പാരിസ്: ഒന്നാം സെറ്റ് പിടിച്ച് ഗംഭീരമായി തുടങ്ങിയ ലക്ഷ്യക്ക് പക്ഷേ രണ്ടാം സെറ്റില്‍ അടിതെറ്റി.
വെങ്കല മെഡല്‍ നിര്‍ണയ പോരില്‍ ലക്ഷ്യ മലേഷ്യയുടെ ലീ സി ജിയോടു പൊരുതി വീണു. Lakshya started brilliantly by winning the first set but fell short in the second set
പരുക്കിന്റെ ബുദ്ധിമുട്ടുകള്‍ താരം പോരാട്ടത്തിനിടെ അനുഭവിച്ചു. അതോടെ ആദ്യ സെറ്റില്‍ നേടിയ ആധിപത്യം തുടരാന്‍ സാധിച്ചില്ല.
സ്‌കോര്‍: 21-13, 16-21, 11-21.
ഒന്നാം സെറ്റ് പിടിച്ച് ഗംഭീരമായി തുടങ്ങിയ ലക്ഷ്യക്ക് പക്ഷേ രണ്ടാം സെറ്റില്‍ അടിതെറ്റി. ഇന്ത്യന്‍ താരം മികച്ച പോരാട്ടം കാഴ്ച വച്ചെങ്കിലും സെറ്റ് പിടിച്ച് ലീ ആത്മവിശ്വാസം ഉയര്‍ത്തി.
മൂന്നാം സെറ്റ് തീര്‍ത്തും ഏകപക്ഷീയമായി. കൈയുടെ പരിക്ക് ലക്ഷ്യയെ മൂന്നാം സെറ്റില്‍ നിസഹയനാക്കി. 9-2 ന്റെ ലീഡിലാണ് ലക്ഷ്യ തിരിച്ചടി തുടങ്ങിയത്.
എന്നാല്‍ ഓരോ തവണ സര്‍വീസ് നഷ്ടപ്പെടുമ്പോഴും പെട്ടെന്നു തന്നെ തിരിച്ചെടുത്ത് മലേഷ്യന്‍ താരം മൂന്നാം സെറ്റില്‍ കളം അടക്കി വാണതോടെ ലക്ഷ്യയുടെ എല്ലാ ലക്ഷ്യങ്ങളും പിഴച്ചു.
നേരത്തെ സെമിയില്‍ നിലവിലെ ഒളിംപിക് ചാംപ്യന്‍ വിക്ടര്‍ അക്‌സല്‍സനോടു പരാജയപ്പെട്ടാണ് ലക്ഷ്യ വെങ്കല പോരിനെത്തിയത്.
തലയുര്‍ത്തിയാണ് ലക്ഷ്യ മടങ്ങുന്നത്. ഒളിംപിക്‌സ് ബാഡ്മിന്‍റണില്‍ സെമിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമെന്ന അനുപമ നേട്ടവുമായാണ് 21കാരന്‍ മടങ്ങുന്നത്.
വരാനിരിക്കുന്ന എത്രയോ പോരാട്ടങ്ങളില്‍ നിന്നു കരുത്ത് ആര്‍ജിച്ച് അടുത്ത ഒളിംപിക്‌സില്‍ താരത്തിനു സ്വര്‍ണം നേടി ചരിത്രമെഴുതാനുള്ള അവസരം ഒരുങ്ങുമെന്നു പ്രതീക്ഷിക്കാം.
26ാം വയസില്‍ ലോസ് ആഞ്ജലസില്‍ ഇന്ത്യയുടെ മഹത്തായ കായിക നഭസിലേക്ക് മറ്റൊരു ഒളിംപിക് സ്വര്‍ണത്തിന്റെ നക്ഷത്ര തിളക്കം സമര്‍പ്പിക്കാന്‍ ലക്ഷ്യയ്ക്കും സാധിക്കട്ടെ…