12 ബാ​ങ്ക്​ ശാ​ഖ​ക​ളി​ലായി 3220 ആ​ളു​ക​ളു​ടെ പേ​രി​ൽ 35.3​0 കോ​ടി രൂ​പ​യു​ടെ വാ​യ്പ​; വ​യ​നാ​ട്​ ദു​ര​ന്ത​ബാ​ധി​ത​രു​ടെ വാ​യ്പ മു​ഴു​വ​നാ​യും എ​ഴു​തി​ത്തള്ളിയേക്കും

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട്​ ദു​ര​ന്ത​ബാ​ധി​ത​രു​ടെ വാ​യ്പ മു​ഴു​വ​നാ​യും എ​ഴു​തി​ത്ത​ള്ളു​ന്ന​ത്​ പ​രി​ഗ​ണി​ക്കാ​ൻ വി​വി​ധ ബാ​ങ്കു​ക​ളോ​ട്​ ​ബാ​​ങ്കേ​ഴ്​​സ്​ സ​മി​തി നി​ർ​ദേ​ശി​ച്ചു.Loans of Wayanad disaster victims to be completely written off

ബ​ന്ധ​പ്പെ​ട്ട ബാ​ങ്കു​ക​ളു​ടെ ബോ​ർ​ഡ്​ യോ​ഗം ചേ​ർ​ന്നാ​ണ്​ അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​ത്. ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ശ്വാ​സ​ന​ട​പ​ടി​ക​ൾ ച​ർ​ച്ച ചെ​യ്യാ​ൻ തി​രു​വ​ന​ന്ത​പു​ര​ത്ത്​ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മു​ഖ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, ചീ​ഫ്​ സെ​ക്ര​ട്ട​റി വി. ​വേ​ണു എ​ന്നി​വ​രും പ​​ങ്കെ​ടു​ത്തു.

വാ​യ്പ പൂ​ർ​ണ​മാ​യും എ​ഴു​തി​ത്ത​ള്ള​ണ​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. 12 ബാ​ങ്ക്​ ശാ​ഖ​ക​ളി​ൽ 3220 ആ​ളു​ക​ളു​ടെ പേ​രി​ൽ 35.3​0 കോ​ടി രൂ​പ​യു​ടെ വാ​യ്പ​ക​ളാ​ണ്​ നി​ല​വി​ലു​ള്ള​ത്.

അ​ടി​യ​ന്ത​ര ആ​ശ്വാ​സ ന​ട​പ​ടി​യെ​ന്ന​നി​ല​യി​ൽ ഈ ​വാ​യ്പ​ക​ൾ പു​നഃ​ക്ര​മീ​ക​രി​ക്കാ​നും തീ​രു​മാ​ന​മാ​യി. അ​തു​വ​ഴി​ വാ​യ്പ തി​രി​ച്ച​ട​വി​ന്​ കൂ​ടു​ത​ൽ സാ​വ​കാ​ശം ല​ഭി​ക്കും. ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക്​ പു​തി​യ വാ​യ്പ ഉ​ദാ​ര​മാ​യ ​വ്യ​വ​സ്ഥ​ക​ളി​ൽ വേ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്കും.

അ​ത്യാ​വ​ശ്യ വീ​ട്ടു​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ന്​ 25,000 വ​രെ വാ​യ്പ ഈ​ടി​ല്ലാ​തെ ന​ൽ​കും. 30 മാ​സം​​കൊ​ണ്ട്​ തി​രി​ച്ച​ട​ച്ചാ​ൽ മ​തി.

ദുരന്തബാധിതരിൽനിന്ന് പിടിച്ച പണം ബാങ്ക് തിരിച്ചുനൽകിത്തുടങ്ങി

മു​ണ്ട​ക്കൈ ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​നി​ര​യാ​യ​വ​ർ​ക്ക് സ​ർ​ക്കാ​ർ ന​ൽ​കു​ന്ന അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യ​ത്തി​ൽ​നി​ന്ന് വാ​യ്പ​ക​ളു​ടെ ഗ​ഡു പി​ടി​ച്ച ഗ്രാ​മീ​ൺ ബാ​ങ്ക് തു​ക തി​രി​ച്ചു​ന​ൽ​കി​ത്തു​ട​ങ്ങി.

