web analytics

ഇന്ത്യൻ ഉപ്പ്, പഞ്ചസാര എന്നിവയിൽ മൈക്രോപ്ലാസ്റ്റിക്കിന്‍റെ സാന്നിധ്യം കണ്ടെത്തി ഗവേഷകര്‍ !

ഉപ്പ്, പഞ്ചസാര തുടങ്ങിയവയുടെ ഇന്ത്യന്‍ ബ്രാന്‍ഡുകളിൽ മൈക്രോപ്ലാസ്റ്റിക്കിന്‍റെ സാന്നിധ്യം കണ്ടെത്തി ഗവേഷകര്‍. ന്യൂ ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടോക്സിക് ലിങ്ക് എന്ന എന്‍ജിഒ നടത്തിയ പഠനത്തിലാണ് ഇന്ത്യയിലെ നിരവധി പഞ്ചസാര, ഉപ്പ് ബ്രാൻഡുകളിൽ അടങ്ങിയിരിക്കുന്ന മൈക്രോപ്ലാസ്റ്റികിന്‍റെ (എംപി) അളവ് വളരെ കൂടുതലാണെന്ന് കണ്ടെത്തിയത്. Researchers have found the presence of microplastics in Indian salt and sugar

കഴിഞ്ഞ ചൊവ്വാഴ്ചയാണ് പഠന റിപ്പോർട്ട് പുറത്ത് വന്നത്. ഇന്ത്യന്‍ ബ്രാന്‍ഡുകളായ ഉപ്പ്, പഞ്ചസാര എന്നിവയുടെ സാമ്പിളുകളിൽ അടങ്ങിയിരിക്കുന്ന മൈക്രോപ്ലാസ്റ്റിക്സിന്‍റെ തരം, ആകൃതി, വലിപ്പം, നിറങ്ങൾ എന്നിവയെക്കുറിച്ചുള്ള പഠനത്തിൽ ആണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. എന്നാൽ, ഓർഗാനിക് റോക്ക് ഉപ്പില്‍ ഒരു കിലോഗ്രാമിന് 6.70 കഷണങ്ങൾ മാത്രമാണ് കണ്ടെത്താന്‍ കഴിഞ്ഞതെന്നും പഠനം അവകാശപ്പെട്ടു.

ഒരു കിലോഗ്രാമിൽ നിന്നും ഏതാണ്ട് 89.15 മൈക്രോപ്ലാസ്റ്റിക്സ് കഷണങ്ങളാണ് കണ്ടെത്തിയത്. ഇവ പ്രധാനായും വിവിധ നിറങ്ങളിലുള്ള നേർത്ത നാരുകളുടെയും ഫിലിമുകളുടെയും രൂപത്തിലാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.

ഉപ്പ്, പഞ്ചസാര എന്നിവയുടെ ഇന്ത്യന്‍ ബ്രാന്‍ഡുകളില്‍ നിന്നും നാരുകൾ, ഉരുളകൾ, ഫിലിമുകൾ, ശകലങ്ങൾ തുടങ്ങി മൈക്രോപ്ലാസ്റ്റിക്സിന്‍റെ വിവിധ രൂപങ്ങൾ ഗവേഷണകര്‍ കണ്ടെത്തി. ഇത്തരം മൈക്രോപ്ലാസ്റ്റിക്സിന്‍റെ വലിപ്പം 0.1 മില്ലിമീറ്റർ മുതൽ 5 മില്ലിമീറ്റർ വരെയാണ്. കണ്ടെത്തലുകളിൽ, അയോഡൈസ്ഡ് ഉപ്പില്‍ മൈക്രോപ്ലാസ്റ്റിക്കിന്‍റെ അംശം കൂടുതലാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.

അഞ്ച് മില്ലിമീറ്റർ മുതൽ ഒരു മൈക്രോമീറ്റർ വരെ വലിപ്പമുള്ള ചെറിയ പ്ലാസ്റ്റിക് കഷണങ്ങളാണ് മൈക്രോപ്ലാസ്റ്റിക് എന്ന് അറിയപ്പെടുന്നത്. കാലപ്പഴക്കം കൊണ്ടു വലിയ പ്ളാസ്റ്റിക് കഷണങ്ങൾ ദ്രവിച്ച് ചെറിയ കഷണങ്ങളായി വിഘടിക്കുന്നു. ഇത്തരത്തില്‍ വിഘടിക്കുന്ന പ്ലാസ്റ്റിക് കണങ്ങള്‍ വെള്ളത്തിലും മണ്ണിലും വായുവിലും ചേരുന്നു. ഇവ പിന്നീട് പലപ്പോഴായി മഴ മേഘങ്ങളിലും ഭക്ഷ്യവസ്തുക്കളിലേക്കും എത്തുകയാണ് ചെയ്യുന്നത്.

20 മൈക്രോമീറ്ററിൽ താഴെയുള്ള എംഎൻപികൾ അവയവങ്ങളിലേക്ക് തുളച്ചുകയറുമെന്നും 10 മൈക്രോമീറ്ററിൽ താഴെയുള്ളവ തലച്ചോറിലേക്കും പ്ലാസൻ്റയിലേക്കും പ്രവേശിക്കുമെന്നും പഠനങ്ങൾ കാണിക്കുന്നു .

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

രശ്മി യുവാക്കളെ വിളിച്ചുവരുത്തിയത്

രശ്മി യുവാക്കളെ വിളിച്ചുവരുത്തിയത് പത്തനംതിട്ട: ഹണിട്രാപ്പിൽ കുടുക്കിയ യുവാക്കളെ ക്രൂരപീഡനത്തിനിരയാക്കിയ സംഭവത്തിൽ അന്വേഷണം...

മിൽമ പാലിന്റെ വില വർധന; അന്തിമ തീരുമാനം ഇന്ന്

മിൽമ പാലിന്റെ വില വർധന; അന്തിമ തീരുമാനം ഇന്ന് മിൽമ പാൽ വില...

ഇളയരാജയെക്കുറിച്ച് രജനികാന്ത്

ഇളയരാജയെക്കുറിച്ച് രജനികാന്ത് സം​ഗീത ലോകത്ത് 50 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് ഇളയരാജ. ശനിയാഴ്ച ചെന്നൈയിൽ...

യുഎസ് പ്രതിനിധി സംഘം ഇന്ത്യയിലേക്ക്

യുഎസ് പ്രതിനിധി സംഘം ഇന്ത്യയിലേക്ക് ന്യൂഡൽഹി: ഇന്ത്യ-യുഎസ് വ്യാപാര കരാർ വീണ്ടും പുനരാരംഭിക്കുന്നു....

ചൈനയുടെ അണക്കെട്ട് ഭീഷണി

ചൈനയുടെ അണക്കെട്ട് ഭീഷണി ന്യുഡൽഹി: ബ്രഹ്‌മപുത്ര നദിയിൽ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട്...

Related Articles

Popular Categories

spot_imgspot_img