഷ്യാലിറ്റി വിഭാഗങ്ങളിലും ഡോക്ടര്‍മാര്‍ ആരുമില്ല. 

ചികില്‍സ തേടിയെത്തുന്നവരെ 100 കിലോമീറ്റര്‍ അകലെയുള്ള കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് പറഞ്ഞയക്കലാണ് ഡോക്ടര്‍മാരുടെ ഇപ്പോഴത്തെ പ്രധാന ജോലി.

ഇടുക്കി ജില്ലാ ആശുപത്രിയെ 2014ലാണ് മെഡിക്കല്‍ കോളേജായി ഉയര്‍ത്തുന്നത്. 5 വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ വിഭാഗങ്ങളിലും വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം. സ്വകാര്യ ആശുപത്രികളേക്കാള്‍ മികച്ച ആധുനിക സംവിധാനങ്ങളുള്ള ഉപകരണങ്ങള്‍ ഇതൊക്കെയായിരുന്നു സർക്കാർ വാഗ്ദാനം. വര്‍ഷം നിരവധി കഴിഞ്ഞു.

സി.സി ടി.വി ക്യാമറകൾ സ്ഥാപിക്കാനുള്ള പദ്ധതി ഒരു വർഷത്തിലേറെയായി ഫയലിൽ ഉറങ്ങുകയാണ്. 

മെഡിക്കൽ കോളജിൽ ആവശ്യമായ സുരക്ഷ ജീവനക്കാരുമില്ല. സുരക്ഷാ ജീവനക്കാരും പരിശോധനയുമില്ലാത്തതിനാൽ ആർക്കും എപ്പോൾ വേണമെങ്കിലും ആശുപത്രിയിലെവിടെയും സഞ്ചരിക്കാമെന്നതാണ് സ്ഥിതി. 

അതുകൊണ്ടു തന്നെ ഭയന്നാണ് വനിതകളടക്കമുള്ള ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നത്. സുരക്ഷയ്ക്കായി 31 ക്യാമറകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ആശുപത്രി അധികൃതർ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് കഴിഞ്ഞ വർഷം കത്ത് നൽകിയിരുന്നു. 

ഇതേത്തുടർന്ന് കെൽട്രോണിലെ സാങ്കേതിക വിദഗ്ദ്ധരെത്തി പരിശോധന നടത്തി. 26 ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചു. ഒ.പി/ ഐ.പി വിഭാഗങ്ങൾ, അത്യാഹിത വിഭാഗം പ്രിൻസിപ്പലിന്റെ ഓഫീസ്, ആശുപത്രി കെട്ടിടങ്ങളിൽ ആളുകളെത്തുന്ന സ്ഥലം എന്നിങ്ങനെയുള്ളിടത്താണ് ക്യാമറ സ്ഥാപിക്കാൻ തീരുമാനിച്ചത്. 

ദേശീയ മെഡിക്കൽ കമ്മിഷന്റെ കൂടി അനുമതിയോടെയാണ് ക്യാമറ സ്ഥാപിക്കേണ്ട സ്ഥലങ്ങൾ നിർണ്ണയിച്ചത്. ക്യാമറകളെ സെർവറുമായി ബന്ധിപ്പിക്കാനാവശ്യമായ കേബിളുകളും സ്ഥാപിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

വെളിപ്പെടുത്തലുമായി കാണാതായ സിഖ് വനിത

വെളിപ്പെടുത്തലുമായി കാണാതായ സിഖ് വനിത ലാഹോർ: തീർഥാടകയെന്ന നിലയിൽ പാകിസ്ഥാൻ സന്ദർശിച്ചപ്പോൾ കാണാതായ...

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനം ഇന്ന് ആരംഭിക്കുന്നു; കർശന നിയന്ത്രണങ്ങളും വിശേഷ പൂജകളും

പത്തനംതിട്ട:ശബരിമല തീർത്ഥാടകരുടെ ആകാംക്ഷയ്ക്കൊടുവിൽ മണ്ഡല-മകരവിളക്ക് ഇന്ന് വൈകീട്ട് ആരംഭിക്കുന്നു. വൈകിട്ട്...

റബ്ബർ തോട്ടത്തിൽ യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്ത് കസ്റ്റഡിയിൽ

റബ്ബർ തോട്ടത്തിൽ യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി, സുഹൃത്ത് കസ്റ്റഡിയിൽ കണ്ണൂർ:...

കെട്ടിടത്തിൽ നിന്നും വീണു, ആശുപത്രിയിൽ നിന്നും മുങ്ങി; പരിക്കേറ്റ ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം

കെട്ടിടത്തിൽ നിന്നും വീണു പരിക്കേറ്റ ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം റിയോ ഡി ജനീറോയിൽ നിന്നെത്തിയ...

മൂന്നാറിലെ മനുഷ്യ-വന്യജീവി സംഘർഷം-പ്രൈമറി റെസ്‌പോൺസ് ടീമിനായി പരിശീലന ക്യാമ്പ്

മൂന്നാറിലെ മനുഷ്യ-വന്യജീവി സംഘർഷം-പ്രൈമറി റെസ്‌പോൺസ് ടീമിനായി പരിശീലന ക്യാമ്പ് മൂന്നാറിൽ മനുഷ്യ-വന്യജീവി സംഘർഷം...

Related Articles

Popular Categories

spot_imgspot_img