ബാ​ങ്കി​ന്റെ ചൂ​ര​ൽ​മ​ല ശാ​ഖ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ പ​ണം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പി​ടി​ച്ച​ത്. ബാ​ങ്കി​ന്റെ ക​ൽ​പ​റ്റ​യി​ലെ റീ​ജ്യ​ന​ൽ ഓ​ഫി​സി​ലേ​ക്ക് തി​ങ്ക​ളാ​ഴ്ച ഡി.​വൈ.​എ​ഫ്.​ഐ, യൂ​ത്ത് കോ​ൺ​ഗ്ര​സ്, യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ മാ​ർ​ച്ച് ന​ട​ത്തി. ബാ​ങ്ക് ഉ​പ​രോ​ധി​ച്ച പ്ര​വ​ർ​ത്ത​ക​ർ അ​ധി​കൃ​ത​ർ മാ​പ്പു​പ​റ​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

തു​ട​ർ​ന്നാ​ണ് നി​ല​വി​ൽ മൂ​ന്നു​പേ​രു​ടെ പ​ണം തി​രി​ച്ചു​ന​ൽ​കി​യെ​ന്നും ബു​ധ​നാ​ഴ്ച​യോ​ടെ എ​ല്ലാ​വ​രു​ടെ​യും പ​ണം തി​രി​കെ ന​ൽ​കാ​മെ​ന്നും ബാ​ങ്ക് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്.

രാ​വി​ലെ 7.30ഓ​ടെ ഡി.​വൈ.​എ​ഫ്.​ഐ​യാ​ണ് ആ​ദ്യം പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​ത്. ബാ​ങ്ക് ഉ​പ​രോ​ധി​ച്ച ഇ​വ​ർ ഉ​ദ്യോ​ഗ​സ്ഥ​രെ ആ​രെ​യും ക​ട​ത്തി​വി​ട്ടി​ല്ല. ശേ​ഷം ചീ​ഫ് മാ​നേ​ജ​ർ അ​ട​ക്ക​മു​ള്ള മൂ​ന്നു​പേ​രെ ക​ട​ത്തി​വി​ട്ടു.

എ​ത്ര​പേ​രു​ടെ പ​ണം പി​ടി​ച്ചി​ട്ടു​ണ്ട് എ​ന്ന വി​വ​ര​ത്തി​നാ​യി വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ക്കു​ക​യാ​ണെ​ന്ന് ചീ​ഫ് മാ​നേ​ജ​ർ അ​റി​യി​ച്ചു. പ​ണം പി​ടി​ച്ച സം​ഭ​വ​ത്തി​ൽ രേ​ഖാ​മൂ​ലം മാ​പ്പ് പ​റ​യ​ണ​മെ​ന്ന നി​ല​പാ​ടി​ൽ സം​ഘ​ട​ന​ക​ൾ ഉ​റ​ച്ചു​നി​ന്നു.

തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ ക്ഷ​മാ​പ​ണം രേ​ഖാ​മൂ​ലം ന​ൽ​കി​യ​തോ​ടെ​യാ​ണ് സ​മ​രം അ​വ​സാ​നി​ച്ച​ത്. വ​ൻ പൊ​ലീ​സ് സ​ന്നാ​ഹ​വും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

ബാ​ങ്കു​ക​ളു​ടേ​യും ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടേ​യും ന​ട​പ​ടി​ക​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ച് എ.​ഐ.​വൈ.​എ​ഫ് നേ​തൃ​ത്വ​ത്തി​ല്‍ ലീ​ഡ് ബാ​ങ്കി​ലേ​ക്കും മാ​ര്‍ച്ച് ന​ട​ത്തി.

ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​രി​ൽ​നി​ന്ന് ഇ.​എം.​ഐ പി​ടി​ച്ച ക​ല്‍പ​റ്റ ബ​ജാ​ജ് ഫി​നാ​ന്‍സ് ഡി.​വൈ.​എ​ഫ്.​ഐ, എ.​ഐ.​വൈ.​എ​ഫ് പ്ര​വ​ര്‍ത്ത​ക​ര്‍ ഉ​പ​രോ​ധി​ച്ചു.

