സബർമതി എക്സ്പ്രസ് പാളം തെറ്റി. ശനിയാഴ്ച പുലർച്ചെ 2:30 ന് ഉത്തർപ്രദേശിലെ കാൺപൂരിനും ഭീംസെൻ സ്റ്റേഷനും ഇടയിലായിരുന്നു സംഭവം. (Sabarmati Express derailed; The loco pilot said that the front of the train hit the rocks)
ട്രെയിനിന്റെ മുൻഭാഗം പാറകളിൽ തട്ടി കേടായതായി ലോക്കോ പൈലറ്റ് പറഞ്ഞു. 20 കോച്ചുകളെങ്കിലും പാളം തെറ്റിയതായാണ് റിപ്പോർട്ട്. ആർക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
സംഭവത്തെ തുടർന്ന് ഏഴ് ട്രെയിനുകൾ റദ്ദാക്കിയതായും മൂന്നെണ്ണം വഴിതിരിച്ചുവിട്ടതായും റെയിൽവേ അറിയിച്ചു. സംഭവത്തിൽ അട്ടിമറി സംശയിക്കുന്നതായും റെയിൽവേ അറിയിച്ചു. സംഭവം പരിശോധിക്കുകയാണെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രതികരിച്ചു.