ട്ര​ഷ​റി​യി​ൽ​നി​ന്ന്​ ജീ​വ​ന​ക്കാ​ര​ൻ 43,49,282 രൂ​പ ത​ട്ടി​യെ​ടുത്ത കേസ്; നാ​ലു​വ​ർ​ഷ​മാ​യി​ട്ടും കു​റ്റ​പ​ത്രമായില്ല; എട്ടുവർഷത്തിനിടെ ജീ​വ​ന​ക്കാ​ർ അ​പ​ഹ​രി​ച്ച​ത് 97.71 ലക്ഷം

കൊ​ച്ചി: കേ​ര​ള​ത്തി​ലെ ട്ര​ഷ​റി​ക​ളി​ൽ​നി​ന്ന്​ ജീ​വ​ന​ക്കാ​ർ അ​പ​ഹ​രി​ച്ച​ത് 97,71,274 രൂ​പ. ജി​ല്ല ട്ര​ഷ​റി​ക​ൾ, സ​ബ് ട്ര​ഷ​റി​ക​ൾ തു​ട​ങ്ങി​യ 11 സ്ഥാ​പ​ന​ങ്ങ​ളി​ൽ എ​ട്ട് വ​ർ​ഷ​ത്തി​നി​ടെ ന​ട​ന്ന ത​ട്ടി​പ്പി​ന്‍റെ ക​ണ​ക്കാ​ണി​ത്.97,71,274 rupees were embezzled from the treasuries of Kerala. P

ഇ​തി​ൽ 26,64,136 രൂ​പ തി​രി​കെ ഈ​ടാ​ക്കി​യി​ട്ടു​ണ്ട്. 71,07,138 രൂ​പ തി​രി​കെ ഈ​ടാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണെ​ന്നും ട്ര​ഷ​റി ഡ​യ​റ​ക്ട​റേ​റ്റ് കൊ​ച്ചി​യി​ലെ പ്രോ​പ്പ​ർ ചാ​ന​ൽ സം​ഘ​ട​ന പ്ര​സി​ഡ​ൻ​റ് എം.​കെ. ഹ​രി​ദാ​സി​ന് ന​ൽ​കി​യ വി​വ​രാ​വ​കാ​ശ മ​റു​പ​ടി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തി പ​ണം കൈ​ക്ക​ലാ​ക്കി​യ​വ​രി​ൽ​നി​ന്ന്​ പ​ലി​ശ​യി​ന​ത്തി​ൽ 5,49,403 രൂ​പ ഈ​ടാ​ക്കി​യ​താ​യും മ​റു​പ​ടി​യി​ലു​ണ്ട്. 2020 ആ​ഗ​സ്റ്റി​ൽ വ​ഞ്ചി​യൂ​ർ ട്ര​ഷ​റി​യി​ൽ​നി​ന്ന്​ ജീ​വ​ന​ക്കാ​ര​ൻ 43,49,282 രൂ​പ ത​ട്ടി​യെ​ടു​ത്തി​രു​ന്നു.

ഇ​യാ​ളെ പി​ന്നീ​ട് സ​ർ​വി​സി​ൽ​നി​ന്ന് പി​രി​ച്ചു​വി​ട്ടു. എ​ന്നാ​ൽ, ഇ​യാ​ളി​ൽ​നി​ന്ന്​ ഈ ​തു​ക ഈ​ടാ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. കേ​സ് വി​ജി​ല​ൻ​സ് ആ​ൻ​ഡ് ആ​ന്‍റി​ക​റ​പ്ഷ​ൻ വി​ഭാ​ഗം അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്നും ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നു​മാ​ണ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

സം​ഭ​വം ന​ട​ന്ന് നാ​ലു​വ​ർ​ഷ​മാ​യി​ട്ടും കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ലെ​ന്നും മ​റു​പ​ടി​യി​ലു​ണ്ട്. ട്ര​ഷ​റി​ക​ളി​ൽ അ​വ​കാ​ശി​ക​ളി​ല്ലാ​ത്ത എ​ത്ര പ​ണ​മു​ണ്ടെ​ന്ന ചോ​ദ്യ​ത്തി​ന്, ക്രോ​ഡീ​ക​രി​ച്ച് സൂ​ക്ഷി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് മ​റു​പ​ടി.

കാ​ട്ടാ​ക്ക​ട ജി​ല്ല ട്ര​ഷ​റി -3.54 ല​ക്ഷം, കൊ​ടു​വ​ള്ളി സ​ബ് ട്ര​ഷ​റി -36,000, ച​ങ്ങ​രം​കു​ളം സ​ബ്ട്ര​ഷ​റി- 51,656, ചേ​ല​ക്ക​ര സ​ബ് ട്ര​ഷ​റി-1.4 ല​ക്ഷം, വ​ഞ്ചി​യൂ​ർ സ​ബ് ട്ര​ഷ​റി- 43.49 ല​ക്ഷം, ക​ണ്ണൂ​ർ ജി​ല്ല ട്ര​ഷ​റി- 7.85 ല​ക്ഷം, ക​രു​വാ​ര​ക്കു​ണ്ട് സ​ബ് ട്ര​ഷ​റി- 2.88 ല​ക്ഷം, നെ​യ്യാ​റ്റി​ൻ​ക​ര പെ​ൻ​ഷ​ൻ പേ​മെ​ന്‍റെ് സ​ബ് ട്ര​ഷ​റി- 2.43 ല​ക്ഷം, ശാ​സ്താം​കോ​ട്ട സ​ബ് ട്ര​ഷ​റി 12 ല​ക്ഷം, പ​ത്ത​നം​തി​ട്ട ജി​ല്ല ട്ര​ഷ​റി- 8.13 ല​ക്ഷം, ക​ഴ​ക്കൂ​ട്ടം സ​ബ് ട്ര​ഷ​റി- 15.10 ല​ക്ഷം എ​ന്നി​ങ്ങ​നെ​യാ​ണ് ജീ​വ​ന​ക്കാ​രാ​ൽ അ​പ​ഹ​രി​ക്ക​പ്പെ​ട്ട പ​ണം.

