ഹാജർ ഒപ്പിടാന്‍ അനുവദിക്കണമെങ്കില്‍ ഉമ്മ നല്‍കണമെന്നു ആവശ്യപ്പെടുന്ന അധ്യാപകന്റെ വീഡിയോ വിവാദത്തിലേക്ക്. ഉത്തർപ്രദേശിലെ സർക്കാർ സ്കൂളിൽ നടന്നതെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ ആണ് ചർച്ചയാകുന്നത്. ലൈംഗികചുവയോടെ സംസാരിക്കുന്നതും ചുംബനം ചോദിക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നു. (The teacher asked the teacher to give him a kiss if he wants to be allowed to sign attendance)
യുപിയിലെ ഉന്നാവോയിലെ സര്‍ക്കാര്‍ സ്‌കൂളിലെ സംഭവമാണിത് എന്നാണു വിഡിയോയിൽ നിന്നും വ്യക്തമാകുന്നത്. ഹാജര്‍ പുസ്തകം എടുത്തു കയ്യിൽ വച്ചിരുന്ന അധ്യാപകന്‍ ഒപ്പിടണമെങ്കില്‍ താന്‍ പറയുന്ന വ്യവസ്ഥ അംഗീകരിക്കണമെന്നാണ് ആദ്യം അവശ്യപ്പെടുന്നത്.
എന്താണ് എന്ന് ചോദിച്ചപ്പോഴാണ് കവിളിൽ തൊട്ടു കാണിച്ചുകൊണ്ട് ചുംബനം ആവശ്യപ്പെട്ടത്. തൻ്റെ വ്യവസ്ഥയോട് സമ്മതിച്ചാൽ ടീച്ചർക്ക് എല്ലാം എളുപ്പമാകുമെന്നും വീഡിയോയിൽ പറയുന്നു.
എന്നാൽ അദ്ധ്യാപിക ഇതിനോട് രൂക്ഷമായാണ് പ്രതികരിച്ചത്. ‘തന്റെ വ്യവസ്ഥ എനിക്ക് സ്വീകാര്യമല്ലെന്നും മഹാ വൃത്തികെട്ട വര്‍ത്തമാനമാണിത്’ എന്നും അദ്ധ്യാപിക ദേഷ്യത്തോടെ പറയുന്നത് കേൾക്കാം. അധ്യാപകനെ ഉടൻ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
ഉത്തർപ്രദേശിലെ ഡിജിറ്റൽ ഹാജർ സംവിധാനം തങ്ങൾക്ക് മേൽ അനാവശ്യ സമ്മർദമുണ്ടാക്കുന്നുവെന്ന് അവകാശപ്പെട്ട സർക്കാർ അധ്യാപകർക്ക് ഒരു പ്രധാന പ്രശ്നമായിരുന്നു. ഇതിന് മറുപടിയായി യുപി സർക്കാർ ഡിജിറ്റൽ ഹാജർ സംവിധാനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നിരുന്നാലും, ഹാജർ സമ്പ്രദായം നിർത്തിവച്ചിട്ടും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണ്.









