തിരുവനന്തപുരം: കഴക്കൂട്ടത്തു നിന്ന് 13കാരിയെ കാണാതായി. കഴക്കൂട്ടത്ത് താമസിക്കുന്ന അസം സ്വദേശി അൻവർ ഹുസൈന്റെ മകൾ തസ്മിൻ ബീഗത്തെയാണ് കാണാതായത്.A 13-year-old girl has gone missing from Kazhakoota
അയൽ വീട്ടിലെ കുട്ടികളുമായി വഴക്കുണ്ടാക്കിയതിനെ തുടർന്നു കുട്ടിയെ ഉമ്മ ശകാരിച്ചിരുന്നു. ഇതിനു പിന്നാലെ കുട്ടി വീടുവിട്ടിറങ്ങുകയായിരുന്നു.
കുട്ടിയെ കാണാനില്ലെന്ന വിവരം വീട്ടുകാർ കഴക്കൂട്ടം പൊലീസിനെ അറിയിച്ചു. പിന്നാലെ പൊലീസ് തിരച്ചിൽ ഊർജിതമാക്കി.
ബാഗിൽ വസ്ത്രവുമായാണ് കുട്ടി പോയിരിക്കുന്നതെന്നു പൊലീസ് വ്യക്തമാക്കി. ഒരു മാസം മുൻപാണ് കുടുംബം കഴക്കൂട്ടത്ത് താമസത്തിനെത്തിയത്.
കുട്ടിക്ക് മലയാളം അറിയില്ലെന്നു പൊലീസ് പറയുന്നു. കുട്ടിയെ കുറിച്ച് വിവരം കിട്ടുന്നവർ 9497960113 എന്ന നമ്പറിൽ അറിയിക്കണമെന്നും പൊലീസ് അറിയിച്ചു.