web analytics

ധോണി അടിക്കുന്നത് കണ്ട് അര്‍ഷ്ദീപ് അടിച്ചിട്ട് കാര്യമുണ്ടോ? ആ മണ്ടൻ തീരുമാനം ഇന്ത്യയെ തോൽപ്പിച്ചു; ജയം ഉറപ്പിച്ച കളി കൈവിട്ടതിങ്ങനെ

കൊളംബൊ: ട്വിസ്റ്റും ടേണും നിറഞ്ഞ ആദ്യ ഏകദിനത്തിൽ ഇന്ത്യയെ സമനിലയിൽ തളച്ച് ശ്രീലങ്ക. പലകുറി വിജയത്തിനരികിലെത്തിയ ഇന്ത്യയെയാണ് 48-ാം ഓവറിൽ ലങ്കൻ ബൗളിം​ഗ് നിര പിടിച്ചുക്കെട്ടിയത്.Sri Lanka beat India to a draw in the first ODI

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ വിജയത്തിന്റെ വക്കില്‍ നിന്നും കളി ടൈയില്‍ അവസാനിപ്പിക്കേണ്ടി വന്നതിന്റെ ഞെട്ടലിലും നിരാശയിലുമാണ് ടീം ഇന്ത്യ.

അല്‍പ്പം വിയര്‍ത്താണെങ്കിലും മല്‍സരത്തില്‍ ഇന്ത്യ വിജയത്തിന്റെ പടിവാതില്‍ക്കെ വരെയെത്തിയിരുന്നു. രണ്ടു വിക്കറ്റ് കൈയിലുള്ളപ്പോള്‍ ജയിക്കാന്‍ വെറും ഒരു റണ്‍സ് മാത്രം മതിയായിരുന്നിട്ടും ഇന്ത്യക്കു അതു നേടിയെടുക്കാന്‍ സാധിച്ചില്ല. പുതിയ കോച്ച് ഗൗതം ഗംഭീറിനെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും ഇതു തീര്‍ച്ചയായും അലട്ടുക തന്നെ ചെയ്യും.

സ്കോർ ശ്രീലങ്ക- 230/8, ഇന്ത്യ 230/10.കൊളംബോ, പ്രേമദാസ സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്‌ക്ക് വേണ്ടി ദുനിത് വെല്ലാലഗെ (65 പന്തില്‍ പുറത്താവാതെ 66),പതും നിസ്സങ്ക (56) എന്നിവർ ചേർന്നാണ് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്.24 റൺസെടുത്ത വാനിന്ദു ഹസരം​ഗയാണ് ലങ്കൻ നിരയിൽ മറ്റൊരു ടോപ് സ്കോറർ.

ഇന്ത്യക്ക് വേണ്ടി അര്‍ഷ്ദീപ് സിംഗ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. മറുപടി ബാറ്റിം​​ഗിൽ നന്നായി തുടങ്ങിയ ഇന്ത്യ പിന്നീട് ഉത്തരവാദിത്തം മറക്കുകയായിരുന്നു. 47 പന്തിൽ 58 റൺസെടുത്ത നായകൻ രോഹിത് ആണ് ഇന്ത്യയുടെ ടോപ്സ്കോറർ. മദ്ധ്യനിര അപ്പാടെ നിറം മങ്ങിയ മത്സരത്തിൽ ശിവം ദുബെ (25) -അക്സർ പട്ടേൽ(33) കൂട്ടുക്കെട്ടാണ് വിജയ പ്രതീക്ഷ നൽകിയത്.

ശുഭ്മാൻ ​ഗിൽ(16), വിരാട് കോലി(24), വാഷിം​ഗ്ടൺ സുന്ദർ(5), ശ്രേയസ് അയ്യർ (23) എന്നിവർ നിറം മങ്ങിയപ്പോൾ കെ.എൽ രാഹുൽ(31) ഭേദപ്പെട്ട പ്രകടം പുറത്തെടുത്തു.ജയിക്കാൻ ഒരു റൺസ് വേണ്ടപ്പോൾ ദുബെ വീണതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.

48ാം ഓവര്‍ ബൗള്‍ ചെയ്തത് ലങ്കന്‍ നായകന്‍ ചരിത് അസലെന്‍കയാണ്. ആദ്യത്തെ രണ്ടു ബോളിലും ദുബെയ്ക്കു റണ്‍സ് ലഭിച്ചില്ല, എന്നാല്‍ മൂന്നാമത്തെ ബോള്‍ അദ്ദേഹം എക്‌സ്ട്രാ കവറിലൂടെ മികച്ചൊരു ഷോട്ടിലൂടെ ബൗണ്ടറി കടത്തി.

ഇതോടെ സ്‌കോര്‍ തുല്യം. ഇന്ത്യ ജയിച്ചെന്നുറപ്പിച്ച നിമിഷം. ഡ്രസിങ് റൂമില്‍ പുതിയ കോച്ച് ഗൗതം ഗംഭീറും വിരാട് കോലിയും ചിരിക്കുന്നതും കാണാമായിരുന്നു. അടുത്ത ബോള്‍ പ്രതിരോധിക്കാന്‍ ദുബെ ശ്രമിച്ചെങ്കിലും പാഡിലാണ് തട്ടിത്തെറിച്ചത്.

അസലന്‍ക വിക്കറ്റിനായി അപ്പീല്‍ ചെയ്‌തെങ്കിലും അംപയര്‍ നല്‍കിയില്ല. ഇതിനിടെ ദുബെയും സിറാജും ഓരോ റണ്‍സ് ഓടിയെടുക്കുകയും ചെയ്തു. പക്ഷെ അസലന്‍ക എല്‍ബിഡബ്ല്യുവിനായി റിവ്യു എടുക്കുകയായിരുന്നു.

