സർക്കാർ ആശുപത്രിയിൽ വനിതാ ഡോക്ടറിന്റെ അർദ്ധനഗ്ന മൃതദേഹം കണ്ടെത്തിയ സംഭവം: ഒരാൾ അറസ്റ്റിൽ; വഴിത്തിരിവായത് ആ ബ്ലൂടൂത്ത് ഹെഡ്സെറ്റ്:

ബംഗാളിലെ സർക്കാർ ആശുപത്രിയിൽ വനിതാ ഡോക്ടറിന്റെ അർദ്ധനഗ്ന മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഡോക്ടർ ക്രൂര ബലാത്സംഗത്തിനിരയായിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആശുപത്രിയിൽ ഉണ്ടായിരുന്ന സിവിക് പോലീസ് വൊളന്റിയറായ സഞ്ജയ് റോയിയേയാണ് പോലീസ് അറസ്റ്റ് ചെയ്തത്. A man has been arrested in connection with the discovery of half-naked body of a female doctor

31-കാരിയായ പി.ജി വിദ്യാർഥി പശ്ചിമബം​ഗാളിലെ ആർ.ജി. കർ മെഡിക്കൽ കോളേജിലാണ് മരിച്ചത്. ചെസ്റ്റ് മെഡിസിൻ വിഭാ​ഗത്തിലെ രണ്ടാംവർഷ വിദ്യാർഥിയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന യുവതിയെ വെള്ളിയാഴ്ച പുലർച്ചയോടെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. അർധന​ഗ്നയായ നിലയിലായിരുന്നു മൃതദേഹം.

പെൺകുട്ടിയുടെ മൃതദേഹം കിടന്ന സ്ഥലത്തുനിന്ന് ലഭിച്ച ബ്ലൂടൂത്ത് ഹെഡ് സെറ്റാണ് പോലീസിനെ പ്രതിയിലേക്കെത്തിച്ചത്. വനിതാ ഡോക്ടറുടെ മൃതദേഹത്തിന് അരികിൽനിന്ന് ബ്ലൂടൂത്ത് ഹെഡ് സെറ്റ് ലഭിച്ചിരുന്നു. ഇതിനേപ്പറ്റിയുള്ള അന്വേഷണത്തിനൊടുവിൽ പോലീസ് സഞ്ജയ് റോയിലേക്ക് എത്തുകയായിരുന്നു.

അന്വേഷണ സംഘം ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം സംഭവസമയത്ത് ആശുപത്രിയിൽ ഉണ്ടായിരുന്നവരെ വിളിച്ചുചേർത്തു. തുടർന്ന് എല്ലാവരുടേയും ഫോണിൽ ബ്ലൂടൂത്ത് ഓൺ ചെയ്തു പരിശോധിച്ചു. ഈ സമയം റോയിയുടെ ഫോണുമായിച്ച ബ്ലൂടൂത്ത് കണക്ടായി. ഇതോടെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതി കുറ്റസമ്മതം നടത്തിയതായി പോലീസ് വ്യക്തമാക്കി. എന്നാൽ മൊഴിയിൽ വൈരുധ്യങ്ങളുള്ളതിനാൽ കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ സംഭവത്തെക്കുറിച്ച് കൂടുതൽ പറയാനാകൂ എന്നാണ് പോലീസ് പറയുന്നത്. സംഭവത്തിന് പിന്നാലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ ബംഗാളിലെ ആശുപത്രികളിൽ വൻ പ്രതിഷേധം അരങ്ങേറിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

Other news

തൃശ്ശൂരിലെ പുലികളി സംഘങ്ങൾക്കു മൂന്ന് ലക്ഷം രൂപ വീതം കേന്ദ്ര ധനസഹായം; ഓണസമ്മാനമെന്ന് സുരേഷ് ഗോപി

തൃശ്ശൂരിലെ പുലികളി സംഘങ്ങൾക്കു മൂന്ന് ലക്ഷം രൂപ വീതം കേന്ദ്ര ധനസഹായം;...

കോൽക്കളിക്കിടെ 45കാരൻ കുഴഞ്ഞുവീണു മരിച്ചു

കോൽക്കളിക്കിടെ 45കാരൻ കുഴഞ്ഞുവീണു മരിച്ചു തൃശൂർ: നബിദിന പരിപാടിയിലെ കോൽക്കളിക്കിടയിൽ 45 വയസുകാരൻ...

പീച്ചി സ്റ്റേഷനിലും പൊലീസ് ക്രൂരത

പീച്ചി സ്റ്റേഷനിലും പൊലീസ് ക്രൂരത തൃശൂർ: പട്ടിക്കാട് ലാലീസ് ഹോട്ടൽ ഉടമ കെ.പി....

പാലക്കാട് കാണണം… ബസിൽ കയറണം…

പാലക്കാട് കാണണം… ബസിൽ കയറണം… കൊച്ചി: “പാലക്കാട് കാണണം… ബസിൽ കയറണം…” –...

ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു

ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു ടോക്കിയോ: ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബ...

ചാലക്കുടിയില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക് കാട്ടാനയുടെ ചവിട്ടേറ്റു

ചാലക്കുടിയില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക് കാട്ടാനയുടെ ചവിട്ടേറ്റു തൃശൂര്‍: കാട്ടാന ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക്...

Related Articles

Popular Categories

spot_imgspot_img