ചി​ല​ർ​ക്ക് പ​ണം തി​രി​കെ ന​ൽ​കി​യെ​ന്നും ബാ​ക്കി​യു​ള്ള​വ​ർ​ക്ക് ര​ണ്ട് ദി​വ​സ​ത്തി​ന​കം പ​ണം തി​രി​ച്ചു​ന​ൽ​കാ​മെ​ന്നും ഉ​റ​പ്പു​ന​ൽ​കി​യ​തോ​ടെ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.

spot_imgspot_img
spot_imgspot_img

Latest news

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുട്ടിയുടെ മരണം; കേസെടുത്ത് പോലീസ്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മാലിന്യകുഴിയിൽ വീണ് മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ...

നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. യുവതിയുടെ സുഹൃത്തായ...

കോടതിയലക്ഷ്യ ഹർജി; എം.വി.ഗോവിന്ദന് ഇളവ് നൽകി ഹൈക്കോടതി

കൊച്ചി: കോടതിയലക്ഷ്യ ഹർജിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇളവ്...

വടക്കഞ്ചേരിയില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി; പത്തുപേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം

പാലക്കാട്: ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി പത്തുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി...

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

Other news

ആലപ്പുഴയിൽ നാലാം ക്ലാസ്സുകാരന് പേവിഷബാധ: കുട്ടി അതീവ ഗുരുതരാവസ്ഥയിൽ

ആലപ്പുഴ ചാരുംമൂട് നാലാം ക്ലാസ് വിദ്യാർത്ഥിക്ക് പേവിഷബാധ. മൂന്നുമാസം മുൻപ് കുട്ടിയുടെ...

ലേഡീസ് കമ്പാർട്ട്മെന്റിൽ ഗർഭിണിയെ പീഡിപ്പിക്കാൻ ശ്രമിച്ച് യുവാവ്; ചെറുത്തപ്പോൾ ട്രെയിനിൽ നിന്നും തള്ളിയിട്ടു; ഗുരുതര പരിക്ക്

ട്രെയിനിൽ ലേഡീസ് കമ്പാർട്ട്മെന്റിൽ കയറി ഗർഭിണിയെ പീഡിപ്പിക്കാൻ ശ്രമിച്ച് യുവാവ്. പീഡനശ്രമം...

‘ട്രംപ് ഭരിക്കുന്ന അമേരിക്കയിൽ പ്രസവിക്കാൻ വയ്യ’; വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായി മിഷിഗണിൽ നിന്നുള്ള നിയമസഭാംഗം; ‘ശരീരത്തെ കറൻസിയാക്കാൻ അനുവദിക്കില്ല’

ഡൊണാൾഡ് ട്രംപ് ഭരിക്കുന്ന അമേരിക്കയിൽ പ്രസവിക്കാനില്ലെന്നു വ്യക്തമാക്കി വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായി...

ക്ലാസ് മുറിക്കകത്ത് നാലാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രധാനാധ്യാപികയും ഭർത്താവും അടക്കം അഞ്ചുപേർ അറസ്റ്റിൽ

ക്ലാസ് മുറിക്കകത്ത് നാലാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം. സ്കൂളിലെ പ്രധാന അധ്യാപികയുടെ...

മോഷ്ടിച്ച സ്വർണ്ണം വിറ്റ ജ്വല്ലറിയിൽ കള്ളനുമായി തെളിവെടുപ്പിനായി പോലീസ് എത്തി; പിന്നാലെ ആത്മഹത്യ ചെയ്ത് ജ്വല്ലറി ഉടമ

മോഷ്ടിച്ച സ്വർണ്ണം വിറ്റ ജ്വല്ലറിയിൽ കള്ളനുമായി തെളിവെടുപ്പിനായി പോലീസ് എത്തിയതിനു പിന്നാലെ,...

Related Articles

Popular Categories

spot_imgspot_img