അടുത്ത വർഷം മുതൽ ഹജ്ജ് തീർഥാടനത്തിനായി 65 വയസിന് മുകളിലുള്ളവർക്ക് നറുക്കെടുപ്പില്ലാതെ നേരിട്ട് അവസരം ലഭിക്കും. ഇതുവരെ 70 വയസിന് മുകളിലുള്ളവർക്കാണ് നറുക്കെടുപ്പില്ലാതെ അവസരം ലഭിച്ചിരുന്നത്. (A chance for Hajj for those above 65 years of age without draw)
2025 ലേയ്ക്കുള്ള ഹജ്ജ് നയത്തിൽ ഉൾപ്പെടുത്തിയ ഈ സുപ്രധാന പരിഷ്‌കാരം ഒട്ടേറെ തീർഥാടകർക്ക് കാത്തിരിപ്പില്ലാതെ ഹജ്ജ് കർമം നിർവഹിക്കാൻ സഹായകമാകും. 65 വയസിന് മുകളിലുള്ളവരിൽ നിന്നും സത്യവാങ്ങ്മൂലം വാങ്ങിയാകും അവസരം നൽകുക.
ഇവരോടൊപ്പം 18 നും 60 നും ഇടയിൽ പ്രായമുള്ള ഒരു സഹായിക്കും ഹജ്ജ് കർമത്തിനായി അവസരം ലഭിക്കും. ഇന്ത്യയ്ക്ക് ലഭിക്കുന്ന മൊത്തം ഹജ്ജ് ക്വാട്ടയുടെ 70 ശതമാനം സംസ്ഥാന ഹജ്ജ് കമ്മിറ്റികൾക്കും 30 ശതമാനം സ്വകാര്യ ഗ്രൂപ്പുകൾക്കുമാണ് നൽകുക.