ഇത്രയും പഞ്ചസാര ശരീരത്തിലെത്തിയാൽ അപകടം; സ്‌കൂളുകളില്‍ ‘ഷുഗര്‍ ബോര്‍ഡ്’പദ്ധതിയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

കോഴിക്കോട്: കൗമാരക്കാര്‍ക്കിടയില്‍ പ്രമേഹ വ്യാപനവും ജീവിതശൈലി രോഗങ്ങളും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജില്ലാ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ഷുഗര്‍ ബോര്‍ഡ് പ്രകാശനം ചെയ്തു.The Sugar Board was released under the leadership of the Food Safety Department

ഈറ്റ്‌റൈറ്റ് സ്‌കൂളിന്റെ ഭാഗമായി നടക്കാവ് ജി.വി.എച്ച്.എസ്.എസില്‍ ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് ഉദ്ഘാടനം ചെയ്തു.

അമിതമായ പഞ്ചസാരയുടെ ഉപയോഗം പ്രമേഹം, പൊണ്ണത്തടി, ഹൃദയരോഗങ്ങള്‍, ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ എന്നിവക്ക് കാരണമാകാം. ഒരു ദിവസം പരമാവധി മൂന്ന് ടീ സ്പൂണ്‍ (15 ഗ്രാം) പഞ്ചസാര വരെയാണ് ഐ.സി.എം.ആര്‍ ശുപാര്‍ശ ചെയ്യുന്നത്.

എന്നാല്‍ 300 മില്ലി ലഘുപാനീയത്തിലൂടെ 30ഗ്രാം മുതല്‍ 40ഗ്രാം വരെ പഞ്ചസാര നമ്മുടെ ശരീരത്തില്‍ അധികമായി എത്തും. ഇത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

ലഘുപാനീയങ്ങളില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് സൂചിപ്പിക്കുന്ന ബോധവത്കരണ ബോര്‍ഡ് (ഷുഗര്‍ ബോര്‍ഡ്) സ്‌കൂളുകളില്‍ സ്ഥാപിച്ച് കുട്ടികളില്‍ പഞ്ചസാരക്കെതിരെ അവബോധം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

സ്‌കൂളുകളുമായി സഹകരിച്ച് ജില്ലയിലെ മുഴുവന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്നതായി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍ എ.സക്കീര്‍ ഹുസൈന്‍ പറഞ്ഞു. ഗിരീഷ് കുമാര്‍, അര്‍ജുന്‍.ജി.എസ് എന്നിവര്‍ സംസാരിച്ചു

spot_imgspot_img
spot_imgspot_img

Latest news

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

Other news

യു എസ്സിൽ അരുംകൊല..! ഇന്ത്യക്കാരനായ മോട്ടൽ മാനേജറെ ഭാര്യയുടെയും മകന്റെയും മുന്നിൽ വച്ച് തലയറുത്ത് കൊലപ്പെടുത്തി

യു എസ്സിൽ അരുംകൊല..! ഇന്ത്യക്കാരനായ മോട്ടൽ മാനേജറെ ഭാര്യയുടെയും മകന്റെയും മുന്നിൽ...

കോളജ് വിദ്യാര്‍ഥിനി ജീവനൊടുക്കി

കോളജ് വിദ്യാര്‍ഥിനി ജീവനൊടുക്കി തിരുവനന്തപുരം: ചിറയിന്‍കീഴിൽ കോളജ് വിദ്യാര്‍ഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി....

ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി 13കാരിയെ എത്തിച്ചത് വന്ദേഭാരതിൽ

ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി 13കാരിയെ എത്തിച്ചത് വന്ദേഭാരതിൽ കൊല്ലം: കൊല്ലം സ്വദേശിയായ പതിമൂന്നുകാരിയെ ഹൃദയമാറ്റശസ്ത്രക്രിയക്കായി...

ജപ്പാനിലെങ്ങും ഒഴിഞ്ഞ വീടുകൾ…കേരളവും ഭയക്കണം

ജപ്പാനിലെങ്ങും ഒഴിഞ്ഞ വീടുകൾ…കേരളവും ഭയക്കണം ജനന നിരക്ക് കുറയുകയും അവിടെയുള്ള 'ക്രീം ജനവിഭാഗം'...

ചുരുളിക്കൊമ്പൻ്റെ ആരോഗ്യനില മോശം

ചുരുളിക്കൊമ്പൻ്റെ ആരോഗ്യനില മോശം പാലക്കാട്: ചുരുളിക്കൊമ്പൻ (പിടി 5) എന്ന കാട്ടാനയുടെ ആരോഗ്യ...

മലയാളി ജവാൻ മരിച്ച നിലയിൽ

മലയാളി ജവാൻ മരിച്ച നിലയിൽ തിരുവനന്തപുരം: ഡെറാഡൂണിൽ മലയാളി ജവാനെ മരിച്ച നിലയിൽ...

Related Articles

Popular Categories

spot_imgspot_img