റീപ്ലേയില്‍ അതു ഔട്ട് വിധിക്കപ്പെടുകയും ചെയ്തു. സ്‌കോര്‍ അപ്പോഴും ടൈ തന്നെ. ഒരു വൈഡെറിഞ്ഞാല്‍ പോലും ഇന്ത്യക്കു ജയിക്കാം. പുതുതായി ക്രീസിലെത്തിയ അര്‍ഷ്ദീപ് സിങാണ് സ്‌ട്രൈക്ക് നേരിട്ടത്.

സിംഗിളെടുത്ത് വിജയ റണ്‍സ് നേടാന്‍ ശ്രമിക്കാതെ അര്‍ഷ്ദീപ് സ്ലോഗ് സ്വീപ്പിലൂടെ ഒരു വമ്പന്‍ ഷോട്ടിനു തുനിയുകയായിരുന്നു. പക്ഷെ ബോള്‍ നേരെ താരത്തിന്റെ കാലിലാണ് പതിച്ചത്.

ലങ്കയുടെ ശക്തമായ അപ്പീലിനു പിന്നാലെ അംപയര്‍ ഔട്ട് വിധിക്കുകയും ചെയ്തു. ഇന്ത്യക്കു ഇതു ശരിക്കും ഷോക്കായപ്പോള്‍ ലങ്ക വലിയ ത്രില്ലിലുമായിരുന്നു.

അര്‍ഷ്ദീപ തന്നെയാണ് കളി തോല്‍പ്പിച്ചതെന്നു നിസംശയം പറയാം. കാരണം 14 ബോളില്‍ ഒരു റണ്‍സ് മാത്രം ആവശ്യമെന്നിരിക്കെ അത്തരമൊരു റിസ്‌കി ഷോട്ട് കളിക്കേണ്ട കാര്യമില്ലായിരുന്നു. പക്ഷെ അര്‍ഷ്ദീപിന്റെ മണ്ടത്തരം ഇന്ത്യയെ ചതിക്കുകയായിരുന്നു. വലിയ വിമര്‍ശനമാണ് ആരാധകരില്‍ നിന്നും അര്‍ഷ്ദീപ് നേരിടുന്നത്.

അര്‍ഷ്ദീപ് സിങ് എന്തു ചെയ്യാനാണ് അവിടെ ശ്രമിച്ചത്? എന്തൊരു മണ്ടത്തരമാണ് താരം കാണിച്ചത്. ഗൗതം ഗംഭീര്‍ അയാള്‍ക്കു കുറച്ച് സാമാന്യബുദ്ധി പറഞ്ഞ് കൊടുക്കണം.

ഒരു റണ്‍സ് മാത്രം വേണമെന്നിരിക്കെ വിക്കറ്റുകളിലേക്കു മാത്രമെറിഞ്ഞ അസലന്‍കയ്‌ക്കെതിരേ എന്തിനാണ് അര്‍ഷ്ദീപ് സിക്‌സറിനു ശ്രമിച്ചതെന്നു യാതൊരു ഐഡിയയുമില്ലെന്നും ആരാധകര്‍ തുറന്നടിക്കുന്നു.

spot_imgspot_img
spot_imgspot_img

Latest news

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സസ്പെൻസ് നിലനിർത്തി ബിജെപി

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ...

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം പാലക്കാട്:...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

Other news

“അന്യകൈവശം” നിയമം ദുരുപയോഗം ചെയ്ത് ഭൂമി തട്ടിയെടുക്കൽ; കുറ്റക്കാരെന്ന് റവന്യു വിജിലൻസ് കണ്ടെത്തിയ ഉദ്യോഗസ്ഥർക്ക് സംരക്ഷണം

"അന്യകൈവശം" നിയമം ദുരുപയോഗം ചെയ്ത് ഭൂമി തട്ടിയെടുക്കൽ; കുറ്റക്കാരെന്ന് റവന്യു വിജിലൻസ്...

ശബരിമലയിൽ ഇനി ‘രുചിമേളം’; തീർഥാടകർക്ക് സദ്യയൊരുക്കി ദേവസ്വം ബോർഡ്‌

ശബരിമല: അയ്യപ്പദർശനത്തിനെത്തുന്ന തീർഥാടകർക്ക് ഇനിമുതൽ ഇലയിൽ വിളമ്പിയ കേരളീയ സദ്യയുടെ രുചിയറിയാം. ...

ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ അംഗങ്ങളും അറസ്റ്റിലാവും

ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ അംഗങ്ങളും അറസ്റ്റിലാവും തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളക്കേസിന്റെ...

20 രൂപയ്ക്ക് 25 കിലോ അരി, 500 നല്‍കിയാല്‍ 12 ഇന കിറ്റ്

20 രൂപയ്ക്ക് 25 കിലോ അരി, 500 നല്‍കിയാല്‍ 12 ഇന...

ഷൈന്‍ ടോം കേസില്‍ പോലീസിന് തിരിച്ചടി, ഫോറൻസിക് റിപ്പോർട്ട് പുറത്ത്

കൊച്ചി: മലയാള സിനിമാ ലോകത്തെ പിടിച്ചുലച്ച ലഹരിമരുന്ന് കേസിൽ നടൻ ഷൈൻ...

റാന്നിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് അപകടം: മൂന്ന് പേർക്ക് ഗുരുതര പരുക്ക്

റാന്നിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് അപകടം റാന്നി:...

Related Articles

Popular Categories

spot_imgspot_img