പത്തനംതിട്ട: പിടിഎ യോഗത്തിനിടെ പ്രധാന അധ്യാപികയെ മര്‍ദ്ദിച്ചതായി പരാതി. പത്തനംതിട്ട മലയാലപ്പുഴയിലാണ് സംഭവം. കോഴിക്കുന്നത്ത് കെഎച്ച്എം എല്‍പിഎസ് പ്രധാനാധ്യാപിക ഗീതാരാജ് ആണ് പരാതി നൽകിയത്. സംഭവത്തില്‍ പ്രദേശവാസിയായ വിഷ്ണു നായരെ പൊലീസ് അറസ്റ്റ് ചെയ്തു.(headmistress beaten up during PTA meeting; Former student arrested)
സ്‌കൂളില്‍ പിടിഎ യോഗം നടക്കുന്നതിനിടെ അസഭ്യവര്‍ഷവുമായി യുവാവ് കടന്നു വരികയായിരുന്നു. പിടിഎ യോഗം നടക്കുകയാണെന്നും നിങ്ങള്‍ പോകണമെന്നും പ്രധാനാധ്യാപിക പറഞ്ഞു. എന്നാൽ നിര്‍ബന്ധപൂര്‍വം ക്ലാസ് മുറിയില്‍ കയറിയ യുവാവ് പ്രധാനാധ്യാപികയെ അടിച്ചു വീഴ്ത്തിയെന്ന് പരാതിയില്‍ പറയുന്നു.
സംഭവം അറിഞ്ഞ് സ്കൂളിലെത്തിയ അധ്യാപികയുടെ ഭര്‍ത്താവിനെയും ഇയാള്‍ മര്‍ദ്ദിച്ചതായി ആക്ഷേപമുണ്ട്. സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി കൂടിയായ ഇയാള്‍ എന്തു കാരണത്താലാണ് അധ്യാപികയെ മര്‍ദ്ദിച്ചതെന്ന് അന്വേഷിക്കുകയാണെന്ന് മലയാലപ്പുഴ പൊലീസ് അറിയിച്ചു.