web analytics

ലാൽ കാണിക്കുന്നത് ”ചീപ്പ് ഷോ” ആണെന്ന് കുറേപ്പേർ…പട്ടാള യൂണിഫോമിൽ ചെളി പുരണ്ടില്ല എന്ന് ചിലർ വിമർശിക്കുന്നു! ഇത്തരക്കാർക്കായി സന്ദീപ് ദാസ് എഴുതിയ കുറിപ്പ് വൈറലാകുന്നു

വയനാട്: മോഹൻലാൽ ദുരന്തബാധിതരെ കണ്ട് ആശ്വസിപ്പിച്ചു. അതിന് ശേഷം മൂന്നു കോടിയുടെ സഹായവും പ്രഖ്യാപിച്ചു. രക്ഷാ ദൗത്യത്തിലുള്ള സൈനികർക്കും മോഹൻലാലിന്റെ വരവ് പ്രതീക്ഷയും കരുത്തുമായി. പക്ഷേ സോഷ്യൽ മീഡിയയിൽ മോഹൻലാലിന്റെ സന്ദർശനത്തിൽ ചിലർ ചീപ്പ് ഷോ കാണുന്നു, അവർക്കായി സന്ദീപ് ദാസ് എഴുതിയ കുറിപ്പ് വൈറലാകുകയാണ്.Mohanlal consoled the disaster victims

സന്ദീപ് ദാസിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം

വയനാടിന്റെ മണ്ണിൽ മോഹൻലാലിനെ കണ്ടപ്പോൾ എനിക്ക് സന്തോഷമാണ് തോന്നിയത്. പക്ഷേ സോഷ്യൽ മീഡിയയിലെ ചിലർ ലാലിനെ വെറുപ്പുകൊണ്ട് പൊതിയുകയാണ്. ലാൽ കാണിക്കുന്നത് ”ചീപ്പ് ഷോ” ആണെന്ന് കുറേപ്പേർ അഭിപ്രായപ്പെടുന്നു. ലാലിന്റെ പട്ടാള യൂണിഫോമിൽ ചെളി പുരണ്ടില്ല എന്ന് ചിലർ വിമർശിക്കുന്നു! ”ഇയാൾ അവിടെപ്പോയിട്ട് എന്ത് കാട്ടാനാണ് ” എന്ന ചോദ്യം ഉന്നയിക്കുന്നു!
മോഹൻലാലിന് മറ്റുള്ള സൈനികരെപ്പോലെ പ്രവർത്തിക്കാൻ കഴിയില്ല എന്ന കാര്യം എല്ലാവർക്കും അറിയാം. കണ്ണുനീർകൊണ്ട് പ്രളയമുണ്ടായ പ്രദേശത്ത് ഒരു ചെറുപുഞ്ചിരി വിരിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലാൽ വയനാട് സന്ദർശിച്ചത്. അതിനെ പോസിറ്റീവ് ആയിട്ടല്ലേ സമീപിക്കേണ്ടത്?

ദുരന്തഭൂമിയിൽനിന്നുള്ള ഒരു ഫോട്ടോ കഴിഞ്ഞദിവസം കണ്ടിരുന്നു. ഒരു ചെറിയ വീടിന്റെ ഉമ്മറത്ത് ഒരു കൂട്ടം ജവാൻമാർ ഇരുന്നുകൊണ്ട് ഉറങ്ങുന്ന കാഴ്ച്ച! വയനാട്ടിലുള്ള ആർമി ഉദ്യോഗസ്ഥർ നേരേചൊവ്വേ നീണ്ട് നിവർന്ന് കിടന്നിട്ടുതന്നെ ദിവസങ്ങളായിട്ടുണ്ടാകും! അത്ര വലിയ കഷ്ടപ്പാടുകളാണ് അവർ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. രണ്ടായിരത്തോളം ആളുകളാണ് വയനാടിന്റെ മുക്തിയ്ക്കുവേണ്ടി പ്രയത്‌നിക്കുന്നത്. സൈനികരും മറ്റുള്ള ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരും സാധാരണക്കാരുമെല്ലാം രക്ഷാപ്രവർത്തനത്തിൽ പങ്കുചേരുന്നുണ്ട്. അവർക്ക് ഊർജ്ജം പകരാൻ മോഹൻലാലിന്റെ വരവിന് സാധിക്കും. മലയാളികൾക്ക് അദ്ദേഹം ഒരു കുടുംബാംഗത്തെപ്പോലെയാണ്.

