web analytics

ഒമാനിൽ 11 ജോലികൾക്ക് വീസ വിലക്ക് ! വിലക്ക് ഭൂരിപക്ഷം മലയാളികളും ജോലി ചെയ്യുന്ന ഈ ജോലികൾക്ക്; മലയാളികൾ ഉൾപ്പെടെ ആയിരങ്ങളുടെ സ്വപ്നം തുലാസിൽ

ഒമാനിൽ പുതിയ വീസ വിലക്ക് നിലവിൽ വരുന്നതോടെ, മലയാളികൾ ഉൾപ്പെടെ ആയിരങ്ങളുടെ തൊഴിൽ സ്വപ്നം തുലാസിലാകും. സ്വദേശിവൽക്കരണം കൂടുതൽ വകുപ്പുകളിലേക്ക് വ്യാപിപ്പിക്കുന്നതോടെ പ്രവാസികളുടെ എണ്ണം നേർ പകുതിയാകും. Visa ban for 11 jobs in Oman

നിർമാണ – ശുചീകരണ തൊഴിലാളികൾ, കയറ്റിറക്ക് ജോലിക്കാർ, ഇഷ്ടികപ്പണിക്കാർ, സ്റ്റീൽ ഫിക്‌സർമാർ, തയ്യൽക്കാർ, ജനറൽ ഇലക്ട്രീഷൻമാർ, വെയിറ്റർമാർ, പെയിന്റർമാർ, പാചകക്കാർ, ഹോം ഇൻസ്റ്റലേഷൻ ഇലക്ട്രീഷൻ, ബാർബർ എന്നീ മേഖലകളിലാണ് പ്രവാസികൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. നിലവിൽ ഈ ജോലി ചെയ്യുന്നവരിൽ ഭൂരിപക്ഷവും മലയാളികളാണ്.

നിലവിൽ സർക്കാർ, സ്വകാര്യ മേഖലയിൽ നൂറിലധികം തസ്തികകളിൽ പ്രവാസികൾക്ക് തൊഴിൽ വിലക്കുണ്ട്. ഇതേത്തുടർന്ന് ആയിരക്കണക്കിന് ആളുകൾക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. നിലവിൽ പ്രവാസികൾ ജോലി ചെയ്യുന്ന ഗതാഗതം, ലോജിസ്റ്റിക്‌സ്, കമ്മ്യൂണിക്കേഷൻസ്, ഐടി മേഖലകളിൽ ഘട്ടം ഘട്ടമായി സമ്പൂർണ സ്വദേശിവൽകരണം നടപ്പാക്കും. വിവിധ മേഖലകളിൽ സ്വദേശികൾക്ക് മാത്രമായി മന്ത്രാലയം പ്രത്യേക തസ്തികകൾ അനുവദിക്കും.

6 മാസത്തേക്കാണ് വീസ വിലക്ക്. നിലവിലെ ജോലിക്കാർക്ക് വീസ പുതുക്കാം. സ്വദേശികൾക്ക് കൂടുതൽ അവസരം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. 30ൽ അധികം തൊഴിലുകളാണ് സ്വദേശികൾക്ക് മാത്രമായി പരമിതപ്പെടുത്തിയത്. സെപ്റ്റംബർ മുതൽ ഇത് പ്രാബല്യത്തിൽ വരും.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

സാംഗ്ലിയിൽ ക്ഷേത്രമതിൽ തകർന്നു വീണ് വൻ ദുരന്തം: കുട്ടികളടക്കം ആറ് മരണം

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ക്ഷേത്രമതിൽ തകർന്ന് വീണ്...

Related Articles

Popular Categories

spot_imgspot_img