കോട്ടയം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ പുതിയൊരു അധ്യായം രചിച്ചുകൊണ്ട് കാരിത്താസ് കോളേജ് ഓഫ് ഫാർമസി ‘നെറ്റ് സീറോ എനർജി ക്യാമ്പസ്’ എന്ന നേട്ടത്തിലെത്തി. ഈ നേട്ടം കൈവരിക്കുന്ന മധ്യ കേരളത്തിലെ തന്നെ ആദ്യത്തെ കോളേജ് എന്ന നേട്ടവും ഇനി കാരിത്താസിന് സ്വന്തം. (Caritas College of Pharmacy is the first net zero energy campus in Kerala)
കോളേജിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മുഴുവൻ വൈദ്യുതിയും സ്വന്തമായി ഉത്പാദിപ്പിക്കുന്നതിലൂടെ, പരിസ്ഥിതി സംരക്ഷണത്തിൽ സജീവമായ പങ്കുവഹിക്കുന്ന ഈ പദ്ധതി കാരിത്താസ് ഹോസ്പിറ്റൽ ജോയിന്റ് ഡയറക്ടർ റവ. ഫാ. സ്റ്റീഫൻ തേവർപറമ്പിൽ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ കാരിത്താസ് ഫാർമസി കോളേജ് പ്രിൻസിപ്പൽ ഡോ. സാജൻ ജോസും വൈസ് പ്രിൻസിപ്പൽ ഡോ. സിനു തോമസും സന്നിഹിതരായിരുന്നു.
ഗ്രീൻ ക്യാമ്പസ് പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച 50 കിലോവാട്ട് ശേഷിയുള്ള സൗരോർജ്ജ നിലയമാണ് കോളേജിന്റെ ഈ നേട്ടത്തിന് പിന്നിൽ. ഇത് കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാതൃകയാകും എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
“ഈ നേട്ടം കോളേജിന്റെ മാത്രമല്ല, സമൂഹത്തിന്റെ മൊത്തത്തിലുള്ള പുരോഗതിയുടെയും സൂചകമാണ്. ഭാവി തലമുറയ്ക്ക് സുസ്ഥിരമായ ഒരു ലോകം സൃഷ്ടിക്കുന്നതിനുള്ള നമ്മുടെ പ്രതിജ്ഞയുടെ തെളിവാണിത്” എന്ന് കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ റവ. ഫാ. ബിനു കുന്നത്ത് പറഞ്ഞു.
ALSO READ: