സംസ്ഥാനത്ത് ഓട്ടോറിക്ഷകൾക്ക് സ്റ്റേറ്റ് പെർമിറ്റ് വേണ്ടെന്ന് സി.ഐ.ടി.യു. സ്റ്റേറ്റ് പെർമിറ്റാക്കിയാൽ അപകട സാധ്യത കൂടും. മറ്റു തൊഴിലാളികളുമായി സംഘർഷത്തിനും സാധ്യതയുണ്ടെന്നാണ് പരാതി. (CITU against Auto State Permit: Complaint of risk of accident and conflict)
ഓട്ടോയ്ക്ക് സ്റ്റേറ്റ് പെർമിറ്റ് വേണ്ടെന്നും അത് അപകടങ്ങൾക്ക് വഴിവെക്കുമെന്നും ഗതാഗതമന്ത്രിക്ക് നൽകിയ കത്തിൽ സിഐടിയു ചൂണ്ടിക്കാണിക്കുന്നു.
ജില്ലാ അതിർത്തിയിൽനിന്ന് 30 കിലോമീറ്റർ സഞ്ചരിക്കാനുള്ള അനുമതിയാണ് ആവശ്യപ്പെട്ടത്. നിലവിൽ ജില്ലാ അതിർത്തിയിൽനിന്ന് 20 കിലോമീറ്റർ പോകാൻ മാത്രമാണ് അനുമതിയുള്ളത്.
കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (എസ്.ടി.എ) യോഗത്തിലാണ് ഓട്ടോറിക്ഷകൾക്ക് സ്റ്റേറ്റ് പെർമിറ്റ് നൽകാൻ തീരുമാനമുണ്ടായത്. ഉത്തരവും പുറത്തിറക്കിയിരുന്നു.
ഉത്തരവ് പിൻവലിക്കണമെന്നും കേരള സ്റ്റേറ്റ് ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് സംഘടന ഗതാഗത കമീഷണർക്ക് നിവേദനം നൽകി.