spot_imgspot_img
spot_imgspot_img

Latest news

കതിന നിറക്കുന്നതിനിടെ പൊട്ടിത്തെറി; രണ്ടുപേർക്ക് ഗുരുതര പരിക്ക്

രണ്ടു പേര്‍ക്കും 70ശതമാനത്തിലധികലം പൊള്ളലേറ്റിട്ടുണ്ട് ആലപ്പുഴ: ആലപ്പുഴയിൽ കതിന നിറയ്ക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറി....

ബോബി ചെമ്മണ്ണൂരിന് ജയിലിൽ സഹായം; സസ്പെൻഷനു പിന്നാലെ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്

കാക്കനാട് ഇൻഫോപാർക്ക് പൊലീസാണ് കേസെടുത്തത് കൊച്ചി: ലൈംഗികാധിക്ഷേപ കേസിൽ റിമാൻഡിലായ പ്രതി ബോബി...

അപരിചിതൻ ക്ലാസ് മുറിയിൽ കയറി അജ്ഞാത വസ്തു കുത്തിവെച്ചു; നാലാം ക്ലാസുകാരിയുടെ വെളിപ്പെടുത്തലിൽ അന്വേഷണം

കുട്ടിയുടെ ശരീരത്തിൽ എന്താണ് കുത്തിവെച്ചതെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല മുംബൈ: അപരിചിതനായ ഒരാൾ ക്ലാസ്...

തൃശൂരിൽ 13കാരി ക്ലാസ് മുറിയിൽ മരിച്ച നിലയിൽ; അസ്വഭാവിക മരണത്തിന് കേസ്

കൃഷ്ണപ്രിയ തലവേദനയെ തുടർന്ന് ബെഞ്ചിൽ തല വച്ച് കിടക്കുകയായിരുന്നു തൃശൂർ: 13കാരിയെ ക്ലാസ്...

എഡിജിപി എം ആര്‍ അജിത് കുമാറിനെ പൊലീസിലെ കായിക ചുമതലയില്‍ നിന്ന് മാറ്റി

തിരുവനന്തപുരം: പൊലീസിലെ കായിക വകുപ്പ് ചുമതലയില്‍ നിന്ന് എഡിജിപി എം ആര്‍...

Other news

കതിന നിറക്കുന്നതിനിടെ പൊട്ടിത്തെറി; രണ്ടുപേർക്ക് ഗുരുതര പരിക്ക്

രണ്ടു പേര്‍ക്കും 70ശതമാനത്തിലധികലം പൊള്ളലേറ്റിട്ടുണ്ട് ആലപ്പുഴ: ആലപ്പുഴയിൽ കതിന നിറയ്ക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറി....

യുഎസ് സർക്കാറിനെ വലച്ച് കുടിയേറ്റക്കാരെ തിരിച്ചയക്കാനുള്ള സാമ്പത്തിക ചെലവ്

അനധികൃത കുടിയേറ്റക്കാരെ അമേരിക്കയിൽ നിന്ന് തിരിച്ചയക്കാനുള്ള സാമ്പത്തിക ചെലവ് യുഎസ് സർക്കാറിനെ...

മുവാറ്റുപുഴ സ്വദേശിയായ സാമൂഹിക പ്രവര്‍ത്തകൻ റിയാദിൽ കുത്തേറ്റ് മരിച്ച നിലയിൽ

റിയാദ്: മുവാറ്റുപുഴ പോത്താനിക്കാട് സ്വദേശിയും സാമൂഹിക പ്രവര്‍ത്തകനുമായ ശമീര്‍ അലിയാരെ (48)...

14 വയസ്സുകാരിയായ വിദ്യാർഥിനിയെ കാണാതായി; പൊതുജനങ്ങളുടെ സഹായം തേടി ഡാലസ് പൊലീസ്

ഡാലസ്: 14 വയസ്സുകാരിയായ വിദ്യാർഥിനിയെ കാണാതായ സംഭവത്തിൽ പൊതുജനങ്ങളുടെ സഹായം തേടി...

ടി.ഡി.എഫിന്റെ പണിമുടക്ക് പൊളിഞ്ഞ് പാളീസായെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ സംഘടനയായ ടി.ഡി.എഫിന്റെ പണിമുടക്ക് സമരം പൊളിഞ്ഞ് പാളീസായെന്ന്...

അപരിചിതൻ ക്ലാസ് മുറിയിൽ കയറി അജ്ഞാത വസ്തു കുത്തിവെച്ചു; നാലാം ക്ലാസുകാരിയുടെ വെളിപ്പെടുത്തലിൽ അന്വേഷണം

കുട്ടിയുടെ ശരീരത്തിൽ എന്താണ് കുത്തിവെച്ചതെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല മുംബൈ: അപരിചിതനായ ഒരാൾ ക്ലാസ്...

Related Articles

Popular Categories

spot_imgspot_img