പാലക്കാട്: കനത്ത മഴയിൽ ഭാരതപുഴ കവിഞ്ഞ് ഒഴുകിയതോടെ മുങ്ങിയ പട്ടാമ്പി പാലം ഉടന്‍ ഗതാഗതത്തിന് തുറന്നു കൊടുക്കില്ല. ഇന്ന് രാവിലെ പാലത്തിലെ വെള്ളം ഇറങ്ങി. എന്നാൽ നിലവില്‍ ഇരുവശത്തെയും കൈവരികള്‍ ഒലിച്ചു പോയിട്ടുണ്ട്. റോഡിലെ ടാറും ഇളകി മാറിയ നിലയിലാണ്.(pattambi bridge wont be opened soon)
ജലനിരപ്പ് താഴ്ന്നാല്‍ മാത്രമേ കൂടുതല്‍ തകരാറുകള്‍ മനസിലാകൂ. പൊതുമരാമത്ത് വകുപ്പ് അധികൃതർ ബലക്ഷയ പരിശോധന നടത്തി മാത്രമേ പാലം തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂവെന്ന് മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍. എ. അറിയിച്ചു. ബലക്ഷയം ഇല്ലെന്ന് കണ്ടെത്തിയാലും കൈവരികള്‍ സ്ഥാപിക്കാനും ദിവസങ്ങളെടുക്കും.
പാലം തുറക്കുന്നത് വരെ ഗതാഗതം വഴിതിരിച്ചുവിടേണ്ടിവരും. പാലക്കാട് -തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് പട്ടാമ്പി പാലം. മഴയെ തുടർന്ന് വെള്ളം നിറഞ്ഞതിനാൽ പാലം ഇന്നലെയാണ് അടച്ചിട്ടത്.