web analytics

എംപോക്‌സ് വ്യാപനം: ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്‌ ലോകാരോഗ്യ സംഘടന; മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

എംപോക്‌സ് വ്യാപനം ആഫ്രിക്കൻ ഭൂഖണ്ഡത്തില്‍ രൂക്ഷമായതോടെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്‌ ലോകാരോഗ്യ സംഘടന. ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ബുധനാഴ്ചയാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. വൈറസ് മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. Epox outbreak: WHO declares health emergency

വൈറസ് വ്യാപനം രൂക്ഷമായതോടെ ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം അടിയന്തരയോഗം വിളിച്ചു ചേര്‍ത്തിരുന്നു. എംപോക്‌സിനെ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ പൊതു ആരോഗ്യ അടിയന്തരാവസ്ഥയായി ആഫ്രിക്ക സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പ്രഖ്യാപിച്ച്‌ ഒരു ദിവസത്തിന് ശേഷമാണ് ലോകാരോഗ്യസംഘടനയുടെ പ്രഖ്യാപനം വരുന്നത്.

വസൂരി രോഗത്തിന് കാരണമായ വൈറസിന്റെ അതേ കുടുംബത്തില്‍പ്പെട്ടതാണ് എംപോക്‌സിന് കാരണമായ വൈറസും. പനി, വിറയല്‍, ശരീര വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. മുഖം, കൈകള്‍, നെഞ്ച്, ലൈംഗിക അവയവങ്ങള്‍ എന്നിവടങ്ങളില്‍ കുമിളകള്‍ പ്രത്യക്ഷപ്പെടും.

എംപോക്‌സ് 1958ലാണ് ശാസ്ത്രജ്ഞര്‍ ആദ്യമായി കണ്ടെത്തുന്നത്. കുരങ്ങുകളിലാണ് ഇത് ആദ്യമായി കണ്ടെത്തിയത്. ഇപ്പോഴത്തെ വൈറസ് വ്യാപനത്തിന് മുമ്ബ് മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ആളുകള്‍ക്കിടയിലാണ് രോഗം കൂടുതലായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്.

spot_imgspot_img
spot_imgspot_img

Latest news

പാലാ സീറ്റ് വിട്ടുകൊടുക്കില്ല; ജോസ് കെ.മാണി വരണമെങ്കിൽ വരട്ടെ – മാണി സി. കാപ്പൻ

പാലാ സീറ്റ് വിട്ടുകൊടുക്കില്ല; ജോസ് കെ.മാണി വരണമെങ്കിൽ വരട്ടെ – മാണി...

”കൈ”പിടിച്ച് ഐഷാ പോറ്റി

''കൈ''പിടിച്ച് ഐഷാ പോറ്റി തിരുവനന്തപുരം: മുൻ സിപിഎം എംഎൽഎ ഐഷാ പോറ്റി കോൺഗ്രസിൽ...

മാങ്കൂട്ടത്തിൽ മൂന്ന് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ; ‘നമ്പർ വൺ കോഴി’ എന്ന് എഴുതിയ ട്രോഫിയുമായി യുവമോർച്ച പ്രവർത്തകർ

മാങ്കൂട്ടത്തിൽ മൂന്ന് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ; ‘നമ്പർ വൺ കോഴി’ എന്ന്...

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു തിരുവനന്തപുരം: സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന്...

Other news

ഗ്രൂപ്പ് പോര് പുറത്ത്, വിജയസാധ്യത മാത്രം മാനദണ്ഡം; സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ ‘സ്ക്രീനിംഗ് കമ്മിറ്റി’ കേരളത്തിലേക്ക്

തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു. സ്ഥാനാർത്ഥി നിർണയത്തിനുള്ള അതിനിർണ്ണായകമായ...

പോക്കുവരവ് നടത്തുന്നതിന് 5000 രൂപ കൈക്കൂലി; മുൻ വില്ലേജ് ഓഫീസർക്ക് ആറു വർഷം കഠിനതടവ്

പോക്കുവരവ് നടത്തുന്നതിന് 5000 രൂപ കൈക്കൂലി; മുൻ വില്ലേജ് ഓഫീസർക്ക് ആറു...

തടവുകാരുടെ വേതനം കുത്തനെ കൂട്ടി; തൊഴിലുറപ്പു തൊഴിലാളികളുടെ ഇരട്ടി കൂലി കിട്ടും ജയിലിൽ!

തടവുകാരുടെ വേതനം കുത്തനെ കൂട്ടി; തൊഴിലുറപ്പു തൊഴിലാളികളുടെ ഇരട്ടി കൂലി കിട്ടും...

പടയപ്പ മദപ്പാടിൽ; ജനങ്ങൾ ഭയപ്പാടിൽ

പടയപ്പ മദപ്പാടിൽ; ജനങ്ങൾ ഭയപ്പാടിൽ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ കാട്ടാന പടയപ്പ...

രണ്ടില രണ്ടാകും; ജോസിനൊപ്പം 2 എംൽഎമാർ; മന്ത്രിക്കൊപ്പം ഒരു എം.എൽ.എ

രണ്ടില രണ്ടാകും; ജോസിനൊപ്പം 2 എംൽഎമാർ; മന്ത്രിക്കൊപ്പം ഒരു എം.എൽ.എ കേരള കോൺഗ്രസ്...

Related Articles

Popular Categories

spot_imgspot_img