web analytics

നീറുന്ന ഓർമകളുമായി അവരുടെ ഉറ്റവർ ഇന്നെത്തും; പെട്ടിമുടി ദുരന്തത്തിന് ഇന്ന് നാല് വയസ്; 19 ദിവസത്തെ തിരച്ചിലിൽ കണ്ടെടുക്കാനായത് 66 മൃതദേഹങ്ങൾ; നാല് പേർ ഇന്നും കാണാമറയത്ത് തന്നെ

തൊടുപുഴ: ഇടുക്കി പെട്ടിമുടി ദുരന്തത്തിന് ഇന്ന് നാല് വയസ്. 2020 ഓ​ഗസ്റ്റ് ആറിനാണ് നാടിനെ കണ്ണീരിലാഴ്ത്തിയ ഉരുൾപൊട്ടലുണ്ടായത്. ഉരുൾപൊട്ടലിൽ എഴുപത് പേർ മരിച്ചതായാണ് കണക്ക്.The Idukki Pettimudi tragedy is four years old today

നാല് ലയങ്ങൾ തച്ചുടച്ച് മല വെള്ളം ആർത്തലച്ചെത്തി. 19 ദിവസത്തെ തിരച്ചിലിൽ കണ്ടെടുക്കാനായത് 66 മൃതദേഹങ്ങൾ. നാല് പേർ ഇന്നും കാണാമറയത്താണ്. പുത്തുമല ദുരന്തമുണ്ടായി ഒരുവർഷം തികയുമ്പോഴായിരുന്നു പെട്ടിമുടി ഉരുൾപൊട്ടലുണ്ടായത്.

പെട്ടിമുടി ഡിവിഷനിലെ നാല്‌ ലയങ്ങളിലെ 22 കുടുംബങ്ങളിലായി 82 പേരാണ്‌ അപകടത്തിൽപ്പെട്ടത്‌. 12 പേരെ രക്ഷപ്പെടുത്തി. ഉറക്കത്തിലായതിനാൽ ഭൂരിഭാ​ഗം പേർക്കും രക്ഷപ്പെടാനായില്ല.

വൈദ്യുതിയും മൊബൈൽ സി​ഗ്നലുമില്ലാതിരുന്നതിനാൽ പിറ്റേന്ന് പുലർച്ചെയാണ് ദുരന്തം പുറംലോകമറിഞ്ഞത്. കണ്ണൻദേവൻ കമ്പനിയുടെ രാജമല എസ്റ്റേറ്റിന്റെ ഭാഗമാണ് പെട്ടിമുടി.

കമ്പനിയിലെ തൊഴിലാളികളാണ് അന്ന് ദുരന്തത്തിൽപ്പെട്ടത്‌. അപകട പ്രദേശത്തു നിന്ന്‌ മൂന്ന് കിലോമീറ്റർ അകലെ കെഡിഎച്ച്പി കമ്പനിയുടെ രാജമല ഗ്രൗണ്ടിലാണ് മൃതദേഹങ്ങൾ സംസ്കരിച്ചത്‌.

ദുരന്തത്തെ അതിജീവിച്ചവരെ കുറ്റിയാർ വാലിയിൽ നഷ്ടപരിഹാരം നൽകി പുനരധിവസിപ്പിച്ചു. മൃതദേഹങ്ങൾ സംസ്കരിച്ച കുഴിമാടങ്ങളിൽ നീറുന്ന ഓർമകളുമായി അവരുടെ ഉറ്റവർ വാർഷികദിനങ്ങളിലെത്തും.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

രാജിവെച്ച് ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി

രാജിവെച്ച് ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി കൊച്ചി: ഏകീകൃത കുര്‍ബാന തർക്കം നിലനിൽക്കുന്നതിനിടെ വികാരി...

സുനില്‍ ഛേത്രി വീണ്ടും ഇന്ത്യന്‍ ടീമില്‍; 6 മലയാളികൾ

സുനില്‍ ഛേത്രി വീണ്ടും ഇന്ത്യന്‍ ടീമില്‍; 6 മലയാളികൾ ന്യൂഡല്‍ഹി: ഇതിഹാസ താരം...

‘കേരള ഏക കിടപ്പാടം സംരക്ഷണ ബില്ലിന്റെ’ കരടിന് അംഗീകാരം

‘കേരള ഏക കിടപ്പാടം സംരക്ഷണ ബില്ലിന്റെ’ കരടിന് അംഗീകാരം തിരുവനന്തപുരം: വായ്പ തിരിച്ചടവ്...

പാലക്കാട് ശ്രീകൃഷ്ണ ജയന്തിയാഘോഷത്തിനിടെ ആനയിടഞ്ഞു; പരിഭ്രാന്തി

പാലക്കാട് ശ്രീകൃഷ്ണ ജയന്തിയാഘോഷത്തിനിടെ ആനയിടഞ്ഞു; പരിഭ്രാന്തി പാലക്കാട് ടൗൺ സൗത്ത് പോലീസ് സ്റ്റേഷന്...

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

അമ്പലപ്പുഴ പാൽപ്പായസം

അമ്പലപ്പുഴ പാൽപ്പായസം ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഇനി പാൽപ്പായസം തയ്യാറാക്കുക...

Related Articles

Popular Categories

spot_imgspot_img