ഈ ദുരന്തത്തിൽ മുന്നൂറിലധികം പേർ മരിച്ചുകഴിഞ്ഞു. ഇരുനൂറിലധികം മനുഷ്യരെ ഇനിയും കണ്ടെത്താനുണ്ട്. അവരുടെ ബന്ധുക്കളെ എങ്ങനെ ആശ്വസിപ്പിക്കും എന്ന് ആലോചിച്ച് നാം ഇപ്പോഴും വിഷമിക്കുകയാണ്.
ആ സാധുക്കളെ കാണാനാണ് മോഹൻലാൽ പോയത്. അവരുടെ ദുഃഖം പൂർണ്ണമായും മാറ്റാൻ അദ്ദേഹത്തിന് കഴിയില്ലായിരിക്കും. പക്ഷേ അവർക്ക് ചെറിയൊരു ആശ്വാസം പകരാൻ ലാലിന് സാധിക്കും. അത് വലിയൊരു കാര്യം തന്നെയാണ്.
വയനാടിന്റെ അതിജീവനത്തിനുവേണ്ടി ലാൽ 25 ലക്ഷം രൂപ നൽകിയിരുന്നു എന്ന കാര്യവും മറക്കരുത്. എല്ലാ അർത്ഥത്തിലും അദ്ദേഹം മാതൃകയാവുകയാണ്.

മോഹൻലാൽ വയനാട് സന്ദർശിച്ചപ്പോൾ ആളുകൾ കോപാകുലരാകുന്നു. അദ്ദേഹം അവിടെ പോയില്ലായിരുന്നുവെങ്കിൽ മറ്റൊരു തരത്തിൽ വിമർശനം ഉയരുമായിരുന്നു. ”ഇയാൾക്ക് എന്തിനാണ് കേണൽ പദവി കൊടുത്തത് ” എന്ന് പലരും ചോദിക്കുമായിരുന്നു! ലാൽ എന്ത് ചെയ്താലും അതിൽ കുറ്റങ്ങൾ കണ്ടെത്തുന്ന പ്രവണത ശരിയല്ല. മോഹൻലാലിനെ കണ്ടപ്പോൾ വയനാട്ടിലെ ആളുകൾ ചെറുതായിട്ടെങ്കിലും ഒന്ന് ചിരിക്കുന്നുണ്ട്. ലാലിനോട് ഐക്യപ്പെടാൻ എനിക്ക് അത് മാത്രം മതിയാകും…!

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്‌കജ്വരം: വീണ്ടും രണ്ട് മരണം

അമീബിക് മസ്തിഷ്‌കജ്വരം: വീണ്ടും രണ്ട് മരണം തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരത്തിന്റെ വ്യാപനം...

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

Other news

ബാലസംഘം പ്രസിഡന്റ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

ബാലസംഘം പ്രസിഡന്റ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാസർകോട്: ബന്തടുക്കയിൽ പത്താം ക്ലാസുകാരിയെ കിടപ്പുമുറിയിൽ...

വിമാനമിറങ്ങുന്നവരുടെ സ്വർണം തട്ടൽ ലക്ഷ്യമിട്ട് മാഫിയാ സംഘങ്ങൾ; പരാതിക്കാരന്റെ മൊഴിയിലും വൈരുധ്യമെന്ന് പോലീസ്

വിമാനമിറങ്ങുന്നവരുടെ സ്വർണം തട്ടൽ ലക്ഷ്യമിട്ട് മാഫിയാ സംഘങ്ങൾ; പരാതിക്കാരന്റെ മൊഴിയിലും വൈരുധ്യമെന്ന്...

രശ്മി ന​ഗ്നയായി നിൽക്കുന്നത് 19കാരനൊപ്പം

രശ്മി ന​ഗ്നയായി നിൽക്കുന്നത് 19കാരനൊപ്പം പത്തനംതിട്ട: കോയിപ്രത്ത് ദമ്പതികൾ യുവാക്കളെ ക്രൂരപീഡനത്തിനിരയാക്കിയ സംഭവത്തിൽ...

രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് നിയമസഭയിലെത്തിയില്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് നിയമസഭയിലെത്തിയില്ല തിരുവനന്തപുരം: ലൈംഗികാരോപണങ്ങൾക്ക് പിന്നാലെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ്...

‘വിളിയെടാ നിന്റെ പോലീസിനെ’…..ട്രെയിൻ എസി കോച്ചിൽ സിഗരറ്റ് വലിച്ചത് ചോദ്യം ചെയ്ത യാത്രക്കാരോട് ആക്രോശിച്ച് യുവതി; വീഡിയോ വൈറൽ

എസി കോച്ചിൽ സിഗരറ്റ് വലിച്ചത് ചോദ്യം ചെയ്ത യാത്രക്കാരോട് ആക്രോശിച്ച് യുവതി ട്രെയിൻ...

മൊബൈൽ മോഷ്ടിച്ചയാൾ 20 കൊല്ലമായി ജയിലിൽ

മൊബൈൽ മോഷ്ടിച്ചയാൾ 20 കൊല്ലമായി ജയിലിൽ ഒരു മൊബൈൽ ഫോൺ മോഷ്ടിച്ചതിന് ശിക്ഷിക്കപ്പെട്ട...

Related Articles

Popular Categories

spot_imgspot_img